city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും എന്‍ഐഎ ക്യാമ്പുകള്‍ തുറന്നു; ദാഇഷ് ബന്ധം സംശയിക്കപ്പെടുന്നവരുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: (www.kasargodvartha.com 04.09.2016) ജില്ലയില്‍ നിന്നും കാണാതായവര്‍ ദാഇഷില്‍ ചേര്‍ന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം സുഗമമാക്കുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പ്രത്യേക ക്യാമ്പുകള്‍ തുറന്നു.

കാഞ്ഞങ്ങാട്ട് ഡിവൈഎസ്പിയുടെയും കാസര്‍കോട്ട് ജില്ലാ പോലീസ് മേധാവിയുടെയും സഹായത്തോടെ അന്വേഷണം നടത്തുന്നതിനുള്ള സൗകര്യാര്‍ഥമാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ നിന്നും പാലക്കാട്ടുനിന്നും കാണാതായ 19 പേരെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച കേസ് ഡയറികള്‍ എന്‍ഐഎ ഏറ്റെടുത്തു. നേരത്തെ ലോക്കല്‍ പോലീസാണ് ഈ കേസ് അന്വേഷിച്ചത്.

കാസര്‍കോട് ജില്ലയില്‍ നിന്നും കാണാതായ 14 പേരെക്കുറിച്ചുള്ള അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ബാബുവാണ് നടത്തിയിരുന്നത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയായിരുന്നു പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്‍ഐഎയും കേസ് രജിസ്റ്റര്‍ ചെയ്യുക. കാണാതായവര്‍ക്ക് ദാഇഷില്‍ ചേരാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന ബിഹാര്‍ സ്വദേശിനി യാസ്മിനെ ദല്‍ഹിയില്‍വെച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈയിടെ പിടികൂടിയിരുന്നു.

യാസ്മിന്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ദാഇഷ് ബന്ധം ആരോപിക്കപ്പെടുന്നവര്‍ക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് പോലീസ് നേരത്തെ ജില്ലാകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിക്കാനായി എന്‍ഐഎ കോടതിയെ സമീപിക്കും. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് തൃക്കരിപ്പൂര്‍ മേഖലയില്‍ നിന്നും കാണാതായത്. ഇവര്‍ ദാഇഷ് മേഖലയില്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ഇതിനിടെയില്‍ ജില്ലയിലെ മറ്റു ഭാഗങ്ങളിലുള്ള ദുരൂഹതിരോധാനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ട്. ഇതേക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് പൊതുവില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാവുകയാണ്. കുടുംബപരമോ വ്യക്തിപരമോ ആയ പ്രശ്‌നങ്ങളുടെ പേരില്‍ നാടുവിട്ടുപോകുന്നവരില്‍ പോലും ദാഇഷ് ബന്ധം ആരോപിക്കപ്പെടുന്നത് ഇവരുടെ കുടുംബങ്ങളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.

കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും എന്‍ഐഎ ക്യാമ്പുകള്‍ തുറന്നു; ദാഇഷ് ബന്ധം സംശയിക്കപ്പെടുന്നവരുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതം


Related News:   ദാഇഷ് ബന്ധം; തൃക്കരിപ്പൂരിലെ യുവാവിനെതിരെ പോലീസ് യു എ പി എ ചുമത്തി; കേസ് എന്‍ ഐ എ ഏറ്റെടുക്കും

പടന്ന,തൃക്കരിപ്പൂര്‍ സ്വദേശികളുടെ തിരോധാനം: ഇതിനകം പടന്നയില്‍ എത്തിയത് 18 കേന്ദ്ര അന്വേഷണ സംഘങ്ങള്‍


ദാഇഷ് ബന്ധം: ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണം- ഹിന്ദു ഐക്യവേദി




Keywords:  kasaragod, Kanhangad, Missing, Police, camp, Trikaripur, Investigation, NIA, Dhaayish, DYSP, District Police,  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia