ഞങ്ങള്‍ എങ്ങോട്ട് പോകും? ദേശീയപാത വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ ദേശീയപാത ഡെപ്യൂട്ടി കലക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
Oct 19, 2016, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 19/10/2016) ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവര്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഞങ്ങള്‍ എങ്ങോട്ട് പോകുമെന്നാണ് ഇവരുടെ ചോദ്യം? ജില്ലയില്‍ ഏതാണ്ട് 3,500 ഓളം പേര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്. നിലവില്‍ സര്‍ക്കാര്‍ കൈവശം പതിറ്റാണ്ട് മുമ്പ് ഏറ്റെടുത്ത ഭൂമിയില്‍ ദേശീയപാത വികസിപ്പിക്കുക, അശാസ്ത്രീയമായ അലൈന്‍മെന്റുകള്‍ റദ്ദാക്കുക, കാസര്‍കോട്ട് ബൈപ്പാസ് നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ എച്ച് 17 ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിലെത്തിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കൂട്ടനിവേദനവും സമര്‍പ്പിച്ചു.
ദേശീയപാത സംയുക്തസമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഹാഷിം ചേന്ദംമ്പിള്ളി ഉദ്ഘാടനം ചെയ്തു. എന്‍ എച്ച് 17 ജില്ലാ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. എന്‍ എച്ച് 17 സംസ്ഥാന ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ ശിവദാസന്‍ മുഖ്യപ്രസംഗം നടത്തി. എന്‍ എച്ച് 17 കണ്ണൂര്‍ ജില്ലാ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍ ടി സാമുവല്‍ പ്രസംഗിച്ചു.
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, വിശ്വാസ് പള്ളിക്കര, എന്‍. പവിത്രന്‍, സി.എച്ച് മുഹമ്മദ്, സി.വി ചന്ദ്രന്‍ നീലേശ്വരം, എം.ടി മുഹമ്മദ്, ഷെയ്ഖ് മുഹമ്മദ് മഞ്ചേശ്വരം, വിജയന്‍ ചെറുവത്തൂര്‍, ഷാഫി നാലപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, National highway, Dharna, NH 17 Action committee march to NH Deputy collector office.