city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത് ബജറ്റല്ല; ഇന്ത്യയെ വില്‍ക്കാനുള്ള സമ്മതപത്രം: ജി ദേവരാജന്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.02.2021) കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത് ബജറ്റല്ലെന്നും ഇന്ത്യയെ വില്‍ക്കാനുള്ള സമ്മതപത്രമാണെന്നും ഫോര്‍വേഡ് ബ്ലോക് ദേശീയസെക്രട്ടറി ജി ദേവരാജന്‍ കുറ്റപ്പെടുത്തി. ബജറ്റ് ഇന്ത്യയെ മുച്ചൂടും വില്ക്കാനുള്ള സമ്മതപത്രമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. തന്ത്രപ്രധാനമല്ലാത്തതെന്ന് കരുതുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിക്കാനുള്ള നീക്കവും ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി ഉയര്‍ത്തിയതും രാജ്യതാല്പര്യത്തിന് എതിരാണ്. 


കോവിഡ് മൂലം തകര്‍ന്ന ചെറുകിട-ഇടത്തരം-സൂക്ഷ്മ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുവാന്‍ ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കാര്‍ഷിക മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മുന്നോട്ടുവച്ചിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുവാന്‍ പര്യാപ്തമല്ല. കേരളമുള്‍പ്പെടെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കായി പ്രഖ്യാപിച്ച ദേശീയപാത വികസന പദ്ധതികള്‍ വെറും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മാത്രമാണെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.

നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത് ബജറ്റല്ല; ഇന്ത്യയെ വില്‍ക്കാനുള്ള സമ്മതപത്രം: ജി ദേവരാജന്‍

Keywords:  Trikaripur, News, kasaragod, UnionBudget2021, Budget, Nirmala Sitharaman presented not a budget; Permission to sell India: G. Devarajan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia