തസ്‌ക്കരന്മാര്‍ പുതിയ മോഷണ രീതിയുമായി രംഗത്ത്; കടത്തിക്കൊണ്ടുപോയ ലോറിയുടെ 6 ടയറുകളും ബാറ്ററിയും ടാര്‍പോളിനും മോഷ്ടിച്ച് വാഹനം ഉപേക്ഷിച്ചു
Oct 3, 2016, 13:22 IST
കാസര്‍കോട്: (www.kasargodvartha.com 03/10/2016) തസ്‌ക്കരന്മാര്‍ കാസര്‍കോട്ട് പുതിയ മോഷണ രീതിയുമായി രംഗത്ത്. വിദ്യാനഗറില്‍നിന്നും കടത്തികൊണ്ടുപോയ ലോറിയുടെ മുഴുവന്‍ ടയറുകളും ബാറ്ററിയും ടാര്‍പോളിനും മോഷണം പോയി. കവര്‍ച്ചയില്‍ 1,35,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഞായറാഴ്ച രാത്രി 12 മണിയോടെ വിദ്യാനഗര്‍ സ്‌ക്കൗട്ട് ഭവന് മുന്‍വശത്ത് നിര്‍ത്തിയിട്ട കെ എല്‍ 13 എഫ് 1416 നമ്പര്‍ ലോറിയാണ് കവര്‍ച്ചചെയ്തുകൊണ്ടുപോയത്.
വിദ്യാനഗറിലെ ബി എ ശ്രീധരന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ലോറി കാണാതായതിനെതുടര്‍ന്ന് ശ്രീധരന്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ തിങ്കളാഴ്ച രാവിലെ ഷിറിയ ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ടയറുകളും ബാറ്ററിയും ടാര്‍പോളിനും മോഷ്ടിച്ചശേഷം ഉപേക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു.
കാസര്‍കോട്ട് ഇത്തരമൊരു മോഷണരീതി ഇതാദ്യമാണ്. വാഹനങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി ബംഗളൂരുവിലോയും ഹൈദരാബാദിലേയും വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന സംഘങ്ങള്‍ക്ക് കൈമാറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിര്‍ത്തിയിട്ട സ്ഥലത്തുനിനിന്നും വാഹനങ്ങളുടെ ടയറുകള്‍ ഊരിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ പതിവാണെങ്കിലും വാഹനങ്ങള്‍ കടത്തികൊണ്ടുപോയി ടയറുകള്‍ ഉള്‍പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ ഊരിയെടുക്കുന്നത് ഇതാദ്യമാണ്. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Robbery, Lorry, Tyre, Battery, Vehicle, Police, Complaint, New type of robbery