city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിരത്തുകള്‍ അപകടരഹിതമാവണം:പുതുവത്സരദിനത്തില്‍ വാഹന പരിശോധനക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

കാസര്‍കോട്: (www.kasargodvartha.com 31.12.2019) നിരത്തുകള്‍ അപകടരഹിതമാവണം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പുതുവത്സരദിനത്തില്‍ കാസര്‍കോട് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലെ മുഴുവന്‍ വാഹന പരിശോധകരും താലൂക്ക് കേന്ദ്രീകരിച്ച് പരിശോധന നടത്തും. മുന്‍കൂട്ടി അറിയിപ്പ് നല്‍കികൊണ്ടാണ് പരിശോധന.

പുതുവര്‍ഷം അപകടരഹിതമാക്കാനായുള്ള ഈ പരിശ്രമത്തെ ഉള്‍ക്കൊണ്ട് കൊണ്ട് മുഴുവന്‍ പൊതു ജനങ്ങളും മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുകയും പുതുവര്‍ഷാരംഭം അപകടരഹിതമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാവണമെന്നും കാസര്‍കോട് ആര്‍ടിഒ എസ് മനോജ്, ആര്‍ ടിഒ (എന്‍ഫോര്‍സ്‌മെന്റ്) ഇ മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു. ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും ഡ്രൈവിംഗ് ലൈസന്‍സില്ലാതെയും മൊബൈല്‍ ഫോണുപയോഗിച്ച് കൊണ്ടുള്ളതും അപകടകരമായ വേഗതയിലും രീതിയിലുമുള്ള ഡ്രൈവിംഗും, സൈലന്‍സര്‍ തുടങ്ങിയ രൂപമാറ്റങ്ങള്‍, വാഹനത്തിന്റെ രേഖകളുടെ സമയപരിധി, മറ്റ് മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍എന്നിവയാണ് പരിശോധയ്ക്ക് വിധേയമാക്കുക.

നിരത്തുകള്‍ അപകടരഹിതമാവണം:പുതുവത്സരദിനത്തില്‍ വാഹന പരിശോധനക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->   
Keywords: News, kasaragod, Vehicle, Motor, New year, Accident, RTO, New year day the Department of Motor Vehicles prepared for vehicle inspection

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia