city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാന്‍ പോലീസ് നിയന്ത്രണം

കാസര്‍കോട്: (www.kasargodvartha.com 31.12.2014) പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാന്‍ കാസര്‍കോട് ജില്ലാ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. ബാറുകള്‍ക്കും മദ്യശാലകള്‍ക്കും ബുധനാഴ്ച രാത്രി ഒമ്പതുമണി വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. ഭക്ഷണസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുതുവല്‍സര ദിനത്തില്‍ പൊതുജനങ്ങളെ നിയന്ത്രിക്കും.

ബുധനാഴ്ച രാത്രി എട്ടുമണിയോടെത്തന്നെ കാസര്‍കോട് നഗരത്തിലും കടപ്പുറം മേഖലയിലും ആഘോഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ജോസ് നിര്‍ദേശിച്ചു. മുന്‍കൂര്‍ അനുമതിയോടുകൂടിയല്ലാതെ റാലി നടത്തുക, ഉച്ചഭാഷിണി ഉപയോഗിക്കുക എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും. രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് തടയും. 

ബൈക്ക് റാലികള്‍ നിരോധിച്ചു. വാഹന പരിശോധനയും കര്‍ശനമാക്കും. സമൂഹദ്രോഹികളെയും മദ്യപിച്ച്  കുഴപ്പമുണ്ടാക്കുന്നവരെയും പിടികൂടുന്നതിനായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഷാഡോ പോലീസിനെയും വിന്യസിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാന്‍ പോലീസ് നിയന്ത്രണം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia