Inauguration | മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ ലാബ് സമുച്ചയം; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
● ഇ. ചന്ദ്രശേഖരൻ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
● വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് വഴി അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് പണിതീർത്ത അത്യാധുനിക സയൻസ് ലാബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്കൂളിൽ നടന്ന ഉദ്ഘാടനയോഗത്തിൽ ഇ. ചന്ദ്രശേഖരൻ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങിൽ കരാറുകാരൻ മനോജിന് മെമൻ്റോ നൽകി ആദരിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത, ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുൽ റഹ്മാൻ എം, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ രമാ പദ്മനാഭൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടി.രാജൻ, വാർഡ് മെമ്പർമാരായ എൻ ബാലകൃഷ്ണൻ, എ വേലായുധൻ, ഹയർ സെക്കൻ്ററി ജില്ലാ കോ-ഓഡിനേറ്റർ സി.വ അരവിന്ദാക്ഷൻ, ഡി ഇ ഒ കെ അരവിന്ദ, ഡി പി സി വി.എസ് ബിജുരാജ്, വിദ്യാകിരണം കോ ഓഡിനേറ്റർ സുനിൽകുമാർ എം, പിടിഎ പ്രസിഡൻ്റ് എം. പത്മനാഭൻ, എസ് എം സി സി ചെയർമാൻ സുമേഷ് എൻ ടി, എം പിടിഎ പ്രസിഡൻ്റ് സി. ചിന്താമണി, മുൻപഞ്ചായത്തംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ. കെ. വിനോദ് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
#KeralaEducation #SchoolInfrastructure #KIFBI #ScienceLab #Inauguration #PinarayiVijayan #Madikkai