city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NITI Aayog | നീതി ആയോഗ് ആസ്പിരേഷണൽ പ്രോഗ്രാം: പരപ്പ ബ്ലോക്കിന് സൗത്ത് സോൺ തലത്തിൽ ഒന്നാം സ്ഥാനം

niti aayog aspirational program parappa block secures first
Photo: Arranged

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 64 ബ്ലോക്കുകളിൽ നിന്നാണ് പരപ്പ ഒന്നാമതെത്തിയത്.

പരപ്പ: (KasargodVartha) നീതി ആയോഗ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഡിസംബർ 2023 ലെ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം റാങ്കിങ്ങിൽ സൗത്ത് സോൺ തലത്തിൽ പരപ്പ ബ്ലോക്ക് ഒന്നാം സ്ഥാനം നേടി. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 64 ബ്ലോക്കുകളിൽ നിന്നാണ് പരപ്പ ഒന്നാമതെത്തിയത്.

കൃത്യമായ ആസൂത്രണത്തിലൂടെ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ വിവിധ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ബ്ലോക്ക് പഞ്ചായത്തിനേയും അതിനായി പ്രവർത്തിച്ച വിവിധ വകുപ്പുകളേയും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അഭിനന്ദിച്ചു. പരപ്പ ബ്ലോക്ക് പരിധിയിലെ കിനാനൂർ, കരിന്തളം, പനത്തടി, കള്ളാർ, കോടോം ബേളൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകൾ ഈ നേട്ടത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയതായും കളക്ടർ പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു മേഖലകളിലെ 39 സൂചകങ്ങളിലെ വളർച്ചയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പിലാക്കിയ സമ്പൂർണത അഭിയാൻ പദ്ധതിയിലൂടെ ഗുണഭോക്തൃ രജിസ്ട്രേഷൻ, സമ്പൂർണത മേള, സാംസ്കാരിക പരിപാടികൾ, എ ബി സി ഡി പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണ്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ, ജീവിതശൈലി നിർണ്ണയ ക്യാമ്പുകൾ, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സോയിൽ ഹെൽത്ത് കാർഡ് വിതരണത്തിനുള്ള മണ്ണ് പരിശോധന ക്യാമ്പുകൾ, കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വയം സഹായ ഗ്രൂപ്പുകൾക്ക് റിവോൾവിംഗ് ഫണ്ട് വിതരണത്തിനുള്ള പ്രവർത്തനങ്ങൾ, ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ഗർഭിണികൾക്കുള്ള പോഷകാഹാര വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു.

ഫോട്ടോ: നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി പരപ്പ ബ്ലോക്കിൽ നടത്തിയ പരിപാടിയിൽ ജില്ലാ കളക്ടർ സംസാരിക്കുന്നു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia