'പൊതു ഇടം എന്റേതും': ചരിത്രമെഴുതി സ്തീകള്‍; രാത്രി നടത്തത്തില്‍ എത്തിയത് ആയിരങ്ങള്‍
Dec 30, 2019, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 30.12.2019) 'പൊതു ഇടം എന്റേതും' എന്ന മുദ്രാവാക്യം ഉയര്‍ത്തി ചരിത്രമെഴുതാന്‍ എത്തിയത് ആയിരക്കണക്കിന് സ്തീകള്‍. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ സ്തീകള്‍ ഒഴുകിയെത്തി. സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിലാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. രാത്രിനടത്തം വനിതകളില്‍ ആവേശംകൊള്ളിക്കുന്നതായിരുന്നെന്ന് സ്തീകള്‍ പറയുന്നത്.
എന്നാല്‍ കാസര്‍കോട് ജില്ലയില്‍ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഓരോരുത്തരും ഒറ്റക്കായിരുന്നു നടന്നത്. ഇരുട്ടിനെ ഭയക്കാതെ സ്ത്രീകള്‍ നടന്നു നീങ്ങിയത് കിലോമീറ്ററുകളാണ്. കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ മൂന്നിടങ്ങളില്‍ നിന്നാരംഭിച്ച് വിദ്യാനഗര്‍ എത്തുന്ന വിധത്തിലും കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലും നീലേശ്വരം കോണ്‍വെന്റ് ജംങ്ഷനിലുമാണ് പരിപാടി അവസാനിച്ചത്. ജില്ലയില്‍ 12 സ്തീകളാണ് രാത്രി നടത്തത്തില്‍ പങ്കാളികളായത്.
കാസര്‍കോട് ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബു, എഎസ്പി, ഡിസിപി, ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍, മുന്‍സിപ്പാലിറ്റി അധികൃതര്‍, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Kerala, kasaragod, Women, Municipality, District Collector, Night walk through public spaces: program conducted by government