city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Achievement | സ്വരാജ് ട്രോഫി: സംസ്ഥാന തലത്തിൽ തിളങ്ങി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്; കാസർകോട് ജില്ലയിൽ വലിയപറമ്പ് മികച്ച ഗ്രാമപഞ്ചായത്ത്

 Nileshwaram Block Panchayat Shines at State Level
Representational Image Generated by Meta AI

● നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം
● വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് ഹാട്രിക് പുരസ്കാരം
● ചെറുവത്തൂർ, പടന്ന പഞ്ചായത്തുകൾക്കും പുരസ്കാരങ്ങൾ

കാസർകോട്: (KasargodVartha) തദ്ദേശ സ്വയംഭരണ വകുപ്പ് 2023-24 വർഷത്തെ സ്വരാജ് ട്രോഫി, മഹാത്മാ അയ്യങ്കാളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, കാസർകോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന തലത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ മൂന്നാം സ്ഥാനവും, മഹാത്മാ പുരസ്കാരത്തിൽ രണ്ടാം സ്ഥാനവും നേടി ജില്ലയ്‌ക്ക് അഭിമാനമായി. 

ജില്ലാ തലത്തിൽ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മികച്ച ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ സ്വരാജ് ട്രോഫിയും, മഹാത്മാ പുരസ്കാരവും കരസ്ഥമാക്കി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി ജില്ലാതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള രണ്ടാം സ്ഥാനം നേടി. പടന്ന ഗ്രാമപഞ്ചായത്തിന് മഹാത്മാ പുരസ്കാരത്തിൽ ജില്ലാതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു. മികച്ച പ്രവർത്തനം കാഴ്‌ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

ജില്ലാ കലക്ടർ കെ ഇമ്പശേഖർ പുരസ്കാരങ്ങൾ നേടിയ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളെ അഭിനന്ദിച്ചു. പദ്ധതി നിർവഹണത്തിൽ നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ച് മികച്ച നേട്ടം കൈവരിച്ച ഭരണസമിതികളെയും, ജീവനക്കാരെയും കലക്ടർ പ്രശംസിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് ഇരട്ട കിരീട നേട്ടം

2023-24 സാമ്പത്തിക വർഷത്തിൽ  സ്വരാജ് ട്രോഫിയും മഹാത്മാ പുരസ്കാരവും ഏറ്റുവാങ്ങി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളത്തിന്റെ ചരിത്രത്തിൽ അപൂർവമായ നേട്ടം കൈവരിച്ചു. സംസ്ഥാനതലത്തിൽ സ്വരാജ് ട്രോഫിയിൽ മൂന്നാം സ്ഥാനവും മഹാത്മാ പുരസ്കാരത്തിൽ രണ്ടാം സ്ഥാനവും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. തുടർച്ചയായ രണ്ടാം വർഷവും സ്വരാജ് പുരസ്കാരം സ്വന്തമാക്കുകയും, അതോടൊപ്പം മഹാത്മാ പുരസ്കാരം നേടുകയും ചെയ്യുന്ന ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന പ്രത്യേകതയും ഈ നിമിഷത്തിന് മാറ്റു കൂട്ടുന്നു എന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ പറഞ്ഞു.

വികസന ദൗത്യങ്ങൾ ജനകീയ പങ്കാളിത്തത്തോടെയാകുമ്പോൾ, അത് സമഗ്രമായ സാമൂഹ്യ പുരോഗതിയിലേക്കുള്ള മികവേറിയ പാതയാകുന്നു. സാങ്കേതിക നവീകരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ നീതി, സ്വയംപര്യാപ്തത എന്നിവയുടെ വെളിച്ചത്തിൽ നവകേരള കാഴ്ചപ്പാട് പകർത്തിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, തദ്ദേശ ഭരണത്തിന്റെ അതുല്യ മാതൃകയായി മാറി.

2023-24 സാമ്പത്തിക വർഷത്തിൽ, സംസ്ഥാനത്ത് മികച്ച പ്രകടനം പുലർത്തിയ പദ്ധതികളുടെയും അനുഭവപരിചയങ്ങളുടെയും സമാഹാരമാണ് ഈ പുരസ്കാരം. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലും രോഗീ സൌഹ്യദ അന്തരീക്ഷം. വാട്ടർ എ.ടി.എം., ആത്മഹത്യാ പ്രതിരോധ ക്ലിനിക്, അതിജീവനം സമഗ്ര

ക്യാൻസർ നിയന്ത്രണ പദ്ധതി, സ്നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും, താലൂക്ക് ആശുപത്രിയിലും രാത്രികാല ഒ.പി., മൂന്ന് ഷിഫ്റ്റുകളിലായി രാത്രകാലങ്ങളിലടക്കം ഡയാലിസിസ് സംവിധാനം. ബ്ലോക്ക്‌തല ഫിസിയോ തെറാപ്പി സെന്ററർ, ദന്തൽ വിപുലമായ സമീപനം. ആശുപത്രികളിലും, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സോളാർ സ്ഥാപിച്ചു കൊണ്ട് മികച്ച ഉർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമായി.

മാലിന്യ സംസ്‌കരണത്തിന് ആധുനിക സംവിധാനങ്ങളോടു കൂടിയ ആർ.ആർ.എഫ്. മാതൃക. കാർഷിക രംഗത്ത് യന്ത്രവത്കൃത തൊഴിൽ സേന, അഭ്യസ്ത വിദ്യരായ പട്ടിക ജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് നെറ്റ്, സെറ്റ് പരിശീലനം. റസിഡ്യൻഷ്യൽ ക്യാമ്പ്, സ്വയം തൊഴിൽ പരിശീലനം, തൊഴിലുപകരണങ്ങളുടെ വിതരണം, തൊഴിൽമേള, വ്യവസായ മേഖലയിൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ്,തുടങ്ങിയവ, സമഗ്ര വികസനത്തിൽ ബ്രിഹതായ പങ്കു വഹിച്ചു.

സംസ്ഥാനത്തിനുള്ള പുതിയ മാതൃകകളായ തനത് ബ്രാന്റ്റിൽ മുരിങ്ങയില, തുളസിയില ടീ ബാഗ് യൂണിറ്റുകൾ. ക്ഷീര വികസന മേഖലയിൽ റിവോൾവിംഗ് ഫണ്ട്, പാൽവില സബ്‌സിഡി, ഭിന്നശേഷിയുള്ളവർക്ക് കലാകായിക മേള, മുച്ചക്ര വിതരണം, ഭിന്നശേഷി സ്കോളർഷിപ്പ്. കുട്ടികൾക്ക് പാർക്ക്, കുട്ടികൾക്ക് കായിക പരിശീലനം തുടങ്ങിയ സംരംഭങ്ങൾ, വികസനത്തിന്റെ സമഗ്രമായ പ്രകടനത്തെ പ്രതിനിധാനം ചെയ്യുന്നു.

കാർഷിക മേഖലയിലെ വിവിധ ആവിഷ്കാരങ്ങളിലൂടെയും സാമൂഹിക ക്ഷേമ പദ്ധതികളിലൂടെയും സമഗ്രമായ വികസനം സൃഷ്ടിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു നെൽകൃഷി, കൈപ്പാട് കൃഷി, ചെറു ധാന്യ കൃഷി തുടങ്ങിയ കാർഷിക വിപണന കേന്ദ്രങ്ങൾ, കാർഷിക മേളകൾ, ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാർഷിക മേഖലയിൽ പുതിയ മുന്നേറ്റങ്ങൾക്കും പുതുമകൾക്കും വഴിയൊരുക്കി.സർക്കാർ ഹൈസ്‌കൂളുകളിൽ ശുചിത്വ സമുച്ചയങ്ങൾ , പരിസ്ഥിതി സംരക്ഷണവും, കുളം നവീകരണവും മഹത്തായ വിജയമായി മാറി.

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ, ടെയ്ക് എ ബ്രേക്ക് പരിപാടി, വനിത വിപണന കേന്ദ്രങ്ങൾ, വയോജനങ്ങളുടെ കായിക മത്സരങ്ങൾ, വയോജന സംഗമങ്ങൾ, ഗെയിംസ് ഫെസ്റ്റിവൽ എന്നിവ, സമൂഹത്തിന് ഉത്തമമായ മാതൃകകളായി . ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, അതിദാരിദ്ര നിർമ്മാർജനത്തിന് മൈക്രോപ്ലാനുകൾ, ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികൾ എന്നിവ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് സുസ്ഥിരമായ വളർച്ചയുടെ  അടിസ്ഥാനമായി.

വനിതകളുടെ ഉന്നമനത്തിനായി സൃഷ്ടിച്ച ജന്റർ റിസോഴ്‌സ് സെൻറർ വഴി നിയമ സഹായം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1023415 തൊഴിൽ ദിനങ്ങൾ. ഒരു കുടുംബത്തിന് ശരാശരി 80 തൊഴിൽ ദിനം. 8062 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം, 2300 ലധികം കുടുംബങ്ങൾക്ക് വ്യക്തിഗത ആസ്‌തികൾ. സോക്ക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, പശുത്തൊഴുത്ത്, കോഴിക്കൂട്, കിണർ റീച്ചാർജ്ജ്, കിണർ നിർമ്മാണം തുടങ്ങിയവയിൽ മികച്ച മാതൃകകൾ. 16 കയർ ഭൂസ്ത്ര പ്രവൃത്തികൾ, 84 ഗ്രാമീണ റോഡുകൾ, 22 ഡ്രൈനേജുകൾ, 20 ഹെക്ട‌ർ തീറ്റപ്പുൽ കൃഷി, 75000 വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കൽ, ഒരു കോടി രൂപ ചെലവഴിച്ച് ഉദിനൂർ കൂലോം കുളം പുനർ നിർമ്മാണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധന സഹായം എന്നിങ്ങനെ സർവ്വതല സ്പർശിയായ വികസന സമീപനവും നിർവ്വഹണവുമാണ് പഞ്ചായത്തിനെ അവർഡീനർഹമാക്കിയത് 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറയുടെ നേതൃത്വത്തിൽ, യാഥാർത്ഥ്യബോധത്തോടെ ആസൂത്രണം ചെയ്ത വികസന ദർശനവും ജനകീയ പിന്തുണയും, മോണിറ്ററിംഗും, ഭരണസമിതികളുടെ നവീനമായ പ്രവർത്തനവുമാണ് ഈ പുരസ്കാരത്തിന്റെ പിൻബലവും അടിസ്ഥാനവുമായത്. ഈ അംഗീകാരങ്ങൾ വെറും നേട്ടങ്ങൾ മത്രമല്ല, ഭാവിയിലേക്കുള്ള ഉജ്വല ദിശാബോധത്തിന്റെ പ്രതിഫലനവുമാണ്. ഭരണനയങ്ങൾ ദീർഘവീക്ഷണത്തോടെയും സമഗ്ര പദ്ധതികളോടെയും ആവിഷ്‌കരിക്കുമ്പോൾ  അവ ഭാവി തലമുറകൾക്കും പ്രചോദനമായി മാറുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ മുന്നേറ്റം, കാർഷിക നവീകരണം, സാമൂഹ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പദ്ധതികൾ കേരളത്തിനു തന്നെ മാതൃകയായി.

സ്വരാജ് ട്രോഫി വലിയപറമ്പ് പഞ്ചായത്തിന് ഹാട്രിക്ക്

സ്വരാജ് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ഇത്തവണയും വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ തുടർച്ചയായി 3ാം തവണയും പുരസ്‌കാരം ജില്ലയിലെ പഞ്ചായത്തായി വലിയപറമ്പ മാറി . സ്വരാജ് പുരസ്കാരത്തോടൊപ്പം മഹാത്മാ പുരസ്കാരവും  ലഭിച്ചത് ഇരട്ടി മധുരമായി. ഇത് പഞ്ചായത്തിന്റെ ഏകോപനവും സമഗ്രമായ വികസനവും തെളിയിക്കുന്നു.

പുരസ്‌കാരങ്ങൾ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെയും, സാമൂഹിക മേഖലയിൽ കൈവരിച്ച സുസ്ഥിരവും സാങ്കേതികവുമായ നേട്ടങ്ങളുടെയും ആകെ തുകയാണ്. പഞ്ചായത്ത് നടപ്പിലാക്കിയ പല  പദ്ധതികളും, ആരോഗ്യ സംരക്ഷണം, ശുചിത്വം, തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ വിജയങ്ങളാണ് അടയാളപ്പെടുത്തിയത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ്  ഹരിത കവചം എന്ന പദ്ധതിയിലൂടെ 75,000 കാറ്റാടി തൈകൾ നട്ട്, തീര ശോഷണം തടയാനുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കി. ഇത് 11 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്നു. കഴിഞ്ഞവർഷം ലഭിച്ച ജൈവ വൈവിധ്യ പുരസ്‌കാരം പഞ്ചായത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു.

100 ശതമാനംയൂസർ ഫീ പൂർത്തിയാക്കി, നികുതി ശേഖരണത്തിൽ പഞ്ചായത്ത്‌ മികച്ച നേട്ടം കൈവരിച്ചു. കായകൽപ് അവാർഡ് ൽ ജില്ലയിലെ മികച്ച ഫാമിലി ഹെൽത്ത് സെന്ററായി വലിയപറമ്പ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാതലത്തിൽ ടിബി മുക്ത പഞ്ചായത്തിന് ലഭിച്ച അംഗീകാരം ആരോഗ്യ മേഖലയിൽ മറ്റൊരു നേട്ടമായി.

നിത്യമുക്തി എന്ന ശുചിത്വ ക്യാമ്പയിന്റെ ഭാഗമായ സോക്പിറ്റുകളുടെ നിർമ്മാണവും, എല്ലാ വീടുകൾക്കും ശുചിത്വം ഉറപ്പിക്കുന്ന സമഗ്ര പരിപാടികളും വിജയകരമായി നടപ്പിലാക്കാൻ പഞ്ചായത്തിന് കഴിഞ്ഞു.
'കക്ഷിരാഷ്ട്രീയത്തിനും, മത-ജാതി ചിന്തകൾക്കും അതീതമായ് വികസനത്തിന് രാഷ്ട്രീയമനോഭാവം കാണിക്കാതെ, കഴിഞ്ഞ നാലു വർഷമായി തീരദേശ ജനതയെ ചേർത്ത് പിടിക്കാൻ വലിയപറമ്പ് പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചതിന്റെ ഫലമാണ് ഈ അംഗീകാരങ്ങൾ',  പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ പറഞ്ഞു. പഞ്ചായത്ത് നടപ്പിലാക്കിയ എല്ലാ പദ്ധതികളും ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അതിനാൽ, ഈ പുരസ്‌കാരങ്ങൾ തീരദേശ ജനതയ്ക്ക് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

Nileshwaram Block Panchayat has won the Swaraj Trophy and Mahatma Award at the state level. Valiyaparmba Grama Panchayat has been adjudged the best in the district. Other panchayats have also received awards for their performance.

#SwarajTrophy #MahatmaAward #LocalGovernance #Kerala #Nileshwaram #Valiyaparmba

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia