city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉയര്‍ന്ന പിഴ ഏര്‍പെടുത്തിയത് ട്രാഫിക് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമായതായി പോലീസ്; വരും ദിവസങ്ങളിലും കര്‍ശന പരിശോധന, മുഖം നോക്കാതെ നടപടി, ത്രിപ്പിളടിച്ച് പറക്കുന്നവരെ പിടികൂടാന്‍ പോലീസ് തന്ത്രം മാറ്റിപ്പിടിച്ചു

കാസര്‍കോട്: (www.kasargodvartha.com 03.09.2019) ഉയര്‍ന്ന പിഴ ഏര്‍പെടുത്തിയത് ട്രാഫിക് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമായതായി പോലീസ്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് കാസര്‍കോട് ട്രാഫിക് പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. പിടിയിലാകുന്നവരോട് യാതൊരു ദയാദാക്ഷിണ്യവും കാണിക്കില്ലെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ വാഹന പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രം വാഹനമോടിച്ചതിന് മൂന്നു പേര്‍ക്ക് പിഴയിട്ടു. പുതുക്കിയ നിയമഭേദഗതി പ്രകാരം ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 1,000 രൂപയാണ് പിഴശിക്ഷ.

ഉയര്‍ന്ന പിഴ ഏര്‍പെടുത്തിയത് ട്രാഫിക് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമായതായി പോലീസ്; വരും ദിവസങ്ങളിലും കര്‍ശന പരിശോധന, മുഖം നോക്കാതെ നടപടി, ത്രിപ്പിളടിച്ച് പറക്കുന്നവരെ പിടികൂടാന്‍ പോലീസ് തന്ത്രം മാറ്റിപ്പിടിച്ചു

കാസര്‍കോട്ട് വിദ്യാര്‍ത്ഥികളടക്കം ബൈക്കില്‍ ത്രിപ്പിളടിച്ച് ചീറിപ്പായുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവരെ പിടികൂടാന്‍ നമ്പര്‍ ശേഖരിച്ച് പിന്നീട് വിളിച്ചുവരുത്തി നടപടിയെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ബൈക്കോടിക്കുന്നവരുടെ വാഹന നമ്പര്‍ ശേഖരിച്ച് ആര്‍ സി ഉടമയ്‌ക്കെതിരെയും വണ്ടി ഓടിച്ചവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂള്‍ സമയങ്ങളിലെ കുട്ടിഡ്രൈവര്‍മാരുടെ ഓട്ടത്തിനും പിടിവീഴുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, New traffic rule makes decrease of Traffic offenses
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia