city-gold-ad-for-blogger

നീലേശ്വരം മുനിസിപ്പല്‍ മുസ്ലിം ലീഗ് സമ്മേളനത്തിന് ശനിയാഴ്ച തുടക്കം

നീലേശ്വരം മുനിസിപ്പല്‍ മുസ്ലിം ലീഗ് സമ്മേളനത്തിന് ശനിയാഴ്ച തുടക്കം
നീലേശ്വരം: മുനിസിപ്പല്‍ മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കം കുറിക്കും. ശനിയാഴ്ച രാവിലെ 9.30 മണിക്ക് നീലേശ്വരം അഴീത്തല പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ മുസ്ലിം ലീഗിന്റെ തലമുതിര്‍ന്ന നേതാവ് ഓര്‍ച്ച പി. അബ്ദുല്ല ഹാജി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് സമാരംഭം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് റഫീ കോട്ടപ്പുറത്തിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും.

മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബി. അബ്ദുല്‍ മജീദ് സ്വാഗതം പറയും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മുഖ്യാതിഥിയായിരിക്കും. എന്‍.എ. നെല്ലിക്കുന്ന്, എം.എല്‍.എ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ഷംശുദ്ദീന്‍ ഹാജി, ത്യക്കരിപ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ.പി. ഹമീദലി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നുള്ള സെഷനില്‍ ''ഉത്തരവാദിത്ത രാഷ്ട്രീയം'' എന്ന വിഷയത്തിലുള്ള സെമിനാര്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി. മറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഇ.കെ.സ്വാദി് ഹാജി സ്വാഗതം പറയുന്ന സെമിനാറില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.പി.കമാല്‍ അദ്ധ്യക്ഷനായിരിക്കും.

കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. ചെയര്‍ ഡയരക്ടര്‍ പി.എ. റഷീദ് മു്യപ്രഭാഷണം നടത്തും. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ എ.ജി.സി. ബഷിര്‍, കെ.ഇ.എ. ബക്കര്‍, അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗ, സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.കെ. ബാവ, സെക്രട്ടറി പി. വി. മുഹമ്മദ് അസ്ലം എന്നിവര്‍ ആശംസ പ്രസംഗം നടത്തും. ഉച്ചയ്ക്ക് ശേഷമൂള്ള സ്മ്യതിപഥം സെഷനില്‍ മണ്‍മറഞ്ഞ് പോയ മഹാരഥന്മാരായ നേതാക്കള്‍ ശായിദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സഹിബ്, ഇദുല്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫി തങ്ങള്‍, സീതി സാഹിബ്, സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, സയ്യിദ് ഉമ്മര്‍ ബാഫി തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ മഹാന്മാരെ അനുസ്മരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്ലിം ലീഗ് അിലേന്ത്യാ അധ്യക്ഷനുമായ ഇ. അഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്യും.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. മു്യാതിഥിയായിരിക്കും. എം.സി. ഇബ്രാഹിം വടകര അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പ്രവര്‍ത്തക സമിതി അംഗം സി.കെ.കെ. മാണിയൂര്‍ അധ്യക്ഷത വഹിക്കും.ജില്ലാ എസ്.ടി.യു.പ്രസിഡന്റ് ഇബ്രാഹിം പറമ്പത്ത് സ്വാഗതം പറയും. വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ഒന്നാം ദിവസത്തെ സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ യൂനിയന്‍ ദലിത് ലീഗ് നേതാവ് അയ്യപ്പന്‍ കോലാടന്‍ മു്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി എന്‍.പി. മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതമാശംസിക്കുന്ന സമ്മേളനത്തില്‍ സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ റഹീം പുഴക്കര അധ്യക്ഷത വഹിക്കും.

ഞായറാഴ്ച വൈക്കുന്നേരം 3 മണിക്ക് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ക്ഷനിലുള്ള എന്‍.കെ.ബി.എം.എ. യു.പി. സ്‌കൂളള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന വൈറ്റ് ഗാര്‍ഡ് പരേഡ് കോട്ടപ്പുറം ബാഫി സൗധം പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് റഫീ് കോട്ടപ്പുറം അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല സാഹിബ് ഉദ്ഘാടനം ചെയ്യും. ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് ഉപഹാര സമര്‍പ്പണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി, സെക്രട്ടറി ടി.എം. സലീം ഇടുക്കി, ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ., എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

പി.വി. മുഹമ്മദ് മനാഫ് അരീക്കോട് മു്യപ്രഭാഷകനായിരിക്കും. ബി. അബ്ദുല്‍ മജീദ് സ്വാഗതം പറയും. കോര്‍ഡിനേറ്റര്‍ പി.പി. അഹമ്മദ് നന്ദി രേപ്പെടുത്തും. സമ്മേളന വിജയത്തിനായി കോട്ടപ്പുറം ശാാ മുസ്ലിം ലീഗ് കമ്മറ്റി, തൈക്കടപ്പുറം മേലാ കമ്മറ്റി, നീലേശ്വരം ടൗണ്‍ കമ്മറ്റി, യൂത്ത് ലീഗ്, എം.എസ്.എഫ്, പ്രവാസി ലീഗ്, കര്‍ഷക സംഘം, എസ്.ടി.യു. എന്നിവയുടെ നേത്യത്ത്വത്തില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ ആവിഷ്‌കരിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് സമ്മേളനം ഒരു ചരിത്രസഭവമാക്കുവാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

Keywords: Nileshwaram, Municipal, Muslim league, Conference, Start, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia