വാര്‍ത്താരചന മത്സരം വിജയികളെ പ്രഖ്യാപിച്ചു
Jun 2, 2012, 10:27 IST
കാസര്‍കോട്: കാസര്‍കോട് വാര്‍ത്ത, നെഹ്റു യുവകേന്ദ്ര, ,മൊഗ്രാല്‍ ദേശീയവേദി, സെക്കുലര്‍ സാംസ്കാരിക സമിതി മേല്‍പ്പറമ്പ്, ചന്ദ്രഗിരി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ 'പറയാനുണ്ട് കാര്യങ്ങള്‍' എന്ന പേരില്‍ സംഘടിപ്പിച്ച വാര്ത്താരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മൊഗ്രാല്‍ ഗവ. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയും മൊഗ്രാല്‍ ഒളച്ചാല്‍ ഹൗസിലെ കെ. രാഹിലാണ് ഒന്നാംസ്ഥാനം നേടിയത്. ബേവിക്കാനത്തെ പി. അഹമ്മദ് സിദ്ദിഖ്, ചെങ്കള ഷാഖിറ മന്‍സിലിലെ റുക്സാന എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
നാട്ടിലെ ജനകീയ പ്രശ്നങ്ങള്‍ അധികൃത ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പുതിയ ലോകത്തെ മാധ്യമപ്രവര്‍ത്തകരെ കണ്ടെത്തുന്നതുനുമാണ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജുലൈയില്‍ വിതരണം ചെയ്യുമെന്ന് മത്സരകോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Keywords: Kasaragod, Winners, Competition, Parayanund karyagal






