നൈജീരിയന്‍ താരങ്ങള്‍ കളിക്കളം വാഴുന്നു; യുവ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി
May 10, 2013, 10:42 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നടന്നുവരുന്ന മിക്ക ഫുട്‌ബോള്‍ മത്സരങ്ങളിലും നൈജീരിയന്‍ താരങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്നതിനാല്‍ നാട്ടിലെ കഴിവുള്ള യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരം ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നു.
ഓരോ കളിക്കും 10,000 രൂപ മുതല്‍ 15,000 രൂപവരെയാണ് നൈജീരിയന്‍ താരങ്ങള്‍ക്ക് നല്‍കുന്നത്. പല ക്ലബ്ബുകളും അടുത്തകാലത്തായി ക്ലബ്ബിന്റെ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ഉള്‍പെടുത്തുകയും ബാക്കിയെല്ലാം ഇറക്കുമതിക്കാരായ നൈജീരിയന്‍ താരങ്ങളെ വെച്ചാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പന്തടക്കത്തിലും ഗോളടിയിലും കായിക ക്ഷമതയിലും മുന്നിലുള്ള നൈജീരിയന്‍ താരങ്ങള്‍ക്ക് നാട്ടിലെ മറ്റ് ടീമുകളെ ബഹുദൂരം പിന്നിലാക്കാന്‍ കഴിയുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നത് ക്ലബ്ബുകളെ പ്രശസ്തിയിലേക്കുയര്‍ത്തുന്നുണ്ട്.
അംഗീകൃതവും അല്ലാത്തതുമായ ഫുട്‌ബോള്‍ മത്സരങ്ങളിലെല്ലാം അടുത്തകാലത്തായി നൈജീരിയന്‍ താരങ്ങളാണ് കളിക്കളം അടക്കിവാഴുന്നത്. സീസണില്‍ ലക്ഷങ്ങള്‍ സമ്പാദിച്ചാണ് താരങ്ങള്‍ നാട്ടിലേക്ക് തിരിച്ചുപോകുന്നത്. കേരളത്തിലെയും പ്രത്യേകിച്ച് കാസര്‍കോട്ടെയും ഫുട്‌ബോള്‍ മൈതാനങ്ങള്‍ ഏറെ വളക്കൂറുള്ളതാണെന്ന് ബോധ്യപ്പെട്ട നൈജീരിയന്‍ താരങ്ങള്‍ കൂടുതല്‍ പേരെ വിസ എടുപ്പിച്ച് കേരളത്തില്‍ കൊണ്ടുവന്ന് ഫുട്‌ബോള്‍ ബിസിനസാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇത്തരമൊരു പ്രവണത നാട്ടിലെ കഴിവുള്ള ഫുട്‌ബോള്‍ താരങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നതായാണ് പരാതിപ്പെടുന്നത്. അതേ സമയം ഫുട്‌ബോള്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന നൈജീരിയന്‍ താരങ്ങളോടൊപ്പം നാട്ടിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കളിക്കാന്‍ കഴിയുന്നത് മികച്ച നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് നൈജീരിയന്‍ താരങ്ങളെ ഇറക്കുമതി ചെയ്യുന്ന മാനേജര്‍മാര്‍ പറയുന്നു.
നൈജീരിയന്‍ താരങ്ങളുടെ കളികളില്‍ നിന്നും പലവിധ പാഠങ്ങളും നാട്ടിലെ താരങ്ങള്‍ക്ക് പഠിക്കാന്‍ കഴിയുന്നുണ്ട്. മികച്ച പരിശീലനമാണ് ഇത് വഴി നാട്ടിലെ താരങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 50,000, ഒരു ലക്ഷം രൂപയിലധികം പ്രൈസ് മണി ലഭിക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നത് മൂലം നൈജീരിയന്‍ താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം മുതലാക്കാന്‍ കഴിയുന്നുണ്ടെന്നും ടീം മാനേജര്‍മാര്‍ വെളിപ്പെടുത്തുന്നു.
നൈജീരിയന്‍ താരങ്ങളെ കരാറുണ്ടാക്കിയാണ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത്. നേരത്തെ വിസാ കാലാവധി അവസാനിച്ചിട്ടും നാട്ടില്‍ തങ്ങിയ രണ്ട് നൈജീരിയന്‍ താരങ്ങളെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത സംഭവമുണ്ടായിരുന്നു.
Keywords: Case, Kasaragod, Karate, Footballer, Club, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.