നാടിനെ കണ്ണീരിലാഴ്ത്തി നിമിഷ ടോം യാത്രയായി
Sep 2, 2019, 10:36 IST
ചിറ്റാരിക്കാല്‍:(www.kasargodvartha.com 02/09/2019) നാടിനെ കണ്ണീരിലാഴ്ത്തി നിമിഷ ടോം യാത്രയായി. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന എളേരിത്തട്ട് ഗവ. കോളജിലെ രണ്ടാം വര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയും കെസിവൈഎം തലശ്ശേരി അതിരൂപതാ ജോയിന്റ് സെക്രട്ടറിയുമായ വെസ്റ്റ് എളേരി കോടംകല്ലിലെ നിമിഷ ടോമാണ് ഞായറാഴ്ച്ച മരണത്തിനു കീഴടങ്ങിയത്. കെസിവൈഎം തോമാപുരം മേഖലാ സെക്രട്ടറി, കോടംകല്ല് ജവാഹര്‍ വായനശാല യുവജനവേദി കണ്‍വീനര്‍ ചമതലകൂടി വഹിച്ചിരുന്ന നിമിഷ നല്ലൊരു പൊതുപ്രവര്‍ത്തക കൂടിയായിരുന്നു.
അപകടത്തിനു കാരണക്കാരനായ ലോറി ഡ്രൈവര്‍ ചെന്നടുക്കത്തെ സനോജിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു
നിമിഷയുടെ വീട്ടിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇവിടുത്തെ തോടിനു കുറുകെ ഞായറാഴ്ച്ച രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക കോല്‍പ്പാലം നിര്‍മിച്ചു. മംഗലാപുരം ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ച് വൈകുന്നേരത്തോടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
നിമിഷയുടെ വിയോഗത്തില്‍ കെസിവൈഎം തലശ്ശേരി അതിരൂപതാ കമ്മറ്റി, തോമാപുരം മേഖല കമ്മറ്റി, കോടംകല്ല് ജവാര്‍ വായനശാല എന്നിവ അനുശോചനം രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chittarikkal, Kasaragod, Kerala, Death, Student, Accident, Case, Driver, Deadbody, Police,Nimisha tom no more