city-gold-ad-for-blogger

കാലവര്‍ഷം: തൊഴില്‍ സുരക്ഷയും സാമ്പത്തിക സഹായവും നല്‍കണം- എന്‍.എല്‍.യു

കാസര്‍കോട്: (www.kasargodvartha.com 11/05/2015) സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുന്നതിന്റെ മുന്നോടിയായി സര്‍ക്കാര്‍ മുന്‍കരുതൽ നടപടി ആരംഭിക്കണമെന്ന് നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍.എല്‍.യു) സംസ്ഥാന പ്രസിഡണ്ട് എ.പി. മുസ്തഫയും ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കാലവര്‍ഷം: തൊഴില്‍ സുരക്ഷയും സാമ്പത്തിക സഹായവും നല്‍കണം- എന്‍.എല്‍.യുകാലവര്‍ഷം മൂലം വൈദ്യുതി തകരുന്നതിനാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കും, കാര്‍ഷക വിളകള്‍ കാറ്റില്‍ തകരുന്ന കര്‍ഷകര്‍ക്കും, തൊഴില്‍ നഷ്ടപ്പെടുന്ന ചെങ്കല്‍, കരിങ്കല്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കും, ഫുഡ്പാത്ത് കച്ചവടകാര്‍ക്കും തൊഴില്‍ സുരക്ഷയും സാമ്പത്തിക സഹായവും നല്‍കണമെന്നും എന്‍.എല്‍.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി മെയ് 18 ന് കൊല്ലത്ത് ചേരുമെന്ന് എ.പി മുസ്തഫയും സുബൈര്‍ പടുപ്പും അറിയിച്ചു.  എന്‍.എല്‍.യു സംസ്ഥന പ്രസിഡണ്ട് എ.പി. മുസ്തഫ നടത്തിയ കേരളയാത്രയില്‍ തയ്യാറാക്കിയ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുള്ള നിവേദനവുമായി എന്‍.എല്‍.യു നേതാക്കള്‍ മെയ് 18 ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം നിവേദനം മന്ത്രിമാര്‍ക്ക് നല്‍കുമെന്നും എന്‍.എല്‍.യു അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, Farmer, Meeting,  NLU. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia