city-gold-ad-for-blogger

രുചിയുടെ പുതുലോകം തുറന്ന് 'ഞമ്മന്റെ കാസ്രോട്'

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.05.2018) രുചിയുടെ വകഭേദം വിളമ്പുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കിയ 'ഞമ്മന്റെ കാസ്രോട്' ഫുഡ് കോര്‍ട്ട്. കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശനമേള ആസ്വാദിച്ച് കാണുന്ന കാഴ്ച്ചക്കാരനെ മാടി വിളിക്കുന്നുണ്ട് ഇവ... രുചിയുടെ ഗന്ധം അവഗണിക്കാന്‍ കഴിയാത്ത വശ്യതയാണ് ആ ക്ഷണത്തിന്... അതുകൊണ്ട് തന്നെ രുചിച്ച് നോക്കാതെ സ്റ്റാളിന്റെ പുറത്ത് കടക്കുക അസാധ്യം.

രുചിയുടെ പുതുലോകം തുറന്ന് 'ഞമ്മന്റെ കാസ്രോട്'

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കിടയില്‍ ആദ്യമുയരുന്ന ചോദ്യം ചക്ക വിഭവങ്ങള്‍ക്കിത്രയും വകഭേദങ്ങളുണ്ടോ എന്നായിരിക്കും. വിശക്കുന്നവര്‍ക്കും വിരുന്നെത്തിയവര്‍ക്കും പുതുമയുള്ള ചക്ക വിഭവമാണ് വളയിട്ട കൈകള്‍ ഇവിടെ ഒരുക്കിയിട്ടുള്ളത്. ചക്ക മൂഡ, ചക്കക്കുരു ലഡു, ചക്ക ഉണ്ണിയപ്പം, ചക്ക പായസം അങ്ങനെ പോകുന്നു ചക്ക കൊണ്ടുള്ള വിഭവം.  ജീവിതത്തിലിന്നുവരെ നിങ്ങളെത്ര ചക്ക വിഭവങ്ങള്‍ കഴിച്ചു കാണും. എണ്ണാന്‍ മാത്രമൊന്നും കാണില്ലല്ലേ.. എന്നാല്‍ മടിച്ചു നില്‍ക്കണ്ട, ഇവിടെയൊന്ന് കയറിയിട്ട്് പൊയ്ക്കോളു ചക്ക കൊണ്ട് മാത്രം പലതരം  വിഭവങ്ങളാണിവര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇവിടുത്തുകാര്‍ക്ക് മാത്രം സ്വന്തമായ ചിക്കന്‍ സുക്കയും, ചിക്കന്‍ പൊള്ളിച്ചതും മറ്റൊരു ആകര്‍ഷണമാണ്, അതുപോലെ പുട്ടുകൊണ്ടുള്ള പലതരം വിഭവും ഇവിടെയുണ്ട്.ഒന്നു രുചിച്ചെങ്കിലും നോക്കാതെ നിങ്ങള്‍ക്കവയെ മറികടക്കാനൊക്കില്ല. രുചിതേടി ഇവിടെയെത്തുന്നവര്‍ക്ക് വയറും നിറച്ച് സന്തോഷത്തോടെ മടങ്ങാം.  ജില്ലയിലെ നാലു പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളാണ്  വിശ്രമമില്ലാതെ വിശക്കുന്നവരുടെ വയര്‍ നിറയ്ക്കാനായി പരിശ്രമിക്കുന്നത്. മായമില്ലാത്ത ഭക്ഷണം കഴിച്ച് പോകുന്നവരുടെ മുഖത്തെ പുഞ്ചിരിയാണ് നമ്മുക്ക് കിട്ടുന്നത്. ഏറ്റവും വലിയ അംഗീകാരമെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുു. കാസര്‍കോടന്‍ രുചി വൈഭവത്തിന്റെ അടയാളമാണ് കുടുംബശ്രീയുടെ ഈ ഫുഡ് കോര്‍ട്ട്.്

കാസര്‍കോട് പെരുമയില്‍ തിങ്കളാഴ്ച

1. ഉച്ചകഴിഞ്ഞ് 3.30 ന് ശുചിത്വമിഷന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മാലിന്യസംസ്‌കരണവും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

2. വൈകുന്നേരം 6.30 മുതല്‍ പൂരക്കളി അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളിയും മറത്തുകളിയും, നെഹ്റു യുവ കേന്ദ്ര കലാസംഘങ്ങളുടെ അലാമികളി, മംഗലംകളി, നാടന്‍ കലാമേള

3. ചലച്ചിത്ര മേള തിങ്കളാഴ്ച ആരംഭിക്കും:- സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുതന്നിന്റെ ഭാഗമായുള്ള ചലച്ചിത്ര പ്രദര്‍ശനം 22ന് വൈകുന്നേരം 6.30 ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് പെരുമയില്‍ ചൊവ്വാഴ്ച

1. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ്,

2. വൈകുന്നേരം 6.30 ന് തുളു അക്കാദമി അവതരിപ്പിക്കുന്ന യക്ഷഗാനം.

ഘോഷയാത്രയില്‍ വ്യാവസായിക പരിശീലനവകുപ്പിന് ഒ്ന്നാം സ്ഥാനം

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ വ്യാവസായിക പരിശീലനവകുപ്പിന് ഒന്നാം സ്ഥാനം ലഭിച്ചു. കാര്‍ഷിക വികസന ക്ഷേമ വകുപ്പിന് രണ്ടാം സ്ഥാനവും ശുചിത്വ മിഷന്‍ മൂന്നാം സ്ഥാനവും ലഭിച്ചു. അധ്യാപകരായ സുരേഷ് ടി, ശ്യാമ ശശി, ബാഹുലേയന്‍ മണ്ടൂര്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്. വിജയികള്‍ക്ക് യഥാക്രമം 15000, 10000, 7000 രൂപ സമ്മാനമായി ലഭിക്കും. സമ്മാന വിതരണം സമാപന ദിവസമായ 25 ന് വൈകുന്നേരം അഞ്ചിന് നടക്കും.

പ്രദര്‍ശനം രാവിലെ 11 മുതല്‍

കാസര്‍കോട് പെരുമയുടെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്റ്റാന്റില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേള രാവിലെ 11 മണി മുതല്‍ രാത്രി 8.30 വരെ നടക്കും. പ്രവേശനം സൗജന്യമായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Food, Festival, Kudumbasree, Food court,  Alamippalli, 'Njammante Kasrod': Kudumbasree food court in Alamippalli

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia