എന്‍. ജി.ഒ.അസോസിയേഷന് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല
Aug 19, 2012, 14:42 IST
കാസര്‍കോട്: പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പിലാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും, തങ്ങളുടെ നിക്ഷേപം ഏത് ഫണ്ടില്‍ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്ക്കുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ 21 - ന് നടക്കുന്ന പണിമുടക്കില്‍ എന്‍.ജി.ഒ.അസോസിയേഷന് പങ്കെടുക്കുന്നതല്ലെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി വാര്‍ധക്യകാലത്ത് പെന്ഷന് ഉറപ്പു വരുത്തുന്ന ഈ നടപടി വിശാലമായ രാജ്യ താല്പര്യം മുന്‍നിര്‍ത്തി ഉള്‍കൊള്ളാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ബോണസ്, ഫെസ്റ്റിവല്‍- അലവന്‍സ് എന്നിവയില്‍ വര്‍ധനവ് വരുത്തിയതില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.വി.രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സുധര്‍മ, പി.വി.രമേശന്, വി. ദാമോദന്‍, കെ.വി. ഭക്തവല്സലന്, വി.വി. സുകുമാരന്‍, കെ.സി.സുജിത് കുമാര്‍, റോസിലിന് ജേക്കബ്, സുരേഷ് പെരിയങ്ങാനം എന്നിവര്‍ സംസാരിച്ചു.
Keywords: NGO association, Strike, Kasaragod, Kerala