city-gold-ad-for-blogger

പുതുവത്സരം ആഘോഷിക്കുന്നവര്‍ക്ക് പൂട്ടുമായി കാസര്‍കോട് പോലീസ്; 9 നിർദേശങ്ങൾ ഇവയാണ്

കാസര്‍കോട്:(www.kasargodvartha.com 30/12/2017) പുതുവത്സരാഘോഷം അതിരുവിടുന്നതിനെതിരെ ശക്തമായ നടപടികളുമായി പോലീസ് രംഗത്ത്. പുതുവത്സരാഘോഷക്രമസമാധാന പരിപാലനത്തിന് 31 ന് വൈകുന്നേരം മുതല്‍ ജനുവരി ഒന്നിന് രാവിലെ വരെ കൂടുതല്‍ പോലീസിനെ നിയമിച്ച് റോഡ്പട്രോളിങ്ങും, മറ്റുപൊതിസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കുന്നതാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ അറിയിച്ചു.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി കേരള പോലീസ് ആക്ടിലെ വകുപ്പ് 79 പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അലാതപക്ഷം നിര്‍ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കുന്നു.

പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ ഇവയാണ്

1. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മുന്‍കൂര്‍ അനുവാദം ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുകയോ റാലിയോ മറ്റോ സംഘടിപ്പിക്കുകയോ ചെയ്താല്‍ സംഘാടകര്‍ക്കെതിരെ നിയമനടപ്പടികള്‍ സ്വീകരിക്കുന്നതാണ്.

2. രാത്രി 10 മണിക്ക് ശേഷം യാതൊരു കാരണവശാലും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കുന്നതല്ല.

3. ജില്ലയില്‍ ആഘോഷത്തോടനുബന്ധിച്ച് ബൈക്ക് റാലി, ബൈക്ക് അഭ്യാസങ്ങള്‍ മുതലായവ നടത്തുവാന്‍ പാടുള്ളതല്ല.

4. ജില്ലയില്‍ പോലീസ് കര്‍ശന വാഹന പരിശോധന നടത്തുന്നതും കുറ്റക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

5. 31ന് രാത്രി 10 മണിക്ക് ശേഷം മദ്.ശാലകള്‍, ബാറുകള്‍, എന്നിവ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

6.ഭക്ഷണശാലകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ 31ന് രാത്രി 12.30 മണിക്ക് മുന്‍പ് ഒഴിഞ്ഞു പോകേണ്ടതാണ്.

7. മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്നവരെയും

8. ഗാനമേള/ഡി ജെ പാര്‍ട്ടി എന്നിവയ്ക്ക് പോലീസിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങിക്കേണ്ടതാണ്.

9.ക്രമസമാധാനപ്രശനം ഉണ്ടാകും എന്ന അറിവില്‍ മേല്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന പക്ഷം പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അറിയിക്കുന്നു.

പുതുവത്സരം ആഘോഷിക്കുന്നവര്‍ക്ക് പൂട്ടുമായി കാസര്‍കോട് പോലീസ്; 9 നിർദേശങ്ങൾ ഇവയാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Police, New year celebration, New Year Celebration; Kasaragod police; These are the instructions

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia