തിരുവോണ ദിവസം റോഡില്‍ കുഴിയെണ്ണല്‍ മത്സരം സംഘടിപ്പിക്കുന്നു
Aug 26, 2015, 14:30 IST
കുമ്പള: (www.kasargodvartha.com 26/08/2015) തിരുവോണ ദിവസം കുമ്പള - ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ദേശീയ പാതയില്‍ കുഴിയെണ്ണല്‍ മത്സരം നടത്തുന്നു. റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ രൂപീകരിച്ച് ശ്രദ്ധയാകര്‍ഷിച്ച ആക്ഷന്‍ കൗണ്‍സില്‍ ആണ് വ്യത്യസ്ത സമര പരിപാടിയുമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
തിരുവോണ ദിവസം രാവിലെയാണ് പരിപാടി. പ്രതിഷേധ പരിപാടിയില്‍ എല്ലാ യാത്രക്കാരും പങ്കെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എഫ് ഇഖ്ബാല്‍, കണ്‍വീനര്‍ അബ്ദുല്ലത്വീഫ് കുമ്പള എന്നിവര്‍ അറിയിച്ചു.
Keywords : Kasaragod, Kerala, Road, Natives, Protest, Uppala, Kumbala, Action Committee, Whatsapp, New type of protest against bad road.