കാസര്‍കോട് ചായ്യോത്ത് 99 ശതമാനം പോളിംഗ് നടന്നുവെന്നത് ടൈപ്പിംഗില്‍ വന്ന പിശകെന്ന് കലക്ടര്‍; പോളിംഗ് 89.20 ശതമാനം മാത്രം
Apr 25, 2019, 13:16 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2019) കാസര്‍കോട് മണ്ഡലത്തിലെ 122 ബൂത്തുകളില്‍ 90 ശതമാനത്തിലേറെ പോളിംഗ് നടന്നുവെന്ന റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ ചായ്യോത്ത് ജി എച്ച് എസ് സ്‌കൂളിലെ 190-ാം നമ്പര്‍ ബൂത്തില്‍ 99 ശതമാനം പോളിംഗ് നടന്നുവെന്ന ഞെട്ടിക്കുന്ന വിവരം തെറ്റാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ടൈപ്പിംഗില്‍ വന്ന പിശകാണ് ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
സി പി എം ശക്തികേന്ദ്രമായ കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍പെടുന്ന സ്ഥലമാണ് ചായ്യോത്ത്. അതുകൊണ്ടു തന്നെ 99 ശതമാനം പോളിംഗ് നടത്തണമെങ്കില്‍ അവിടെ കള്ളവോട്ട് നടന്നുവെന്നതിന് വ്യക്തമായ തെളിവാണെന്ന് യു ഡി എഫ് ഉള്‍പെടെയുള്ള കക്ഷികള്‍ ആരോപണവുമായി രംഗത്തു വന്നുകൊണ്ടിരിക്കെയാണ് ജില്ലാ ഭരണകൂടം വിശദീകരണവുമായി രംഗത്തു വന്നത്. ഈ ബൂത്തില്‍ 89.20 ശതമാനം മാത്രമാണ് പോളിംഗെന്നാണ് കലക്ടര്‍ നല്‍കുന്ന വിശദീകരണം. തെറ്റായ റിപോര്‍ട്ട് വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ജില്ലാ ഭരണാധികാരിയോട് വിശദീകരണം ആവശ്യപ്പെട്ടതായാണ് വിവരം.
പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ രാമന്തളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 116-ാം ബൂത്തിലാണ് ലോക്‌സഭാ മണ്ഡലത്തിലെ ഏറ്റവും കുറവ് (61.7) പോളിങ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്തെ ഒരു ബൂത്തിലും പോളിങ് നില 90 ശതമാനം കടന്നില്ല. മഞ്ചേശ്വരത്ത് ഏറ്റവും കൂടിയ പോളിങ് (88 ശതമാനം) ജിഎച്ച്എസ്എസ് പദ്രെയിലെ 198-ാം ബൂത്തിലും, കുറവ് (65.8 ശതമാനം) കുര്‍ച്ചിപള്ള ഗവ. ഹിന്ദുസ്ഥാനി യുപി സ്‌കൂളിലെ 79 -ാം ബൂത്തിലുമാണ്. കാസര്‍കോട് ഏറ്റവും കൂടുതല്‍ വോട്ട് (92.1 ശതമാനം) രേഖപ്പെടുത്തിയത് കുണ്ടില അങ്കണവാടിയിലെ 47-ാം ബൂത്തിലാണ്. ഈ മണ്ഡലത്തില്‍ മറ്റു ബൂത്തുകളിലൊന്നും പോളിങ് നില 90 ശതമാനം കടന്നില്ല. ഏറ്റവും കുറവ് (61.8 ശതമാനം) തളങ്കര ഗവ. മുസ്ലിം എല്‍ പി സ്‌കൂളിലെ 170 -ാം ബൂത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, election, District Collector, No 99 Percent polling in Chayyoth; Its a Typical mistake: District Collector
< !- START disable copy paste -->