45 മീറ്റര്‍ ദേശീയപാത കുത്തക കമ്പനികള്‍ക്ക് തീറെഴുതാന്‍ വേണ്ടി: ടി.കെ. സുധീര്‍കുമാര്‍
Sep 6, 2013, 18:49 IST
കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ പേരില്‍ റോഡുകള്‍ സ്വകാര്യവല്‍ക്കരിക്കുവാനും ബി.ഒ.ടി. (നിര്‍മ്മാണം-പരിപാലനം-തിരിച്ചുനല്‍കല്‍) വ്യവസ്ഥയില്‍ മുഴുവന്‍ ദേശീയപാതകളും, സംസ്ഥാനറോഡുകളും മാറ്റാനുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് എന്‍.എച്ച്. 17 കേരളാ സ്‌റ്റേറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഭീമമായ ടോള്‍ ഏര്‍പെടുത്തിക്കൊണ്ടും വര്‍ഷാവര്‍ഷം ടോള്‍ ഭീമമായി ഉയര്‍ത്തിയും 20 മുതല്‍ 30 വര്‍ഷംവരെ ടോള്‍പിരിക്കാന്‍ കമ്പനികള്‍ക്ക് അവസരമുണ്ടാക്കുകയാണ് ചെയ്യുന്നത്. ബി.ഒ.ടി. വ്യസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്‍എച്ച്-17 ലും 47 ഉം മാത്രമേ ബി.ഒ.ടി. പദ്ധതി നടപ്പിലാക്കുകയുള്ളൂ എന്നും മറ്റ് ആറ് ദേശീയപാതകളില്‍ ബി.ഒ.ടി. പദ്ധതി നടപ്പിലാക്കുന്നില്ലെന്നും കേരളത്തിലെ ജനങ്ങള്‍ ബി.ഒ.ടിക്കനുകൂലമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേരളത്തിലെ ഹൈവേ വികസനത്തെക്കുറിച്ച് ചര്‍ച ചെയ്യുവാന്‍ വിളിച്ചു ചേര്‍ത്ത എം.പി.മാരുടെ യോഗത്തില്‍് കേരളത്തില്‍ 30 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാനേ കഴിയൂ എന്നും ശക്തമായ പ്രതിഷേധമാണ് ഈ വിഷയത്തില്‍ കേരളത്തില്‍ നടക്കുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്.
2003-ല്‍ ലോകബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം മെനഞ്ഞെടുത്ത ദേശീയപാത വികസനപദ്ധതിയെന്ന സ്വകാര്യവല്‍ക്കരണനയം ഏത് വിധേനയും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷന്‍ 2021 എന്ന പേരില്‍ ആവിഷ്‌ക്കരിച്ച പുതിയ ദേശീയ റോഡ് നയവും സംസ്ഥാനങ്ങളില്‍ അതിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള റോഡ് നയങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. 45 മീറ്റര്‍ വീതിയില്‍ ഭീമമായ കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുന്ന കേരളത്തിലെ ജനസാന്ദ്രത മറ്റ് സംസ്ഥാനങ്ങളിലേതുപോലെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം വന്നയുടനെ ബി.ഒ.ടിയ്ക്കുവേണ്ടി കുഴലൂത്തു നടത്തുന്നവരും ബി.ഒ.ടി. ലോബിയും രംഗത്തിറങ്ങിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ചില കേന്ദ്രമന്ത്രിമാരും നിര്‍മ്മാണമേഖലയിലെ ചില ബിസിനസുകാരുടെ സംഘടനകളും 30 മീറ്ററില്‍ ദേശീയപാത സാദ്ധ്യമല്ലെന്ന പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്‍.എച്ച് 17-ലെയും 47-ലെയും സമരസംഘടനകളും സമരവുമായി സഹകരിക്കുന്ന വി.എം. സുധീരനെപ്പോലുള്ളവരും വസ്തുതയറിയാതെയാണ് സമരം നടത്തുന്നതെന്നും വികസനവിരോധികളാണെന്നുമാണവരുടെ വാദം.
ദേശീയപാതയ്ക്കുവേണ്ടി സ്വകാര്യകമ്പനികള്‍ക്ക് ഗ്രാന്റ് നല്‍കുന്നില്ലെന്നാണ് മറ്റൊരു വാദം. ചെലവിന്റെ 40 ശതമാനം വീതം സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുമെന്ന് എന്‍എച്ച് 17ലും 47ലും പ്രസിദ്ധീകരിച്ച ഡീറ്റേല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍(ഡി.പി.ആര്‍.) തന്നെ വ്യക്തമാക്കുന്നുണ്ട്. പാലിയേക്കരയില്‍ ഇപ്പോള്‍ ടോള്‍ പിരിക്കുന്ന ഇ.ജി.ഐ.എസ്. എന്ന ഫ്രഞ്ച് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ പണം വാങ്ങിയിട്ടുണ്ട് അതിനാല്‍ നെഗറ്റീവ് ഗ്രാന്റാ (കമ്പനി സര്‍ക്കാരിന് പണം നല്‍കുക)ണെന്നവര്‍ പറയുന്നത്. പക്ഷേ യഥാര്‍ത്ഥ്യം മറ്റൊന്നാണ്.
ആ റോഡിന്റെ 40 ശതമാനം സര്‍ക്കാര്‍ പണിതതാണ്. ആ റോഡിനും കൂടി ഇപ്പോള്‍ ആ കമ്പനി ടോള്‍ പിരിക്കുന്നു. വര്‍ഷാവര്‍ഷം ഭീമമായി ടോള്‍ കൂട്ടുകയും ചെയ്യുന്നു. സര്‍ക്കാര്‍, ജനങ്ങളുടെ പണംകൊണ്ട് പണിത റോഡ് സ്വകാര്യമുതലാളിക്ക് ടോള്‍ പിരിക്കാന്‍ വിട്ടുകൊടുത്തതുകൊണ്ടാണ് റോഡിന്റെ ആ ഭാഗത്തിന് മാത്രം നെഗറ്റീവ് ഗ്രാന്റ് നിലവില്‍ വന്നത്. കരാര്‍പ്രകാരമുള്ള റോഡിന്റെ നിര്‍മ്മാണവും സര്‍വ്വീസ് റോഡുകളും നടപ്പാതകളും ലൈറ്റ് സ്ഥാപിക്കലും ഇനിയും പൂര്‍ത്തിയായിട്ടില്ല. സംസ്ഥാനസര്‍ക്കാരുമായുണ്ടാക്കിയ വ്യവസ്ഥകളെല്ലാം കമ്പനി ലംഘിക്കുകയും ചെയ്തു.
ഇപ്പോള്‍ സ്ഥലമേറ്റെടുത്ത നാല് വരി ബി.ഒ.ടി. അടിസ്ഥാനത്തില്‍ പണിയുന്നിടത്തെല്ലാം പോസിറ്റീവ് സബ്‌സിഡി നല്‍കും. വേണ്ടിവരുന്ന ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ നല്‍കുമെന്നാണ് കരാറിലെ വ്യവസ്ഥ. പുതിയ നാലുവരിപ്പാത നിര്‍മ്മിക്കാന്‍ പിഡബ്ലുഡിയ്ക്ക് ആറ് മുതല്‍ എട്ട് കോടിവരെ മതിയാവുമെന്നാണ് എന്‍.എച്ച്. നാല് ലൈന്‍ മാനുവലില്‍ പറയുന്നത്. രണ്ട് വരിപാതയുള്ള സ്ഥലത്ത് പിന്നീട് ഒരു രണ്ട് വരികൂടി നിര്‍മ്മിച്ച് നാല് വരിപ്പാതയാക്കാന്‍ ഇത്രയും ചെലവ് ആവശ്യമില്ലെന്നും സുധീര്‍കുമാര്‍ ചൂണ്ടിക്കാട്ടി.
ഇതിന്റെ സ്ഥാനത്താണ് 16 മുതല്‍ 26 കോടിരൂപവരെ വേണ്ടിവരുമെന്ന് ബി.ഒ.ടി കമ്പനികള്‍ കണക്ക് പെരുപ്പിച്ച് കാണിക്കുന്നത്. ഇതിന്റെ 40 ശതമാനം സര്‍ക്കാര്‍ നല്‍കും. പണമില്ലെന്ന പേരിലാണ് ബി.ഒ.ടിക്കാരെ റോഡ് നിര്‍മ്മിക്കാന്‍ വിളിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍ ബി.ഒ.ടിക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡിയുടെ പകുതിയുണ്ടെങ്കില്‍ നല്ലനിരത്തുണ്ടാക്കി വര്‍ഷങ്ങളോളം അതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാനുമാകും. 30 മീറ്റര്‍ ഏറ്റെടുത്താല്‍ തന്നെ 6 വരി പാത നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഒ.ടി. റോഡുകളുടെ ആവശ്യകതയ്ക്ക് വേണ്ടിയാണ് 45 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കേണ്ടിവരുന്നത്. 30 മീറ്റര്‍ മാത്രം ദേശീയപാതയ്ക്കുവേണ്ടി ഏറ്റെടുത്താല്‍ നാല് വരിപ്പാതയായി റോഡ് ചുരുക്കേണ്ടിവരുന്നത് ബി.ഒ.ടി. മാതൃകയില്‍ റോഡ് നിര്‍മിക്കുമ്പോഴാണ്. കേരളത്തില്‍ എന്‍.എച്ച്. 17ലും 47ലും ആറ് വരിപ്പാതയാക്കാനാവശ്യമുള്ള 70 ശതമാനം ഭൂമിയും ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ആറ് വരിപ്പാതയുടെ ടാര്‍ ഇട്ട സ്ഥലത്തിന് മാത്രം 23 മീറ്റര്‍ വീതി മതിയാകും. (3.5 ഃ 6=21)+2 മീറ്റര്‍ പേവ്‌മെന്റ്) ബാക്കി ഏഴ് മീറ്ററില്‍ മൂന്ന് മീററര്‍ മീഡിയനും രണ്ട് മീറ്റര്‍ വീതം നടപ്പാതയും നിര്‍മിക്കാനുമാകും. ഈ വസ്തുത മറച്ചുവച്ച് എന്‍.എച്ചിന്റെ ഓരങ്ങളില്‍ സ്വകാര്യ മുതലാളിക്ക് ചുളുവില്‍ രണ്ടുവശത്തും 7.5 മീറ്റര്‍ വീതം സ്ഥലമേറ്റെടുത്ത് നല്‍കാനാണ് 45 മീറ്റര്‍ വേണമെന്ന പിടിവാശി. അതുകൂടാതെ രണ്ടുവശത്തുമായി 22.5 മീറ്റര്‍വീതം നിര്‍മാണപ്രവര്‍ത്തനങ്ങളെ വിലക്കുന്ന ഫ്രീസിംഗും ബി.ഒ.ടി. കരാര്‍പ്രകാരം നിലവില്‍വരും.
18 കോടി രൂപ മാത്രം മുടക്കി 30 കോടി ചെലവായെന്ന് കള്ളക്കണക്കുണ്ടാക്കിക്കൊണ്ട് 13 വര്‍ഷത്തിന്റെ കരാറിനുശേഷവും വീണ്ടും അഞ്ച് വര്‍ഷംകൂടി ടോള്‍കാലാവധി നീട്ടിയെടുത്ത് നൂറുകണക്കിനു കോടിരൂപ ലാഭമുണ്ടാക്കിക്കഴിഞ്ഞ കേരളത്തിലെ ആദ്യ ബി.ഒ.ടി. സംരംഭമായ കൊച്ചിയിലെ മട്ടാഞ്ചേരി ബി.ഒ.ടി. പാലത്തിന്റെ അനുഭവങ്ങള്‍ നാം മറന്നുകൂട.
ഈ യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കിക്കൊണ്ടാണ് എന്‍.എച്ചിന്റെ ഓരങ്ങളില്‍ കേരളമെമ്പാടും സമരം ചെയ്യുന്ന ഇരകളുടെ സംഘടനകളായ എന്‍.എച്ച്. 17 ആക്ഷന്‍ കൗണ്‍സിലിന്റെയും എന്‍.എച്ച്. 47 ആക്ഷന്‍ ഫോറത്തിന്റെയും സമരം നടക്കുന്നത്. സമരത്തെ പിന്തുണച്ചുകൊണ്ട് 36 സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ദേശീയപാത സംരക്ഷണ സമിതിയും ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
30മീറ്ററില്‍ ആറ് വരിപ്പാത തന്നെ നിര്‍മിക്കാമെന്ന അഖിലേന്ത്യാറോഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശം പാലിച്ച് റോഡ് സര്‍ക്കാര്‍ചെലവില്‍ നിര്‍മിക്കുക, ബി.ഒ.ടിക്കുവേണ്ടി 45 മീറ്ററില്‍ ഭൂമിയേറ്റെടുക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനങ്ങളെല്ലാം പിന്‍വലിക്കുക, അശാസ്ത്രീയമായ അലൈന്‍മെന്റുകള്‍ റദ്ദാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ഒക്‌ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ 'നോ ബി.ഒ.ടി, നോ ടോള്‍' പതാക പ്രചാരണവും ഒക്‌ടോബര്‍ എട്ടിന് ദേശീയപാതയുടെ ഓരങ്ങളില്‍ 101 കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണയും നടക്കും.
ജില്ലാ പ്രസിഡന്റ് ബി. ഷാഫി ഹാജി , സംസ്ഥാന ജോ. കണ്‍വീനര്‍ പോള്‍ ടി. സാമുവല്‍, ജില്ലാ വൈസ്. പ്രസിഡന്റ് കെ.പി. കുഞ്ഞബ്ദുള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Also read:
മലപ്പുറത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 13 മരണം
Keyworks: Kasaragod, Kerala, Press meet, Press Conference, T.K. Sudheer Kumar, NH17 Kerala State Action Council, Kasergod District Committee Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.