city-gold-ad-for-blogger

പുരസ്‌കാര നിറവില്‍ നീലേശ്വരം റോട്ടറി ക്ലബ്ബ്

നീലേശ്വരം: (www.kasargodvartha.com 24.06.2017) പുരസ്‌കാര നിറവില്‍ നീലേശ്വരം റോട്ടറി ക്ലബ്. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളും തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ മേഖലയിലെ അഞ്ചു ജില്ലകളും ഉള്‍പ്പെടുന്ന റോട്ടറി 3202 ഡിസ്ട്രിക്ടിന്റെ ഈ വര്‍ഷത്തെ മികച്ച പ്രസിഡന്റ്, മികച്ച ഇന്നവേറ്റീവ് ക്ലബ്, ഇന്നവേറ്റീവ് സെക്രട്ടറി എന്നിവയുള്‍പ്പെടെ 16 പുരസ്‌കാരങ്ങളാണ് നീലേശ്വരം റോട്ടറി ക്ലബ് നേടിയത്.

128 ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. നീലേശ്വരം നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പ്രസിഡന്റിനുള്ള പുരസ്‌കാരം പി ഇ ഷാജിത്തിനും സെക്രട്ടറിക്കുള്ള പുരസ്‌കാരം പി വി സുജിത്ത് കുമാറിനുമാണ്.

പുരസ്‌കാര നിറവില്‍ നീലേശ്വരം റോട്ടറി ക്ലബ്ബ്

നീലേശ്വരം ക്ലബിന് ആദ്യമായാണ് മികച്ച പ്രസിഡന്റിനുള്ള പുരസ്‌കാരം ലഭിക്കുന്നത്. ജില്ലയിലെ 50 ഓളം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍എസ്എസ് യൂണിറ്റുകളുമായി സഹകരിച്ചു സ്പര്‍ശം എന്ന പാലിയേറ്റീവ് കെയര്‍ പദ്ധതി വ്യാപകശ്രദ്ധ നേടിയിരുന്നു. ഹൃദയശസ്ത്രക്രിയ പദ്ധതിയിലൂടെ മൂന്നു കുരുന്നു ജീവനുകള്‍ക്കു താങ്ങാകാനും ക്ലബിനു സാധിച്ചു.

നീലേശ്വരം നഗരത്തിലെ ഗതാഗതക്കുരുക്കുനു പരിഹാരമായി ഒരുക്കിയ സൗജന്യ വാഹന പാര്‍ക്കിങ് കേന്ദ്രവും നഗരസഭാ മത്സ്യവിപണന കേന്ദ്രത്തിനു ഷെഡ് പണിതതും ജനകീയ പ്രവര്‍ത്തനങ്ങളായിരുന്നു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജയപ്രകാശ് ഉപാധ്യയില്‍ നിന്നു ക്ലബ് ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Keywords:  Kerala, kasaragod, news, Award, Club, Nileshwaram rottery club gets awards   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia