city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇഴഞ്ഞിഴഞ്ഞ് കെഎസ്ടിപി റോഡു നിര്‍മാണം; പൊടിയില്‍ മുങ്ങി നഗരം, ജനത്തിനെന്നും ദുരിതം

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2018) ഇഴഞ്ഞിഴഞ്ഞ് കെഎസ്ടിപി റോഡു നിര്‍മാണം പുരോഗമിക്കുമ്പോള്‍ പൊടിയില്‍ മുങ്ങി നഗരം. നിലവിലെ റോഡിലെ ഡിവൈഡര്‍ പൊളിച്ചു നീക്കിയതോടെയാണ് നഗരം പൊടിയില്‍ മുങ്ങിയത്. വേനല്‍ചൂടിനൊപ്പം പൊടിക്കാറ്റും വീശുന്നത് നഗരത്തിലെത്തുന്ന ജനങ്ങളെ അസ്വസ്ഥരാക്കുന്നു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പൊടിയില്‍ നിന്നും രക്ഷപ്പെടാന്‍ മൂക്കുപൊത്തിയാണ് നഗരത്തിലൂടെ നടക്കുന്നത്. ഗതാഗതക്കുരുക്കുകള്‍ക്കിടയില്‍ പൊടിപടലങ്ങളും കൂടി ആയതോടെ ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളുമാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.

രോഗബാധിതരായ ആളുകള്‍ നഗരത്തിലെത്തിയാല്‍ ഇവരുടെ രോഗം മൂര്‍ച്ഛിക്കാനും കാരണമാകുന്നു. റോഡു നിര്‍മ്മാണത്തിനായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ നഗരത്തിന്റെ ഒരറ്റു നിന്നും മറ്റൊരിടത്തേക്കെത്താന്‍ അരമണിക്കൂറിലേറെ സമയമെടുക്കുമ്പോള്‍ ഓട്ടോറിക്ഷയിലും മറ്റും സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കാണ് പൊടിയുടെ രൂക്ഷത ഏറെ അനുഭവിക്കേണ്ടി വരുന്നത്.

ഇഴഞ്ഞിഴഞ്ഞ് കെഎസ്ടിപി റോഡു നിര്‍മാണം; പൊടിയില്‍ മുങ്ങി നഗരം, ജനത്തിനെന്നും ദുരിതം

ജനങ്ങളുടെ ദുരിതം തീര്‍ക്കാന്‍ റോഡും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികളും വേഗത്തിലാക്കണമെന്നാണ് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നത്. നോമ്പുകാലം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കും പൊടിപടലവും നഗരത്തെ ദുസ്സഹമാക്കുമ്പോള്‍ നോമ്പുകാലത്ത് വിശ്വാസികള്‍ മറ്റു നഗരങ്ങളെ ആശ്രയിക്കുന്നതിനാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു.

ജൂണ്‍ ഒന്നിന് സ്‌കൂളുകളും തുറക്കുന്നതോടെ നഗരജീവിതം കൂടുതല്‍ ദുസ്സഹമാക്കിയേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords; Kasaragod, Kerala, news, Road, Kanhangad, Misery, Peoples, KSTP, KSTP road repairing: Disturbance for Passengers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia