മൂന്ന് കുപ്രസിദ്ധ കുറ്റവാളികളെ തേടി എന്‍.ഐ.എ കാസര്‍കോട്ട്
Jan 27, 2013, 18:07 IST

എറണാകുളം വടക്കേല, നൂലേരിയിലെ മുതലശ്ശേരി ഹൗസില്‍ സവാദ്, ആലുവ മരങ്ങാടി കുഞ്ഞാണിക്കരയിലെ എം.കെ.നാസര്‍, മുവാറ്റുപുഴ രാംദാര് തോട്ടത്തില്‍ ഗുരി ഹൗസിലെ സജില്‍ എന്നിവരെ തേടിയാണ് എന്‍.ഐ.എ കാസര്‍കോട്ടെത്തിയത്.
ഇതില്‍ സവാദിന്റെയും, എം.കെ.നാസറിന്റെയും തലയ്ക്കാണ് രണ്ട് ലക്ഷം രൂപം വിലയിട്ടത്. സജിലിന്റെ തലയ്ക്ക് ഒരു ലക്ഷം രൂപയും വിലയിട്ടിട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും ലൂക്കൗട്ട് നോട്ടീസില്‍ പറയുന്നുണ്ട്. എന്‍.ഐ.എ ഹൈദരാബാദ് യൂണിറ്റിന്റെ പേരിലാണ് ലൂക്കൗട്ട് നോട്ടീസ് ഇറക്കിയത്.
എന്നാല്‍ ഇവര്‍ ഏതൊക്കെ കേസുകളിലെ പ്രതികളാണെന്ന് നോട്ടീസില്‍ പരാമര്‍ശിക്കുന്നില്ല. പാക്കിസ്താനില്‍ അച്ചടിച്ച് ഗള്‍ഫ് വഴി കേരളത്തിലെത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് സംബന്ധിച്ച കേസാണ് എന്‍.ഐ.എ ഹൈദരാബാദ് യൂണിറ്റ് അന്വേഷിക്കുന്നതെന്നാണ് വിവരം.

Keywords: Wanted criminal, NIA, Photo, Notice, Hydarabad, Ernakulam, Aluva, Muvattupuzha, Kasaragod, Kerala, Malayalam news