നീലേശ്വരം, കണ്ണപുരം ഫുട്ഓവര്‍ ബ്രിഡ്ജ് ഈ വര്‍ഷം പൂര്‍ത്തിയാക്കും: പിയൂഷ് അഗര്‍വാള്‍
Apr 8, 2013, 18:42 IST
കാസര്‍കോട്: നീലേശ്വരം, കണ്ണപുരം ഫുട്ഓവര്‍ ബ്രിഡ്ജ് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പിയൂഷ് അഗര്‍വാള്‍ അറിയിച്ചു. നേരത്തെ അംഗീകാരം ലഭിച്ച പദ്ധതികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള പി. കരുണാകരന്‍ എം.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
റെയില്‍വേസ്‌റ്റേഷനുകളിലെ ഫുട് ഓവര്‍ ബ്രിഡ്ജ് പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. 1.22 കോടിയാണ് എസ്റ്റിമേറ്റ്. മെയ് എട്ടിന് ടെന്‍ഡര്‍ അംഗീകരിക്കും. ആറ് മാസത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. നീലേശ്വരം മേല്‍പാലം നിര്‍മാണത്തിന് മുമ്പായുള്ള 78 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ പ്ലാറ്റ് ഫോം വികസന പ്രവൃത്തിക്ക് നേരത്തെ തന്നെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാവുകയും ആന്ധ്രയിലുള്ള കമ്പനിയെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
പ്രവൃത്തി മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഈ വര്‍ഷം തന്നെ ഫുട്ഓവര്‍ ബ്രിഡ്ജും
യാഥാര്‍ഥ്യമാകും. കണ്ണപുരം-പഴയങ്ങാടി സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകള്‍ ഉയര്‍ത്താനുള്ള പ്രവൃത്തിക്കും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. 1.6 കോടി രൂപയാണ് എസ്റ്റിമേറ്റ്. കണ്ണപുരം ഒന്നും രണ്ടും പ്ലാറ്റ് ഫോമും പഴയങ്ങാടിയില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമും 84 മീറ്റര്‍ ഉയര്‍ത്തും. മണ്ഡലത്തിലെ വിവിധ സ്‌റ്റേഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കും.
റെയില്‍വേസ്‌റ്റേഷനുകളിലെ ഫുട് ഓവര്‍ ബ്രിഡ്ജ് പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. 1.22 കോടിയാണ് എസ്റ്റിമേറ്റ്. മെയ് എട്ടിന് ടെന്‍ഡര്‍ അംഗീകരിക്കും. ആറ് മാസത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. നീലേശ്വരം മേല്‍പാലം നിര്‍മാണത്തിന് മുമ്പായുള്ള 78 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ പ്ലാറ്റ് ഫോം വികസന പ്രവൃത്തിക്ക് നേരത്തെ തന്നെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാവുകയും ആന്ധ്രയിലുള്ള കമ്പനിയെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

യാഥാര്‍ഥ്യമാകും. കണ്ണപുരം-പഴയങ്ങാടി സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകള്‍ ഉയര്‍ത്താനുള്ള പ്രവൃത്തിക്കും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. 1.6 കോടി രൂപയാണ് എസ്റ്റിമേറ്റ്. കണ്ണപുരം ഒന്നും രണ്ടും പ്ലാറ്റ് ഫോമും പഴയങ്ങാടിയില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമും 84 മീറ്റര്‍ ഉയര്‍ത്തും. മണ്ഡലത്തിലെ വിവിധ സ്‌റ്റേഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കും.
Keywords: Nileshwaram, Kannapuram, Foot over bridge, Work, Complete, P.Karunakaran MP, Piyush Agrawal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News