കപ്പല്‍ ജീവനക്കാരന്‍ നിഖിലിനെ കണ്ടെത്താന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണം: ഉമ്മന്‍ ചാണ്ടി
Sep 23, 2016, 11:30 IST
ഉദുമ: (www.kasargodvartha.com 23/09/2016) പനാമ കടലില്‍ കാണാതായ കപ്പല്‍ ജീവനക്കാരനായ ഉദുമ പടിഞ്ഞാറിലെ നിഖിലിനെ (21) നെ കണ്ടെത്താന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് നേരിട്ട് ആവശ്യപ്പെടുമെന്നും ബന്ധുക്കളോട് പറഞ്ഞു. നിഖിലിന്റെ ഉദുമയിലെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മുംബൈയിലെ എം വി ബോഷംബ്രസല്‍സ് കപ്പലിലെ കാറ്ററിംഗ് ജീവനക്കാരനാണ് നിഖില്‍. ഓഗസ്റ്റ് 11 നാണ് പനാമയില്‍ വെച്ച് നിഖിലിനെ കാണാതായത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മുന്‍ എം എല്‍ എ പി സി വിഷ്ണുനാഥ് നിഖിലിന്റെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കപ്പലിന്റെ പ്രതിനിധികളുമായും വിഷ്ണുനാഥ് സംസാരിക്കുകയും ചെയ്തിരുന്നു. തിരച്ചില്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കേന്ദ്രം ഇടപെടണമെന്നുമാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.
കോണ്‍ഗ്രസ് നേതാക്കളായ പി. ഗംഗാധരന്‍ നായര്‍, സാജിദ് മൗവ്വല്‍, ഹക്കീം കുന്നില്‍, പി.കെ. ഫൈസല്‍, എ. ഗോവിന്ദന്‍ നായര്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, അന്‍വര്‍ മാങ്ങാട് എന്നിവരും ഉമ്മന്‍ചാണ്ടിയോടൊപ്പമുണ്ടായിരുന്നു. മകന്റെ തിരോധാനത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഗോപി നിവേദനവും നല്‍കി.

Keywords: Kasaragod, Kerala, Uduma, Investigation, Missing, Oommen Chandy, Nikhil missing, Nikhil missing case: Oommen Chandy visit Nikhil's house.