വെള്ളരിക്കുണ്ട് താലൂക്കിനു കീഴില്‍ പുതുതായി അനുവദിച്ച ആര്‍ടി ഓഫിസ് ;ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രി തള്ളി
Apr 27, 2018, 16:45 IST
നീലേശ്വരം:(www.kasargodvartha.com 27/04/2018) വെള്ളരിക്കുണ്ട് താലൂക്കിനു കീഴില്‍ പുതുതായി അനുവദിച്ച ആര്‍ടി ഓഫിസ് വെള്ളരിക്കുണ്ടില്‍ സ്ഥാപിക്കണമെന്ന് കലക്ടര്‍ ഗതാഗത മന്ത്രിയുടെ ഓഫിസിന് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രി ഒപ്പിടാതെ മടക്കി. ആര്‍ടി ഓഫീസ് വെളളരിക്കുണ്ടിലും ടെസ്റ്റിങ്ങ് ഗ്രൗണ്ട് പരപ്പയ്ക്കടുത്ത പുലിയംകുളത്തു സ്ഥാപിക്കണമെന്നായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ട്. ആര്‍ ടി ഓഫിസിനായി വെള്ളരിക്കുണ്ട്, പരപ്പ പ്രദേശങ്ങള്‍ അവകാശവാദമുന്നയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ ഓഫിസ് കലക്ടറോട് റിപ്പോര്‍ട്ട് തേടിയത്. ഇതേ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് വെള്ളരിക്കുണ്ട് തഹസില്‍ദാര്‍, ആര്‍ ടിഒ, ജോ.ആര്‍ടിഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഇരു സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് കലക്ടര്‍ കഴിഞ്ഞ ദിവസം കൈമാറിയത്. ഇതാണ് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ഒപ്പിടാതെ മടക്കിയത്. ആര്‍ടിഒ ഓഫിസ് പരപ്പയില്‍ സ്ഥാപിക്കണമെന്നായിരുന്നു എല്‍ഡിഎഫ് തീരുമാനം.
ഇതിനു വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചത്. ഇത് സിപിഎം, സിപിഐ കക്ഷികളിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സിപിഎം പരപ്പ ബ്രാഞ്ചിന്റെ യോഗം വ്യാഴാഴ്ച വൈകീട്ട് ഏരിയാ സെക്രട്ടറി ടി കെ രവിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. ഒരു കാരണവശാലും ആര്‍ടി ഓഫീസ് പരപ്പയില്‍ നിന്നും മാറ്റരുതെന്നാണ് ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ ശക്തമായ അഭിപ്രായമുണ്ടായത്. അങ്ങനെയൊരു നടപടി ഉണ്ടായാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അങ്ങനെ ഉണ്ടാവില്ലെന്നാണത്രെ യോഗത്തില്‍ പങ്കെടുത്ത ഏരിയാ സെക്രട്ടറി ടി കെ രവി ഉള്‍പ്പെടെ ഉറപ്പു നല്‍കിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Neeleswaram, Kasaragod, LDF, RTO, CPM, CPI,Newly allotted RT Office under Vellarikundu Taluk;Collector's report minister rejected strong protest of Left