മാലിന്യ സംസ്ക്കരണത്തിന് നഗരസഭയുടെ പുതിയ പദ്ധതി
May 7, 2012, 16:59 IST

പദ്ധതിക്ക് നഗരസഭ ബയോഗ്യാസ് പ്ളാന്റ,് മണ്ണിര കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നിര്‍മ്മാണ ചിലവില്‍ 75% സബസിഡിയായും, 25% ഗുണഭോക്താവില്‍ നിന്നും ഇനടാക്കും. 50% സബ്സിഡി സംസ്ഥാന സര്‍ക്കാര്‍ വിഹിതവും, 25% നഗരസഭ വിഹിതവുമാണ്.
ഗുണഭോക്താകളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോം വിതരണം ചെയ്യ്ത് തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 5 മുതല്‍ നടക്കുന്ന വാര്‍ഡ് സഭകളില്‍ നിന്നും അപേക്ഷകള്‍ സ്വികരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്നതാണ്. മാലിന്യ മുക്ത കാസര്‍കോട് എന്ന ആശയം സാക്ഷാത്കരിക്കാന്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും നഗരസഭ ആരോഗ്യ സ്ഥിരം ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍കുഞ്ഞു മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Waste disposal methods, Project, Munisipality, Kasaragod