രാത്രികാല മിന്നല്‍ പരിശോധന; കുടുങ്ങിയത് അമ്പതോളം വാഹനങ്ങള്‍
Feb 17, 2016, 19:55 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2016) നഗരത്തിലും സമീപ പ്രദേശങ്ങളിലും രാത്രിയില്‍ നടത്തിയ വാഹന പരിശോധനയില്‍ കുടുങ്ങിയത് അമ്പതോളം വാഹനങ്ങള്‍. അമിതഭാരം കയറ്റിയ ആറ് വാഹനങ്ങളും ലൈസന്‍സ് ഇല്ലാതെ ഓടിച്ച 14 ഇരുചക്ര വാഹനങ്ങളും മാസങ്ങളായി നികുതി അടയ്ക്കാതെ രാത്രിയില്‍ മാത്രം സര്‍വീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷയും രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ രണ്ട് വാഹനങ്ങളും പിടിയിലായവയില്‍ ഉള്‍പ്പെടുന്നു.
രാത്രി കാലങ്ങളില്‍ അമിതപ്രകാശമുള്ള വാഹനങ്ങള്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് താത്കാലിക അന്ധത ഉണ്ടാക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അത്തരം വാഹനങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കി. അത്തരം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുകയും അമിത പ്രകാശമുളള ലൈറ്റ് നീക്കി വാഹനം പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
രാത്രി കാലങ്ങളില്‍ മാത്രം നടക്കുന്ന നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആര്‍ ടി ഒ പി എച്ച് സാദിക്ക് അലി അറിയിച്ചു.
Keywords : Kasaragod, Vehicle, Case, Investigation, Inspection, Night.