നീലേശ്വരം ബ്ളോക്ക് മാതൃ-ശിശു ആരോഗ്യ സുരക്ഷ പദ്ധതി തയ്യാറാക്കുന്നു
Apr 25, 2012, 12:16 IST

നീലേശ്വരം: നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പ്രത്യേക മാതൃ-ശിശു ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രോജക്ട് അവതരണവും ചര്‍ച്ചയും ഏപ്രില്‍ 26 ന് രാവിലെ 10 മണിക്ക് ഞാണങ്കൈ തിമിരി ബേങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
തിരുവനന്തപുരം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെ സംഘത്തിനു പുറമെ ബ്ളോക്ക് പരിധിയിലെ മുഴുവന്‍ പി.എച്ച്.സി ഡോക്ടര്‍മാര്‍, ബ്ളോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍മാര്‍, സി.ഡി.പി.ഒ, അംഗന്‍വാടി സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലാ കലക്ടര്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍, കില ഡയറക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി എന്നിവര്‍ പ്രോജക്ട് ചര്‍ച്ചക്ക് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന യോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Keywords: Nileshwaram, Insurance, Scheme, Kasaragod