രണ്ടുതവണ വിളിച്ചുചേര്‍ത്തിട്ടും യോഗം നടന്നില്ല; സി ഐ ടിയു ഏരിയാനേതൃത്വം വെട്ടില്‍
May 12, 2017, 13:00 IST
നീലേശ്വരം: (www.kasargodvartha.com 12/05/2017) രണ്ടുതവണ വിളിച്ചുചേര്‍ത്തിട്ടും യോഗം നടക്കാതിരുന്നത് സി ഐ ടി യു ഏരിയാ നേതൃത്വത്തെ വെട്ടിലാക്കി. നീലേശ്വരം വി എസ് ഓട്ടോ സ്റ്റാന്‍ഡ് യൂനിറ്റ്ജനറല്‍ ബോഡി യോഗമാണ് രണ്ടുതവണയും നടക്കാതെ പോയത്. ഇതോടെ യൂനിറ്റ് ജനറല്‍ ബോഡിയോഗങ്ങള്‍ പൂര്‍ണമായും നടത്താതെ ഏരിയാ സമ്മേളനം നടത്താനാകാത്ത അവസ്ഥയിലാണ് ഏരിയാ കമ്മിറ്റി എത്തിച്ചേര്‍ന്നിരിക്കുന്നത്. ഏരിയാ നേതൃത്വവുമായി ഭിന്നിച്ച് നില്‍ക്കുന്ന വി എസ് ഓട്ടോ സ്റ്റാന്‍ഡിലെ സി ഐ ടി യു യൂണിറ്റിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിശ്ചലമാണ്. ഇതേ തുടര്‍ന്ന് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പെടെയുള്ളവര്‍ക്കെതിരെ ഏരിയാ കമ്മറ്റി നടപടി എടുത്തിട്ടുണ്ട്. ഇത് യൂണിറ്റില്‍ റിപോര്‍ട്ട് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഏപ്രില്‍ 26 ന് രാവിലെ ഏരിയാ നേതൃത്വം വിളിച്ച യൂണിറ്റ് യോഗത്തില്‍ ഒരാളുംകഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്തയോഗത്തില്‍ രണ്ടുപേരും മാത്രമാണ് പങ്കെടുത്തത്. ഇതോടെ കെ ബാലകൃഷ്ണന്‍ ഉള്‍പെടെയുളള ജില്ലാ നേതാക്കള്‍ തിരിച്ച് പോകുകയായിരുന്നു. വര്‍ഷങ്ങളായി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന വി എസ് ഓട്ടോ സ്റ്റാന്‍ഡിലെ സി ഐ ടി യു പ്രവര്‍ത്തകര്‍ റൊട്ടേഷന്‍ സമ്പ്രദായത്തോടെയാണ് കൂടുതല്‍ അകന്നത്.
യൂണിറ്റ് സമ്മേളനങ്ങള്‍ നടത്താതെ ഏരിയാ സമ്മേളനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വി എസ് ഓട്ടോ സ്റ്റാന്‍ഡ് സി ഐ ടിയു യൂണിറ്റ് പിരിച്ചു വിടുകയേ മേല്‍ക്കമ്മറ്റിക്ക് നിര്‍വാഹമുള്ളു. യൂണിറ്റ് കമ്മറ്റി പിരിച്ച് വിട്ടാല്‍ സ്വതന്ത്ര സംഘടന രൂപികരിക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെങ്കിലും വി എസ് അച്യുതാനന്ദന്റെ ജന്മദിനം ഉള്‍പെടെ ഈ ഓട്ടോ സ്റ്റാന്‍ഡില്‍ വിപുലമായി ആഘോഷിക്കാറുണ്ട്.
കഴിഞ്ഞ 26 ന് ഏരിയാ കമ്മറ്റി നേരിട്ട് യൂണിറ്റ് ജനറല്‍ ബോഡി യോഗം വിളിച്ച് ചേര്‍ത്തപ്പോള്‍ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പെടെയുള്ള യൂനിറ്റ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് വി എസ് അച്യുതാനന്ദന്റെ വസതിയിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, CITU, Auto-rickshaw, Driver, Kasaragod, Nileshwaram CITU unit in criticized.