നീലേശ്വരം-രാജാ റോഡ് വികസനം; 0.3998 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമായി, ഹിയറിംഗ് 9 മുതൽ 12 വരെ; 49.74 ലക്ഷത്തിന്റെ പാക്കേജ്
● കൈത്തൊഴിലാളികൾക്കും വ്യാപാരികൾക്കുമായി 30.50 ലക്ഷം രൂപ ധനസഹായം.
● 172 ഫയലുകളുടെ ഹിയറിംഗ് ജൂൺ ഒൻപത് മുതൽ 12 വരെ നടക്കും.
● നീലേശ്വരം മുൻസിപ്പൽ ഹാളിലാണ് ഹിയറിംഗ് ക്രമീകരിച്ചിരിക്കുന്നത്.
● കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡ് വികസന പദ്ധതി നടപ്പിലാക്കുന്നത്.
● ഭൂമി ഏറ്റെടുക്കലിന്റെ വിശദമായ രൂപരേഖ സ്പെഷ്യൽ തഹസിൽദാർ ഓഫീസിലുണ്ട്.
കാസർകോട്: (KasargodVartha) ഹൊസ്ദുർഗ് താലൂക്കിൽ ഉൾപ്പെടുന്ന നീലേശ്വരം വില്ലേജിലെ നീലേശ്വരം-രാജാ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം സർക്കാർ പുറത്തിറക്കി. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (കേന്ദ്ര ആക്റ്റ് 30/2013) വകുപ്പ് 19(1) പ്രകാരമുള്ള ഫോം നമ്പർ 10 പ്രഖ്യാപനമാണ് ജില്ലാ കലക്ടർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ ഈ മേഖലയിൽ റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ ആയിരക്കണക്കിന് യാത്രക്കാർക്കും വ്യാപാരികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വിജ്ഞാപന വിവരങ്ങളും ഏറ്റെടുക്കുന്ന ഭൂമിയും
വകുപ്പ് 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം 2022 ഒക്ടോബർ 11-ലെ അസാധാരണ ഗസറ്റിലും (നമ്പർ 3468, വാല്യം 11), 2023 നവംബർ 29-ലെ ഗസറ്റിലും (നമ്പർ 3883, വാല്യം 12) പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെ വകുപ്പ് 15(1) പ്രകാരം സ്ഥലമെടുപ്പ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനം. വിജ്ഞാപന പ്രകാരം നീലേശ്വരം വില്ലേജിലെ ഏകദേശം 0.3998 ഹെക്ടർ ഭൂമിയാണ് റോഡ് വികസനത്തിനായി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി കാസർകോട് ജില്ലയുടെ പശ്ചാത്തല വികസനത്തിൽ വലിയൊരു നാഴികക്കല്ലായി മാറുമെന്നാണ് വിലയിരുത്തുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ കാസർകോട് കിഫ്ബി എൽഎ സ്പെഷ്യൽ തഹസിൽദാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സ്ഥലത്തിന്റെ വിശദമായ രൂപരേഖ സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഓഫീസ് സമയത്ത് ഇത് പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണെന്നും വിജ്ഞാപനത്തിൽ (നമ്പർ: എ-06/2020, തീയതി: 04.04.2026) വ്യക്തമാക്കുന്നു. റവന്യൂ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് വർഷങ്ങളായി നീണ്ടുനിന്ന ഈ ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ ഇപ്പോൾ വേഗത്തിലാക്കിയിരിക്കുന്നത്.
49.74 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ്
ഭൂമി വിട്ടുനൽകുന്നവർക്കായി വിപുലമായ പുനരധിവാസ-പുനഃസ്ഥാപന പാക്കേജിനും (പട്ടിക-III) സർക്കാർ അംഗീകാരം നൽകി. ആകെ 49,74,000 രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. അർഹരായ എല്ലാവർക്കും സമയബന്ധിതമായി ഈ തുക വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലാ ഭരണകൂടം വേഗത്തിലാക്കും.
പാക്കേജിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു:
● കൈത്തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കുമുള്ള ഒറ്റത്തവണ ധനസഹായം: 30,50,000 രൂപ.
● പുറമ്പോക്കിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർക്കുള്ള ധനസഹായം: 8,40,000 രൂപ.
● കുടിയൊഴിപ്പിക്കപ്പെട്ട തൊഴിലാളികൾക്കുള്ള ഒറ്റത്തവണ ധനസഹായം: 6,84,000 രൂപ.
● കുടിയൊഴിപ്പിക്കപ്പെട്ട വാടകക്കാർക്കുള്ള ഒറ്റത്തവണ ധനസഹായം: 4,00,000 രൂപ.
● കുടിയൊഴിപ്പിക്കപ്പെടുന്ന മാടക്കടക്കാർക്കുള്ള ഒറ്റത്തവണ ധനസഹായം: 0 രൂപ.
പുനഃസ്ഥാപനത്തിനായി പകരം ഭൂമി (പട്ടിക-II) നൽകുന്നില്ല (NIL) എന്നും വിജ്ഞാപനത്തിൽ അറിയിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകൾ പരിശോധിക്കാനും നഷ്ടപരിഹാരം അർഹരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തിക്കാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
ഭൂമി വിട്ടുനല്കുന്നതിനായി 172 ഫയലുകളാണ് സ്പെഷ്യൽ തഹസിൽദാർ തയാറാക്കിയിട്ടുള്ളത്. ഇവരുടെ ഹിയറിംഗ് ഈ മാസം ഒൻപത് മുതൽ 12 വരെ നീലേശ്വരം മുസിപൽ ഹാളിൽ നടക്കുമെന്നും ജൂനിയർ സൂപ്രണ്ട് എം ഗോൽപാലകൃഷ്ണൻ കാസർകോട് വാർത്തയോട് പറഞ്ഞു. വേഗത്തിൽ ഹിയറിംഗ് പൂർത്തിയാക്കി ഭൂമി ഏറ്റെടുത്ത് നടപടി തീർപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നത്തിന് പിന്നാലെ റോഡ് വികസനത്തിന്റെ എസ്റ്റിമേറ്റ് അടക്കമുള്ള നടപടി ക്രമങ്ങളും ആരംഭിക്കും.
ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ (പട്ടിക-I)
ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്തിട്ടുള്ള 197 പ്ലോട്ടുകളുടെ റീ സർവേ നമ്പറുകളും വിസ്തീർണവും താഴെ നൽകുന്നു:
| ക്രമ നമ്പർ |
റീ സർവേ നമ്പർ |
എൽഎ സബ് ഡിവിഷൻ |
വിവരണം |
വിസ്തീർണം (ഹെക്ടർ) |
| 1 |
48/10Apt |
28 |
പുഞ്ച |
0.0097 |
| 2 |
48/16pt |
29 |
പുഞ്ച |
0.0006 |
| 3 |
48/17pt |
30 |
പുഞ്ച |
0.0013 |
| 4 |
48/20pt |
31 |
പുഞ്ച |
0.0011 |
| 5 |
48/21pt |
32 |
പുഞ്ച |
0.0011 |
| 6 |
48/22pt |
33 |
പുഞ്ച |
0.0018 |
| 7 |
56/9Apt |
15 |
പുറമ്പോക്ക് |
0.0057 |
| 8 |
56/9B |
16 |
തോട്ടം |
0.0036 |
| 9 |
56/11pt |
17 |
പുറമ്പോക്ക് |
0.0162 |
| 10 |
56/13pt |
18 |
പുറമ്പോക്ക് |
0.0072 |
| 11 |
57/3Bpt |
12 |
പുറമ്പോക്ക് |
0.0025 |
| 12 |
57/5pt |
13 |
പുഞ്ച |
0.0010 |
| 13 |
57/5pt |
13 |
പുഞ്ച |
0.0072 |
| 14 |
57/5pt |
13 |
പുഞ്ച |
0.0055 |
| 15 |
57/5pt |
13 |
പുഞ്ച |
0.0001 |
| 16 |
57/5pt |
13 |
പുഞ്ച |
0.0068 |
| 17 |
57/5pt |
13 |
പുഞ്ച |
0.0012 |
| 18 |
57/6pt |
14 |
പുഞ്ച |
0.0113 |
| 19 |
57/8pt |
15 |
തോട്ടം |
0.0039 |
| 20 |
57/8pt |
15 |
തോട്ടം |
0.0007 |
| 21 |
57/9pt |
16 |
തോട്ടം |
0.0010 |
| 22 |
57/9pt |
16 |
തോട്ടം |
0.0014 |
| 23 |
57/9pt |
16 |
തോട്ടം |
0.0050 |
| 24 |
57/10pt |
17 |
നഞ്ച |
0.0033 |
| 25 |
57/11pt |
18 |
പുറമ്പോക്ക് |
0.0011 |
| 26 |
57/11pt |
18 |
പുറമ്പോക്ക് |
0.0001 |
| 27 |
62/8pt |
13 |
പുറമ്പോക്ക് |
0.0003 |
| 28 |
62/10pt |
14 |
തോട്ടം |
0.0059 |
| 29 |
62/11pt |
15 |
നഞ്ച |
0.0002 |
| 30 |
62/11pt |
15 |
നഞ്ച |
0.0010 |
| 31 |
62/11pt |
15 |
പുരയിടം |
0.0050 |
| 32 |
62/11pt |
15 |
നഞ്ച |
0.0006 |
| 33 |
62/11pt |
15 |
നഞ്ച |
0.0004 |
| 34 |
62/11pt |
15 |
നഞ്ച |
0.0003 |
| 35 |
62/11pt |
15 |
പുരയിടം |
0.0018 |
| 36 |
62/11pt |
15 |
നഞ്ച |
0.0012 |
| 37 |
62/11pt |
15 |
നഞ്ച |
0.0007 |
| 38 |
62/11pt |
15 |
നഞ്ച |
0.0004 |
| 39 |
62/11pt |
15 |
പുരയിടം |
0.0015 |
| 40 |
62/11pt |
15 |
നഞ്ച |
0.0013 |
| 41 |
62/11pt |
15 |
നഞ്ച |
0.0003 |
| 42 |
62/11pt |
15 |
നഞ്ച |
0.0014 |
| 43 |
62/12pt |
16 |
പുറമ്പോക്ക് |
0.0063 |
| 44 |
411/6Bpt |
11 |
നഞ്ച |
0.0007 |
| 45 |
411/6Bpt |
11 |
നഞ്ച |
0.0004 |
| 46 |
411/6Bpt |
11 |
നഞ്ച |
0.0009 |
| 47 |
411/6Bpt |
11 |
നഞ്ച |
0.0023 |
| 48 |
411/6Bpt |
11 |
നഞ്ച |
0.0014 |
| 49 |
411/6Bpt |
11 |
നഞ്ച |
0.0001 |
| 50 |
411/6Bpt |
11 |
നഞ്ച |
0.0007 |
| 51 |
411/6Bpt |
11 |
നഞ്ച |
0.0035 |
| 52 |
411/6Bpt |
11 |
നഞ്ച |
0.0009 |
| 53 |
411/6Bpt |
11 |
നഞ്ച |
0.0009 |
| 54 |
411/6Bpt |
11 |
നഞ്ച |
0.0030 |
| 55 |
411/6Bpt |
11 |
നഞ്ച |
0.0010 |
| 56 |
411/6Bpt |
11 |
നഞ്ച |
0.0013 |
| 57 |
411/6Bpt |
11 |
നഞ്ച |
0.0004 |
| 58 |
413/1Apt |
7 |
തോട്ടം |
0.0060 |
| 59 |
413/1Apt |
7 |
തോട്ടം |
0.0054 |
| 60 |
413/1Apt |
7 |
തോട്ടം |
0.0006 |
| 61 |
413/1B1pt |
8 |
തോട്ടം |
0.0001 |
| 62 |
413/1B1pt |
8 |
തോട്ടം |
0.0014 |
| 63 |
413/1B2 |
9 |
തോട്ടം |
0.0002 |
| 64 |
413/1B2 |
9 |
തോട്ടം |
0.0018 |
| 65 |
413/1B2 |
9 |
തോട്ടം |
0.0006 |
| 66 |
413/1B2 |
9 |
തോട്ടം |
0.0006 |
| 67 |
413/1B2 |
9 |
തോട്ടം |
0.0018 |
| 68 |
413/1B2 |
9 |
തോട്ടം |
0.0006 |
| 69 |
413/1B2 |
9 |
തോട്ടം |
0.0007 |
| 70 |
413/4pt |
10 |
തോട്ടം |
0.0016 |
| 71 |
413/4pt |
10 |
തോട്ടം |
0.0012 |
| 72 |
413/4pt |
10 |
തോട്ടം |
0.0019 |
| 73 |
413/4pt |
10 |
തോട്ടം |
0.0009 |
| 74 |
413/4pt |
10 |
തോട്ടം |
0.0021 |
| 75 |
413/4pt |
10 |
തോട്ടം |
0.0011 |
| 76 |
413/4pt |
10 |
തോട്ടം |
0.0019 |
| 77 |
413/4pt |
10 |
തോട്ടം |
0.0011 |
| 78 |
413/5pt |
11 |
നഞ്ച |
0.0015 |
| 79 |
413/5pt |
11 |
നഞ്ച |
0.0011 |
| 80 |
413/5pt |
11 |
നഞ്ച |
0.0007 |
| 81 |
413/5pt |
11 |
നഞ്ച |
0.0003 |
| 82 |
414/1pt |
2 |
നഞ്ച |
0.0034 |
| 83 |
414/1pt |
2 |
നഞ്ച |
0.0001 |
| 84 |
414/1pt |
2 |
നഞ്ച |
0.0007 |
| 85 |
419/1 pt |
19 |
പുഞ്ച |
0.0001 |
| 86 |
419/1 pt |
19 |
പുഞ്ച |
0.0003 |
| 87 |
419/1 pt |
19 |
പുഞ്ച |
0.0001 |
| 88 |
419/2 pt |
20 |
തോട്ടം |
0.00001 |
| 89 |
419/2pt |
20 |
തോട്ടം |
0.00009 |
| 90 |
419/2 pt |
20 |
തോട്ടം |
0.00005 |
| 91 |
419/2 pt |
20 |
തോട്ടം |
0.0001 |
| 92 |
419/2 pt |
20 |
തോട്ടം |
0.00015 |
| 93 |
419/4pt |
16 |
തോട്ടം |
0.0126 |
| 94 |
419/4pt |
17 |
തോട്ടം |
0.0010 |
| 95 |
419/4pt |
16 |
തോട്ടം |
0.0001 |
| 96 |
419/14pt |
18 |
പുറമ്പോക്ക് |
0.0003 |
| 97 |
420/1Apt |
24 |
പുറമ്പോക്ക് |
0.0037 |
| 98 |
420/2A1Apt |
23 |
പുറമ്പോക്ക് |
0.0014 |
| 99 |
420/2A1Apt |
27 |
പുറമ്പോക്ക് |
0.0224 |
| 100 |
420/2A1Apt |
25 |
പുറമ്പോക്ക് |
0.0016 |
| 101 |
420/3pt |
36 |
തോട്ടം |
0.0019 |
| 102 |
420/3pt |
36 |
തോട്ടം |
0.0013 |
| 103 |
420/3pt |
36 |
തോട്ടം |
0.0007 |
| 104 |
420/3pt |
36 |
തോട്ടം |
0.0012 |
| 105 |
420/3pt |
36 |
തോട്ടം |
0.0027 |
| 106 |
420/3pt |
36 |
തോട്ടം |
0.0008 |
| 107 |
420/3pt |
36 |
തോട്ടം |
0.0008 |
| 108 |
420/3pt |
36 |
തോട്ടം |
0.0025 |
| 109 |
420/5pt |
26 |
പുഞ്ച |
0.0016 |
| 110 |
420/6pt |
28 |
പുഞ്ച |
0.0021 |
| 111 |
420/7pt |
29 |
പുഞ്ച |
0.0009 |
| 112 |
420/7pt |
29 |
പുഞ്ച |
0.0007 |
| 113 |
420/8pt |
30 |
പുഞ്ച |
0.0007 |
| 114 |
420/8pt |
30 |
പുഞ്ച |
0.0007 |
| 115 |
420/8pt |
30 |
പുഞ്ച |
0.0007 |
| 116 |
420/9pt |
31 |
പുഞ്ച |
0.0013 |
| 117 |
420/9pt |
31 |
പുഞ്ച |
0.0008 |
| 118 |
420/9pt |
31 |
പുഞ്ച |
0.0002 |
| 119 |
420/10pt |
32 |
പുഞ്ച |
0.0007 |
| 120 |
420/10pt |
32 |
പുഞ്ച |
0.0006 |
| 121 |
420/10pt |
32 |
പുഞ്ച |
0.0010 |
| 122 |
420/11pt |
33 |
പുഞ്ച |
0.0006 |
| 123 |
420/12pt |
34 |
പുഞ്ച |
0.0007 |
| 124 |
420/12pt |
34 |
പുഞ്ച |
0.0006 |
| 125 |
420/12pt |
34 |
പുഞ്ച |
0.0005 |
| 126 |
420/12pt |
34 |
പുഞ്ച |
0.0006 |
| 127 |
420/17pt |
35 |
പുറമ്പോക്ക് |
0.0016 |
| 128 |
420/20Apt |
37 |
തോട്ടം |
0.0031 |
| 129 |
420/20Apt |
37 |
തോട്ടം |
0.0063 |
| 130 |
420/20Apt |
37 |
തോട്ടം |
0.0018 |
| 131 |
420/20Apt |
37 |
തോട്ടം |
0.0020 |
| 132 |
423/4pt |
13 |
തോട്ടം |
0.0065 |
| 133 |
423/5pt |
14 |
തോട്ടം |
0.0091 |
| 134 |
423/5pt |
14 |
തോട്ടം |
0.0020 |
| 135 |
423/5pt |
14 |
തോട്ടം |
0.0034 |
| 136 |
423/6Apt |
15 |
തോട്ടം |
0.0036 |
| 137 |
423/6Bpt |
16 |
തോട്ടം |
0.0010 |
| 138 |
423/7pt |
17 |
തോട്ടം |
0.0027 |
| 139 |
423/8pt |
18 |
തോട്ടം |
0.0064 |
| 140 |
423/8pt |
18 |
തോട്ടം |
0.0020 |
| 141 |
426/14Apt |
22 |
തോട്ടം |
0.0038 |
| 142 |
426/14Apt |
22 |
തോട്ടം |
0.0002 |
| 143 |
426/14Apt |
22 |
തോട്ടം |
0.0006 |
| 144 |
426/14Apt |
22 |
തോട്ടം |
0.0055 |
| 145 |
426/14Bpt |
23 |
തോട്ടം |
0.0015 |
| 146 |
426/14Bpt |
23 |
തോട്ടം |
0.0005 |
| 147 |
426/14Bpt |
23 |
തോട്ടം |
0.0022 |
| 148 |
426/14Bpt |
23 |
തോട്ടം |
0.0016 |
| 149 |
426/14Bpt |
23 |
തോട്ടം |
0.0035 |
| 150 |
426/14Bpt |
23 |
തോട്ടം |
0.0016 |
| 151 |
427/1pt |
21 |
തോട്ടം |
0.0020 |
| 152 |
427/1pt |
21 |
തോട്ടം |
0.0021 |
| 153 |
427/1pt |
21 |
തോട്ടം |
0.0006 |
| 154 |
427/1pt |
21 |
തോട്ടം |
0.0055 |
| 155 |
427/15pt |
22 |
തോട്ടം |
0.0005 |
| 156 |
427/15pt |
22 |
തോട്ടം |
0.0005 |
| 157 |
427/15pt |
22 |
തോട്ടം |
0.0008 |
| 158 |
427/15pt |
22 |
തോട്ടം |
0.0032 |
| 159 |
427/15pt |
22 |
തോട്ടം |
0.0013 |
| 160 |
427/15pt |
22 |
തോട്ടം |
0.0021 |
| 161 |
427/15pt |
22 |
തോട്ടം |
0.0008 |
| 162 |
427/16pt |
23 |
തോട്ടം |
0.0034 |
| 163 |
427/16pt |
23 |
തോട്ടം |
