പത്ര ഏജന്റിന്റെ പല്ല് അടിച്ചു തകര്‍ത്തു; ഭാര്യക്കും പരിക്ക്
Apr 17, 2016, 09:50 IST
പരവനടുക്കം: (www.kasargodvartha.com 17.04.2016) പത്ര ഏജന്റിന്റെ പല്ല് അയല്‍വാസി അടിച്ചുതകര്‍ത്തു. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യക്കും പരിക്കേറ്റു. പരവനടുക്കത്തെ താനംപുരക്കല്‍ ഒളേപ്പത്ത് സുകുമാരന്‍(42), ഭാര്യ പ്രേമ(34) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 7.30 മണിയോടെ അയല്‍വാസിയായ കിഷോര്‍ വീട്ടില്‍ കയറി സുകുമാരനെയും പ്രേമയെയും ആക്രമിക്കുകയായിരുന്നു. അടിയേറ്റ് സുകുമാരന്റെ പല്ല് കൊഴിഞ്ഞുപോവുകയും ചെയ്തു. തറവാട് വളപ്പില്‍ മോട്ടാര്‍ സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം.
സുകുമാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രേമയെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
Keywords: news, Assault, Attack, kasaragod, Paravanadukkam, Injured.