വിവാഹം കഴിഞ്ഞ് ഒമ്പതാം ദിവസം നവവധുവിനെ കാണാതായി
Mar 27, 2019, 22:33 IST
മാവുങ്കാല്‍: (www.kasargodvartha.com 27.03.2019) വിവാഹം കഴിഞ്ഞ് ഒമ്പതാം ദിവസം നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ നിന്നും കാണാതായി. മാവുങ്കാല്‍ കല്യാണ്‍റോഡിലെ പെയിന്റിംഗ് തൊഴിലാളി സനലിന്റെ ഭാര്യ കര്‍ണാടക മടിക്കേരി സോമപ്പേട്ടയിലെ മോണിക്ക (25)യെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. ഭര്‍തൃവീട്ടിന് സമീപത്തെ തറവാട്ട് വീട്ടിലേക്ക് പോയ മോണിക്ക പിന്നീട് തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.
കര്‍ണാടകയിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്ന് അറിയാന്‍ സാധിച്ചു. ഈ മാസം 17 ആണ് മോണിക്കയും സനലും തമ്മില്‍ മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. മോണിക്കക്ക് നാട്ടില്‍ യുവാവുമായി അടുപ്പമുണ്ടെന്ന് സൂചനയുണ്ട്. ഇയാള്‍ക്കൊപ്പം ഒളിച്ചോടിയതാണെന്ന് സംശയിക്കുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mavungal, Missing, Woman, Kasaragod, news, Newly married wife goes missing.