0.0056 |
| 164 |
429/6Apt |
13 |
പുഞ്ച |
0.0001 |
| 165 |
429/6Apt |
13 |
പുഞ്ച |
0.0004 |
| 166 |
429/6Apt |
13 |
പുഞ്ച |
0.0005 |
| 167 |
429/6Apt |
13 |
പുഞ്ച |
0.0008 |
| 168 |
429/6Apt |
13 |
പുഞ്ച |
0.0005 |
| 169 |
429/6Apt |
13 |
പുഞ്ച |
0.0003 |
| 170 |
429/6Apt |
13 |
പുഞ്ച |
0.0004 |
| 171 |
429/6Apt |
13 |
പുഞ്ച |
0.0003 |
| 172 |
429/6Apt |
13 |
പുഞ്ച |
0.0004 |
| 173 |
429/6Apt |
13 |
പുഞ്ച |
0.0011 |
| 174 |
429/6Apt |
13 |
പുഞ്ച |
0.0011 |
| 175 |
429/6Apt |
13 |
പുഞ്ച |
0.0003 |
| 176 |
429/6Apt |
14 |
പുഞ്ച |
0.0027 |
| 177 |
434/2pt |
22 |
പുഞ്ച |
0.0004 |
| 178 |
434/2pt |
22 |
പുഞ്ച |
0.0006 |
| 179 |
434/2pt |
22 |
പുഞ്ച |
0.0032 |
| 180 |
434/2pt |
22 |
പുഞ്ച |
0.0010 |
| 181 |
434/3pt |
23 |
തോട്ടം |
0.0021 |
| 182 |
434/3pt |
23 |
തോട്ടം |
0.0006 |
| 183 |
434/3pt |
23 |
തോട്ടം |
0.0022 |
| 184 |
434/3pt |
23 |
തോട്ടം |
0.0006 |
| 185 |
434/3pt |
23 |
തോട്ടം |
0.0006 |
| 186 |
434/3pt |
23 |
തോട്ടം |
0.0011 |
| 187 |
434/3pt |
23 |
തോട്ടം |
0.0002 |
| 188 |
434/9Apt |
24 |
തോട്ടം |
0.0009 |
| 189 |
434/9Apt |
24 |
തോട്ടം |
0.0008 |
| 190 |
434/9Apt |
24 |
തോട്ടം |
0.0041 |
| 191 |
434/9Apt |
24 |
തോട്ടം |
0.0011 |
| 192 |
434/9Apt |
24 |
തോട്ടം |
0.0003 |
| 193 |
434/9Bpt |
25 |
തോട്ടം |
0.0001 |
| 194 |
434/9Bpt |
25 |
തോട്ടം |
0.0007 |
| 195 |
434/9Bpt |
25 |
തോട്ടം |
0.0002 |
| 196 |
434/19Apt |
26 |
പുറമ്പോക്ക് |
0.0048 |
| 197 |
434/19Bpt |
27 |
പുഞ്ച |
0.0076 |
നീലേശ്വരം-രാജാ റോഡ് വികസനത്തിനായി സർക്കാർ പുറത്തിറക്കിയ ഈ പുനരധിവാസ പാക്കേജിനെയും ഭൂമിയേറ്റെടുക്കലിനെയും കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റായി രേഖപ്പെടുത്തുക. പ്രദേശവാസികൾക്ക് ഉപകാരപ്രദമാകുന്ന ഈ പ്രധാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: The District Collector has issued an official notification and a ₹49.74 lakh rehabilitation package for acquiring 0.3998 hectares of land across 197 plots to widen the Nileswaram-Raja road in Kasaragod.
#Kasaragod #Nileswaram #KIIFB #RoadDevelopment #LandAcquisition #KeralaNews






