എന്‍ എച്ച് അന്‍വറിന്റെ സ്മരണക്ക് മീഡിയ അവാര്‍ഡ്
Apr 7, 2017, 10:03 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2017) കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേഴ്‌സ് കാസര്‍കോട് പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ സ്മരണക്കായി സി ഒ എ ജില്ലാ കമ്മിറ്റിയും കാസര്‍കോട് ഗവ. കോളജിലെ അലൂംനി കൂട്ടായ്മയായ 'ഒരുവട്ടം കൂടി'യും സ്‌കിന്നേര്‍സ് കാസര്‍കോടും സംയുക്തമായി എന്‍ എച്ച് അന്‍വര്‍ സ്മാരക മീഡിയ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. കാസര്‍കോട് ജില്ലയിലെ മികച്ച ഒരു പത്രപ്രവര്‍ത്തകനും ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.
2016 ഏപ്രില്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് ഒന്നു വരെയുള്ള കാലയളവില്‍ മലയാള ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുകയോ മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്ത പരിസ്ഥിതി സംബന്ധമായ മികച്ച ഫീച്ചറും ന്യൂസ് സ്‌റ്റോറിയുമാണ് അവാര്‍ഡിന് പരിഗണിക്കുക.
ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വിഷ്വലും പത്ര പ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് പത്രത്തിന്റെ രണ്ട് ഒറിജിനല്‍ കോപ്പിയും മൂന്ന് പകര്‍പ്പുകളും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം അയക്കേണ്ടതാണ്. എന്‍ട്രികള്‍ എന്‍ എച്ച് അന്‍വര്‍ മീഡിയ അവാര്‍ഡ്, കെ സി എന്‍, സെഞ്ച്വറി പാര്‍ക്ക്, ന്യൂ ബസ്സ്റ്റാന്റ് എന്ന വിലാസത്തില്‍ ഏപ്രില്‍ 25ന് മുമ്പായി ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്. (ഫോണ്‍: 9446530754.)
പുരസ്‌കാരങ്ങള്‍ എന്‍ എച്ച് അന്‍വറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ മെയ് ഏഴിന് കാസര്‍കോട്ട് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, News, Media Worker, Award, Memorial, District, Journalists, Channel Reporter, Malayalam, Television-Channel, N H Anwar.