Eloped Woman | നീലേശ്വരം പൊലീസിന്റെ കൗണ്‍സിലിങ്ങില്‍ യുവതിക്ക് മനംമാറ്റം; ഒളിച്ചോടിയ കാമുകനെ വിട്ട് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം പോകാന്‍ തയ്യാറായി; സ്വീകരിച്ച് വിശാലഹൃദയനായ ജീവിത പങ്കാളി
ഒരു ദിവസം മാത്രം നീണ്ടുനിന്ന ഒളിച്ചോട്ടത്തിന് ശുഭകരമായ അന്ത്യം.
കുഞ്ഞിനെ ഓര്‍ത്താണ് ദമ്പതിമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
ഭര്‍ത്താവിന്റെ പരാതിയില്‍ വുമണ്‍ മിസിംഗിന് കേസെടുത്തിരുന്നു.
നീലേശ്വരം: (KasargodVartha) പൊലീസിന്റെ കൗണ്‍സിലിങ്ങിനൊടുവില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിക്ക് മനംമാറ്റം.
കാമുകനെ ഉപേക്ഷിച്ച് ഭര്‍ത്താവിനും നാല് വയസുള്ള കുഞ്ഞിനുമൊപ്പം പോകാനാണ് യുവതി തയ്യാറായത്. പങ്കാളിയെ വീണ്ടും ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ വിശാലഹൃദയനായ ഭര്‍ത്താവും തയ്യാറായതോടെ ഒരു ദിവസം മാത്രം നീണ്ടുനിന്ന ഒളിച്ചോട്ടത്തിന് ശുഭകരമായ അന്ത്യമായി. കുഞ്ഞിനെ ഓര്‍ത്താണ് ദമ്പതിമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
ഞായറാഴ്ചയാണ് (16.06.2024) നീലേശ്വം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയായ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി പോയത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്ധുവീട്ടില്‍ താമസിച്ചശേഷം തിങ്കളാഴ്ച (17.06.2024) പുലര്‍ചെ ഇവര്‍ വിവാഹിതരാകാനായി പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തുകയായിരുന്നു.
ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ വുമണ്‍ മിസിംഗിന് കേസെടുത്ത നീലേശ്വരം പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി കമിതാക്കളെ കണ്ടെത്തി. ഇവരെ സ്റ്റേഷനിലെത്തിച്ച് കൗണ്‍സിലിംഗ് നടത്തി. ഇതോടെ യുവതിക്ക് മനംമാറ്റം ഉണ്ടായി. ഭര്‍ത്താവുമായും മനസ്സ് തുറന്ന് സംസാരിച്ചു.
യുവതിയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ശേഷം ഭര്‍ത്താവിനോടും കുഞ്ഞിനോടുമൊപ്പം പോകാന്‍ തയ്യാറാണെന്ന് യുവതി കോടതിയില്‍ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ഓര്‍ത്താണ് ദമ്പതികള്‍ വീണ്ടും ഒന്നിച്ച് ചേരാന്‍ തീരുമാനിച്ചത്.
SP: കാമുകനോടൊപ്പം ഒളിച്ചോടിപ്പോയി തിരികെ വന്ന യുവതിയെ ഭര്‍ത്താവ് സ്വീകരിച്ചു