city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്‍വര്‍ ഓര്‍മ്മ 7 ന്; എന്‍ എച്ച് അന്‍വര്‍ സ്മാരക മാധ്യമ പുരസ്‌കാരം ഇ വി ഉണ്ണികൃഷ്ണനും ഇ വി ജയകൃഷ്ണനും

കാസര്‍കോട്: (www.kasargodvartha.com 03.05.2017) കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേഴ്‌സ്‌ കാസര്‍കോട് പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ സ്മരണയ്ക്കായി സി.ഒ.എ ജില്ലാ കമ്മിറ്റിയും കാസര്‍കോട് ഗവ.കോളജിലെ അലൂംനി കൂട്ടായ്മയായ ഒരു വട്ടം കൂടിയും സ്‌കിന്നേഴ്‌സ്‌ കാസര്‍കോടും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍.എച്ച് അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ ഇ.വി ഉണ്ണികൃഷ്ണന്‍( വാര്‍ത്താ ചാനല്‍ ), മാതൃഭൂമി കാഞ്ഞങ്ങാട് സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി ജയകൃഷ്ണന്‍( പത്രം ) എന്നിവരെ തിരഞ്ഞെടുത്തു.

കാലാവസ്ഥ വ്യതിയാനവും കീടനാശിനികളുടെ ഉപയോഗവും കവ്വായി കായലില്‍ വരുത്തിയ മാറ്റങ്ങളെയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളെയും കുറിച്ച് മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്ത സ്റ്റോറിയാണ് ഇ.വി ഉണ്ണികൃഷ്ണനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

അന്‍വര്‍ ഓര്‍മ്മ 7 ന്; എന്‍ എച്ച് അന്‍വര്‍ സ്മാരക മാധ്യമ പുരസ്‌കാരം ഇ വി ഉണ്ണികൃഷ്ണനും ഇ വി ജയകൃഷ്ണനും

അശാസ്ത്രീയ മീന്‍പിടിത്തം സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയെ താളം തെറ്റിക്കുന്നതിനെ കുറിച്ച് മാതൃഭൂമി ദിനപത്രത്തില്‍ നാലു ലക്കങ്ങളിലായി എഴുതിയ പരമ്പരയാണ് ഇ.വി ജയകൃഷ്ണനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രൊഫ. എം.എ റഹ് മാന്‍, ജി.ബി വത്സന്‍, സണ്ണി ജോസഫ്, ടി.എ. ഷാഫി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ജേതാക്കള്‍ക്ക് പതിനായിരം രൂപ വീതവും ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും.

അന്‍വര്‍ ഓര്‍മ്മ 7 ന്; എന്‍ എച്ച് അന്‍വര്‍ സ്മാരക മാധ്യമ പുരസ്‌കാരം ഇ വി ഉണ്ണികൃഷ്ണനും ഇ വി ജയകൃഷ്ണനും
E.V Unnikrishnan
അന്‍വര്‍ ഓര്‍മ്മ 7 ന്; എന്‍ എച്ച് അന്‍വര്‍ സ്മാരക മാധ്യമ പുരസ്‌കാരം ഇ വി ഉണ്ണികൃഷ്ണനും ഇ വി ജയകൃഷ്ണനും
E.V Jayakrishnan
ജലമില്ലെങ്കില്‍ ജീവനില്ല എ ടൈറ്റിലില്‍ നീലേശ്വരം സി നെറ്റ് ചാനലിന്റെ പ്രകാശ് കുട്ടമത്ത്‌ തയ്യാറാക്കിയ ന്യൂസ് സ്റ്റോറി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ഇ.വി. ഉണ്ണികൃഷ്ണന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇ. വി ജയകൃഷ്ണനും നേരത്തെ നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിരുന്നു. ഈ മാസം ഏഴിന് മൂന്ന് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അന്‍വര്‍ ഓര്‍മ്മ അനുസ്മരണ ചടങ്ങില്‍ മീഡിയ വ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് പുരസ്‌കാരം സമ്മാനിക്കും. ഫ്ളവേഴ്സ് ചാനല്‍ എം.ഡി. ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ദ ഹിന്ദു ഫ്രണ്ട് ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ വെങ്കടേഷ് രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് കെ. വിജയകൃഷണന്‍ അധ്യക്ഷത വഹിക്കും. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ ചാരിറ്റി ഫണ്ട് സമര്‍പ്പണം നടത്തും. റഹ് മാന്‍ തായലങ്ങാടി, ഡോ. ഖാദര്‍ മാങ്ങാട്, പ്രൊഫ. എം.എ.റഹ് മാന്‍, അഡ്വ. പി.വി ജയരാജന്‍, ജി.ബി വത്സന്‍, എസ്.കെ അബ്ദുല്ല, സണ്ണി ജോസഫ്, ടി.എ ഷാഫി, ലതീഷ് കുമാര്‍, സതീഷ് കെ. പാക്കം, പ്രദീപ് കുമാര്‍, ടി.വി മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ബപ്പിടി മുഹമ്മദ് കുഞ്ഞി സ്വാഗതവും എം ലോഹിതാക്ഷന്‍ നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ പ്രൊഫ. എം എ റഹ് മാന്‍, സതീഷ് കെ. പാക്കം, എം ലോഹിതാക്ഷന്‍, ബപ്പിടി മുഹമ്മദ് കുഞ്ഞി, പി എം കബീര്‍, എം.ആര്‍ അജയന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Press meet, Award, Kerala, Municipal Conference Hall, Inauguration, Charity-fund, N.A.Nellikunnu, Climate change and use of pesticides, Ethical fisheries, N.H Anwar memorial award for E.V Unnikrishnan and E.V Jayakrishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia