city-gold-ad-for-blogger

കാസർകോടിന്റെ അഭിമാനം: നിഷ അമാനുല്ലയ്ക്ക് ഓസ്‌ട്രേലിയയിൽ 'വുമൺ ഇൻ ഡിജിറ്റൽ' പുരസ്‌കാരം

Nisha Amanulla receiving the Woman in Digital Award in Brisbane
Photo Credit: Website/ Agile Australia

● ഡിജിറ്റൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്ന പുരസ്‌കാരമാണിത്.
● കാസർകോടിൻ്റെ പൈതൃകം പേറുന്ന കുടുംബാംഗമാണ് നിഷ.
● ബ്രിസ്‌ബെയ്‌നിൽ നടന്ന ചടങ്ങിൽ നിഷ അംഗീകാരം ഏറ്റുവാങ്ങി.
● മുൻ സംസ്ഥാന ഡയറക്ടർ അമാനു
ല്ലയുടെയും സീനത്ത് ഭാനുവിൻ്റെയും മകളാണ്.
● നിയമസഭാ സ്പീക്കറായിരുന്ന കെ എം സീതിസാഹിബിൻ്റെ സഹോദരൻ ഡോ: കെ എം മുഹമ്മദിൻ്റെ പേരക്കുട്ടിയാണ്.

നിസാർ പെറുവാഡ്

കാസർകോട്: (KasargodVartha) ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിലെ (ABC) എഞ്ചിനീയറിംഗ് മാനേജരായ നിഷ അമാനുല്ലയ്ക്ക് ഓസ്‌ട്രേലിയയുടെ ദേശീയ തലത്തിലുള്ള വുമൺ ഇൻ ഡിജിറ്റൽ അവാർഡ് 2025-ൽ ഒന്നാം സ്ഥാനം ലഭിച്ചു. 

ഈ നേട്ടത്തിലൂടെ ഓസ്‌ട്രേലിയൻ ഡിജിറ്റൽ രംഗത്ത് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ കാസർകോട്ടുകാരി. ആ രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വനിതകളെ കണ്ടെത്തി ആദരിക്കുന്ന പുരസ്‌കാരമാണിത്. ബ്രിസ്ബെനിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ നിഷ ഈ അംഗീകാരം ഏറ്റുവാങ്ങി.

നിലവിൽ എറണാകുളം കളമശ്ശേരിയിൽ സ്ഥിരതാമസമാക്കിയ ഫാക്ടറീസ് & ബോയ്‌ലേഴ്സ് മുൻ സംസ്ഥാന ഡയറക്ടർ അമാനുല്ലയുടെയും സാമൂഹ്യ പ്രവർത്തക സീനത്ത് ഭാനുവിൻ്റെയും മകളാണ് ഈ ടെക്കി. കാസർകോടിന്റെ പൈതൃകം പേറുന്ന കുടുംബാംഗമാണ് നിഷ. 

പൗര പ്രമുഖനായിരുന്ന മാഹിൻ കളനാടിൻ്റെയും, കേരള നിയമസഭാ സ്പീക്കറായിരുന്ന കെ എം സീതിസാഹിബിൻ്റെ സഹോദരൻ ഡോ: കെ എം മുഹമ്മദിൻ്റെയും പേരക്കുട്ടിയാണ് നിഷ. കൂടാതെ, പൗരമുഖ്യനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന എം സി മമ്മി മൊഗ്രാലിൻ്റെയും, സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന മുഹമ്മദ് ഷെറുലിൻ്റെയും പേരക്കുട്ടിയുടെ മകൾ കൂടിയാണ് നിഷ.

അന്താരാഷ്ട്ര കോർപ്പറേഷനായ WHIZTEC ഗ്രൂപ്പ് ഓഫ് കമ്പനീസ് CEO ആയ ജമാലുദ്ദീൻ ഏറാത്ത് ആണ് നിഷയുടെ ഭർത്താവ്. മക്കളായ നിഷിൻ സൗസാബ്, ഇഷാൻ സുഐം എന്നിവർക്കൊപ്പം ഓസ്‌ട്രേലിയയിലാണ് ഇവർ താമസിക്കുന്നത്. ഈ ദേശീയ പുരസ്‌കാരം ലഭിച്ചതോടെ ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിൻ്റെ അഭിനന്ദന പ്രവാഹമാണ് നിഷയെ തേടിയെത്തുന്നത്. നിഷയുടെ നേട്ടം രാജ്യത്തിന് മൊത്തത്തിൽ അഭിമാനകരമായ ഒന്നാണ്.

ഈ അഭിമാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കമൻ്റ് ചെയ്യുക. 

Article Summary: Kasargod native Nisha Amanulla wins Australia's national Woman in Digital Award 2025 for her contributions to the digital field.

#NishaAmanulla #WomanInDigital #AustraliaAward #MalayaliPride #Kasargod #ABC

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia