ശ്രീകൃഷ്ണഭട്ടിന്റെ തലയില്‍ ഒമ്പതുതവണ അടിയേറ്റിരുന്നതായി മൊഴി
Mar 6, 2013, 17:57 IST
![]() |
Sreekrishna Bhat & Sreemathi Bhat |
കൊല്ലപ്പെട്ട ശ്രീകൃഷ്ണ ഭട്ടിന്റെ തലയ്ക്കു പിറകിലായി ഒമ്പത് അടിയേറ്റിരുന്നതായി ഗോപാലകൃഷ്ണ പിള്ള കോടതിയില്‍ മൊഴി നല്‍കി. ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീമതിയുടെ കഴുത്തില്‍ ആറു തവണ കുത്തിയിട്ടുള്ളതായും പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ കണ്ടതായും ഗോപാലകൃഷ്ണ പിള്ള മൊഴി നല്‍കി.
ഇരട്ടക്കൊല നടന്ന വീട്ടിലെ സാധനങ്ങള്‍ പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.അടൂര്‍ സുരേന്ദ്രനെയും കോടതി ചൊവ്വാഴ്ച വിസ്തരിച്ചിരുന്നു. വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയ എണ്ണക്കുപ്പിയില്‍ കണ്ട എട്ടു വിരലടയാളങ്ങളും ഇമാം ഹുസൈന്റേതാണെന്ന് അടൂര്‍ സുരേന്ദ്രന്‍ കോടതിയില്‍ മൊഴി നല്‍കി.
രണ്ടു മൃതദേഹങ്ങളും പോസ്റ്റുമോര്‍ടം ചെയ്ത കാസര്‍കോട് താലൂക്കാസ്പത്രിയിലെ ഡോക്ടറായിരുന്ന ഡോ.ടി.ഇ.മുഹമ്മദാണ് ഇനി വിസ്തരിക്കാനുള്ള സാക്ഷികളില്‍ പ്രധാനി. ഇദ്ദേഹം ഗള്‍ഫിലാണ്. ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഫോറന്‍സിക് എക്‌സ്‌പേര്‍ട് സ്റ്റാന്‍ലി ജോസഫ്, ഇമാം ഹുസൈന്‍ താമസിച്ച മംഗലാപുരത്തെ ലോഡ്ജിലെ ജീവനക്കാരായ മാധവ കാമത്ത്, റൂം ബോയ് ധര്‍മരാജ് എന്നിവരും വിസ്തരിക്കാനുള്ള സാക്ഷികളില്‍പെടുന്നു. ഇവരെ വിസ്തരിച്ചതിനുശേഷം മാത്രമേ കേസന്വേഷിച്ച പോലീസുകാരെ വിസ്തരിക്കുന്നതില്‍ അര്‍ത്ഥമുള്ളൂവെന്ന് അഡീഷണല്‍ പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസ കോടതിയില്‍ പറഞ്ഞു.
അറസ്റ്റുചെയ്ത പ്രതി ഇമാംഹുസൈനെ തിരിച്ചറിയാനുള്ള പരേഡിന് സാക്ഷ്യം വഹിച്ച ഹൊസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനെ ഈ മാസം 13 ന് വിസ്തരിക്കും. 1993 ഒക്ടോബര്‍ ഒമ്പതിനാണ് പെര്‍ള ദേവലോകത്ത് ഇരട്ടക്കൊലപാതകം നടന്നത്.
Related news: ദേവലോകം: ശ്രീമതി ഭട്ടിന്റെ മൃതദേഹത്തിന്റെ കാല്‍ക്കല്‍ എണ്ണക്കുപ്പി കണ്ടതായി ഫോട്ടോഗ്രാഫര്‍
Keywords: Sreekrishna Bhat, Sreemathi Bhat, Devalokam, Kasaragod, Murder-case, Medical College, Doctor, Wife, Postmortem report, House, Court, Deadbody, Gulf, Arrest, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.