ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം; കാസര്‍കോട് സ്വദേശി നിസാര്‍ തളങ്കരയെ കെ എം സി സി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു
May 27, 2020, 20:35 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2020) ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം. കാസര്‍കോട് സ്വദേശി നിസാര്‍ തളങ്കരയെ കെ എം സി സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിനാണ് നിസാര്‍ തളങ്കരയ്ക്ക് പുതിയ സ്ഥാനലബ്ധി കൈവന്നിരിക്കുന്നത്.
ഷാര്‍ജ കേന്ദ്രമാക്കിയാണ് നിസാര്‍ കെ എം സി സിക്ക് കീഴില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്നത്. കോവിഡ് രോഗം യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെയും ലോകത്തെ തന്നെയും പ്രതിസന്ധിയിലാക്കിയപ്പോള്‍ മാതൃകപരമായ പ്രവര്‍ത്തനം നടത്തിയ സംഘടനയാണ് കെ എം സി സി. പ്രതിസന്ധി ഘട്ടത്തില്‍ യു.എ.ഇ ഘടകത്തിന് ശക്തമായ നേതൃത്വം നല്‍കാന്‍ നിസാര്‍ തളങ്കരക്ക് സാധിച്ചിരുന്നു.
കോവിഡ് കേസുമായി ബന്ധപ്പെട്ട് കൊണ്ടും ഭക്ഷണ കിറ്റുമായി ബന്ധപ്പെട്ടും കെ.എം.സി.സി പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ നിസാറിന് സാധിച്ചിരുന്നു. പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിസാര്‍ അങ്ങേയറ്റം പരിശ്രമിച്ചതായി ഒപ്പം പ്രവര്‍ത്തിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. ദുബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ്പ് ഡെസ്‌കുകള്‍ക്ക് വേണ്ട ഭക്ഷണം, മരുന്ന്, മാസ്‌ക് ഗ്ലൗസ് എന്നിവ എത്തിച്ച് തരുന്നതിലും നിസാര്‍ തളങ്കര മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. പഴയ കാല മുസ്ലീം ലീഗ് നേതാവും എസ്.ടി.യു. നേതാവുമായ മജീദ് തളങ്കരയുടെ പുത്രന്‍ പിതാവിന്റെ പാതയിലൂടെ ഹരിത രാഷ്ട്രിയത്തിന്റെ ഉന്നതങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദുബൈ-കാസര്‍കോട് ജില്ലാ കെ എം സി സി കമ്മറ്റിക്കും അഭിമാന മൂര്‍ത്തമാണ്.
Keywords: Kasaragod, Kerala, news, KMCC, Nisar Thalangara appointed as KMCC National Committee General Secretary
< !- START disable copy paste -->