city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരസഭയില്‍ പുതിയ സെക്രട്ടറിയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി; മറ്റു ഒഴിവുകളില്‍ ഇതുവരെ നിയമനമായില്ല

കാസര്‍കോട്: (www.kasargodvartha.com 16/08/2016) കാസര്‍കോട് നഗരസഭയില്‍ പുതിയ സെക്രട്ടറിയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഗുരുവായൂര്‍ നഗരസഭയിലെ സെക്രട്ടറിയായിരുന്ന രഘുരാമനാണ് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചത്. അതേസമയം രഘുരാമന്‍ ചുമതലയേറ്റിട്ടില്ല. കാസര്‍കോട് നഗരസഭയില്‍ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും ഉള്‍പെടെയുള്ളവരുടെ ഒഴിവുകള്‍ നികത്താതിരുന്നത് നഗരസഭാ ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.

ജൂലൈ 27ന് ആണ് കാസര്‍കോട് നഗരസഭയില്‍നിന്നും സെക്രട്ടറി സ്ഥലംമാറിപോയത്. റവന്യു ഓഫീസര്‍ക്ക് സെക്രട്ടറിയുടെ ചുമതല പകരം നല്‍കിയിരുന്നുവെങ്കിലും മറ്റു ജോലിതിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ഈചുമതല ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ ഉണ്ടായിരുന്ന സെക്രട്ടറി സ്ഥലംമാറിപോയതിനുശേഷം പകരം എത്തിയ ആളുടെ സേവനം കുറച്ചുദിവസംമാത്രമേ ഉണ്ടായിരുന്നുള്ളു. തെക്കന്‍ ജില്ലക്കാരനായ ഇദ്ദേഹം ഉടന്‍തന്നെ സ്ഥലംമാറിപ്പോവുകയും ചെയ്തു.

പുതിയ സെക്രട്ടറിയെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നെങ്കിലും ചുമതല ഏല്‍ക്കാത്തതിനാല്‍ ഭരണപ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ജീവനക്കാരുടെ ശമ്പള ബില്‍, ചെക്ക്, ഇന്‍ഷുറന്‍സ് തുക, വൈദ്യുതി ചാര്‍ജ്, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവതാളത്തില്‍തന്നെയാണ്. നഗരസഭയിലെ വിവിധ തസ്തികകളിലുള്ള ജീവനക്കാരുടെ ഒഴിവുകളില്‍ അഞ്ചെണ്ണംമാത്രമാണ് നികത്താന്‍ കഴിഞ്ഞത്. പത്തിലേറെ ജീവനക്കാരുടെ കുറവ് നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെതന്നെ പ്രതികൂലമായി ബാധിക്കുകയാണ്. അശാസ്ത്രീയമായ സ്ഥലംമാറ്റവും നിയമനത്തിലെ അപാകതകളുമാണ് കാസര്‍കോട് നഗരസഭയില്‍ ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

നിലവിലുള്ള ജീവനക്കാര്‍ ഒഴിവുള്ള ജീവനക്കാരുടെ ജോലികള്‍കൂടി ചെയ്യേണ്ടിവരുന്നതിനാല്‍ അമിതജോലിഭാരം ഇവരെ തളര്‍ത്തുകയാണ്. നഗരസഭാ ചെയര്‍പേഴ്‌സണുപോലും ഫയലുകള്‍ പാസായികിട്ടണമെങ്കില്‍ വിവിധ സെക്ഷനുകളിലുള്ള ജീവനക്കാരുടെ ഒപ്പുകള്‍ ആവശ്യമാണ്. ഈ വകുപ്പുകളില്‍ ജീവനക്കാരില്ലാത്തതിനാല്‍ ഒപ്പുകള്‍ ഇല്ലെന്ന കാരണത്താല്‍ വിവിധ പദ്ധതികളും തുടര്‍ നടപടികളുമെല്ലാം അനിശ്ചിതാവസ്ഥയിലാണ്. ദൂരദേശങ്ങളില്‍നിന്നും സ്ഥലംമാറി കാസര്‍കോട് നഗരസഭയില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ കുറച്ച്കാലംമാത്രം ജോലിചെയ്ത് സ്ഥലംമാറ്റംവാങ്ങി പോകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നില്ല.

ഇവര്‍ തുടങ്ങിവെച്ച പദ്ധതികളെല്ലാം ഇതോടെ പാതിവഴിയിലാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിക്കപ്പെട്ട തസ്തികകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. നഗരസഭയില്‍ ജനസാന്ദ്രത വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടായാല്‍മാത്രമേ നഗരസഭയ്ക്ക് മെച്ചപ്പെട്ടപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ നഗരസഭയിലെ എല്ലാ ഒഴിവുകളും നികത്തുന്നതിന് പുറമെ കൂടുതല്‍ നിയമനങ്ങളും അനിവാര്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കാസര്‍കോട് നഗരസഭയില്‍ പുതിയ സെക്രട്ടറിയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി; മറ്റു ഒഴിവുകളില്‍ ഇതുവരെ നിയമനമായില്ല

Keywords:  New secretary for Kasaragod Municipality, Kasaragod, Kerala, Municipality, Secretary, Employee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia