city-gold-ad-for-blogger

നിഖിലിന്റെ തിരോധാനം: സര്‍ക്കാര്‍ അനാസ്ഥ കൈവെടിയണം: പ്രവാസി കോണ്‍ഗ്രസ്

ഉദുമ: (www.kasargodvartha.com 11/09/2016) ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന ഉദുമയിലെ നിഖിലി (22)നെ പനാമ കടലിടുക്കില്‍ ആംഗ്ലോ ഈസ്‌റ്റേണ്‍ കമ്പനിയുടെ കപ്പലില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ കേരള, കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

അനേകം നിവേദനങ്ങളും, അപേക്ഷകളും സമര്‍പ്പിച്ചിട്ടും നാളിതുവരെയായി തീ തിന്നുന്ന കുടുംബത്തിനെ ആശ്വസിപ്പിക്കാനോ, വിവരങ്ങള്‍ ലഭ്യമാക്കാനോ കേന്ദ്ര/ കേരള സര്‍ക്കാറുകള്‍ തയ്യാറാകാത്തതില്‍ പ്രവാസി സമൂഹത്തിന്റെ വേദനയും പ്രതിഷേധവും കമ്മിറ്റി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കും, കഴിഞ്ഞ മാസം കാഞ്ഞങ്ങാട് സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡിക്കും നിവേദനങ്ങള്‍ നല്‍കി ഒരു മാസമായിട്ടും യാതൊരു നടപടിയോ മറുപടിയോ ലഭ്യമാകാത്തത് സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണെന്നും അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാവാത്ത സാഹചര്യത്തില്‍ കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഉത്രാടം നാളില്‍ ഉപവാസ സമരം നടത്തുമെന്നും ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന സെക്രട്ടറി നാം ഹനീഫ, പ്രവാസി കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് അന്‍വര്‍ മാങ്ങാട്, മണ്ഡലം പ്രസിഡണ്ട് കെ.വി. ശ്രീധരന്‍, കണ്ണന്‍ കരുവാക്കോട്, എംപിഎം ഷാഫി, രാജേഷ് പള്ളിക്കര, സി.എച്ച് രാഘവന്‍, ദാമോദരന്‍ കല്ലിങ്കാല്‍, സലീം കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു.
നിഖിലിന്റെ തിരോധാനം: സര്‍ക്കാര്‍ അനാസ്ഥ കൈവെടിയണം: പ്രവാസി കോണ്‍ഗ്രസ്

Keywords:  Kasaragod, Kerala, Congress, Missing, case, Nikhil missing case: Pravasi congress against Governments.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia