city-gold-ad-for-blogger

Relief | നീലേശ്വരം അപകടം: മരണപ്പെട്ട 4 പേരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

Nileshwaram Fire Tragedy: Government Announces ₹4 Lakh Relief for Families of Deceased
Photo: Arranged

● മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിച്ചത്
● ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്കും ധനസഹായം
● മന്ത്രിസഭായോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം: (KasargodVartha)  തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാല് ലക്ഷം രൂപ വീതം നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട്  സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനിച്ചു.

സംസ്ഥാനത്ത് 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് വി കെ മോഹനന്‍ അന്വേഷണ കമ്മീഷന്റെയും, താനൂർ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി. കെ. മോഹനൻ കമ്മീഷന്റെയും കാലാവധി ആറ് മാസം കൂടി നീട്ടി.

കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിന് പ്രവർത്തന മൂലധനം സ്വരൂപിക്കുന്നതിന് 30 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി അനുവദിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ  ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ ഈടായി നല്‍കി കെ.ടി.ഡി.എഫ്.സിയുടെ വായ്പാവിഹിതമായ 138.23 കോടി രൂപ കേരള ബാങ്ക് ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്  ആവശ്യമായ മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇനങ്ങളിലുള്ള 9,67,61,000 രൂപ ഒഴിവാക്കി നല്‍കും.

ഇരവിപുരം നിയോജക മണ്ഡലത്തിലെ വൈ.എം.സി.എ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കും. കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരിത്തോട് വില്ലേജുകളിലെ പട്ടയ അപേക്ഷകള്‍ പരിശോധിച്ച് പട്ടയം നല്‍കുന്നതിന് 17 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിച്ച് സ്‌പെഷ്യല്‍ ഓഫീസ് അനുവദിച്ച നടപടി സാധൂകരിച്ചു.

കൊല്ലം കെ.എം.എം.എല്ലിന്റെ 5 ഏക്കര്‍ ഭൂമി 10 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കി അയണ്‍ ഓക്‌സൈഡ് റസിഡ്യൂ പ്രോസസ്സിംഗ് പ്ലാന്റ്, ഇ.ടി.പി. സ്ലഡ്ജ് പ്രോസസ്സിംഗ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് കരാറില്‍ ഏര്‍പ്പെടാന്‍ കെ.എം.എം.എല്‍ ഡയറക്ടര്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കി.

#KeralaNews #TempleFire #ReliefFund #Nileshwaram #GovernmentAid #Tragedy

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia