city-gold-ad-for-blogger

ജില്ലാ കളക്ടറുടെ ഉത്തരവ് കാറ്റിൽപ്പറത്തി മേഘ കമ്പനി; നീലേശ്വരം മെയിൻ ക്യാരേജ് വേ അടച്ചുപൂട്ടാനുള്ള നീക്കം ജനകീയ കൂട്ടായ്മ തടഞ്ഞു

 Representational image reflecting public protest against Megha Company in Nileshwaram
Photo: Special Arrangement

● ആർഡിഒ യോഗ മിനിറ്റ്സിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്
● പാലത്തിന്റെയും സമീപ പ്രദേശങ്ങളുടെയും നിർമാണം അപൂർണമായിരിക്കെയാണ് ടാറിംഗിന് ശ്രമിച്ചത്
● ജനകീയ സമര സമിതി ചെയർമാൻ ടി സി വി ശ്രീനാഥ് ശശി, ജനറൽ കൺവീനർ ഡി രാജൻ എന്നിവർ നേതൃത്വം നൽകി
● നിയമവ്യവസ്ഥയെയും ജില്ലാ ഭരണകൂടത്തെയും വെല്ലുവിളിക്കുന്നതാണ് കമ്പനിയുടെ നടപടിയെന്ന് സമര സമിതി വ്യക്തമാക്കി

നീലേശ്വരം: (KasargodVartha) ജില്ലാ കളക്ടറുടെ ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിച്ച് ദേശീയപാത നിർമാണ കമ്പനി നടപ്പാക്കാൻ ശ്രമിച്ച നിയമവിരുദ്ധ നീക്കം നാട്ടുകാർ ശക്തമായ പ്രതിരോധത്തിലൂടെ പരാജയപ്പെടുത്തി. നീലേശ്വരം കരുവാച്ചേരി ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള മെയിൻ ക്യാരേജ് വേ അടച്ചുപൂട്ടി ടാറിങ് പ്രവൃത്തികൾ നടത്തുവാൻ മേഘ കമ്പനി നടത്തിയ ശ്രമമാണ് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. 

നിയമവ്യവസ്ഥയെയും ജില്ലാ ഭരണകൂടത്തെയും വെല്ലുവിളിക്കുന്നതാണ് കമ്പനിയുടെ നടപടിയെന്ന് സമര സമിതി വ്യക്തമാക്കി. നീലേശ്വരം ഭാഗത്തെ ദേശീയപാതയിലെ യഥാർഥ സ്ഥിതി സംബന്ധിച്ച് സർക്കാർ തലത്തിലേക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ അന്തിമ തീരുമാനം വരുന്നത് വരെ മെയിൻ റോഡിൽ യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്ന് ജില്ലാ കളക്ടർ കർശന നിർദേശം നൽകിയിട്ടുള്ളതാണ്. ആർഡിഒ യോഗ മിനിറ്റ്സിൽ ഈ കാര്യം അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ ഔദ്യോഗിക ഉത്തരവാണ് കമ്പനി അധികൃതർ കാറ്റിൽപ്പറത്തിയത്.

അപൂർണമായ നിർമാണവും ദുരൂഹതയും

നീലേശ്വരം പാലത്തിൻ്റെയും സമീപ പ്രദേശങ്ങളിലെയും നിർമാണ പ്രവൃത്തികൾ പോലും പൂർത്തിയാകാതെ അപൂർണമായി കിടക്കുമ്പോഴാണ് തർക്കം നിലനിൽക്കുന്ന മെയിൻ റോഡിൽ തിടുക്കപ്പെട്ട് ടാറിങ് നടത്താൻ കമ്പനി തുനിഞ്ഞിറങ്ങിയത്. ഇതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് സമരസമിതി ആരോപിച്ചു. നാടിനെ വലിയൊരു വിപത്തിലേക്ക് തള്ളിവിടുന്ന ഇത്തരം സ്വേച്ഛാധിപത്യ നടപടികൾ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ജനകീയ സമര സമിതി മുന്നറിയിപ്പ് നൽകി.

പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ

നിർമാണ പ്രവൃത്തികൾ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിന് ജനകീയ സമര സമിതി ചെയർമാൻ ടിസിവി ശ്രീനാഥ് ശശി, ജനറൽ കൺവീനർ ഡി രാജൻ എന്നിവർ നേതൃത്വം നൽകി. എൻവി പ്രഭു, രാജു രാമൂട്ടി, പിപി ഹരീഷ്, റൂബി, മലപ്പിൽ സുകുമാരൻ, രമേശൻ നായർ, രതീഷ് കൃഷ്ണൻ, രാജീവൻ, ഗീതമ്മ, ഷഫീക്, മധുസൂദനൻ, ജോൺ ഐമെൻ തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ടായിരുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The local action committee led a protest to successfully block Megha Company's illegal attempt to close the main carriage way in Nileshwaram for tarring, violating the District Collector's strict orders pending a final government report.

#KasargodVartha #Nileshwaram #NationalHighway #MeghaCompany #KasaragodNews #DistrictCollector #KeralaNews #MalayalamNews #PublicProtest #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia