city-gold-ad-for-blogger

വ്യത്യസ്തമാർന്ന പ്രവേശനോത്സവുമായി വിദ്യാലയങ്ങൾ; ബാലപാഠം പകർന്ന വിദ്യാലയത്തിലെ ഉദ്‌ഘാടകനായി എംഎല്‍എ; ഉണ്ണികളോടൊപ്പം 'അഖിലേഷേട്ടനും'; ഭാഷാസംഗമ ഭൂമിയിൽ സപ്തഭാഷയിൽ സ്വാഗതം; ആദ്യ ദിനത്തിലെ കൗതുക കാഴ്ചകൾ

കാസർകോട്:(www.kasargodvartha.com 02.06.2021) സ്‌കൂള്‍ അധ്യയനത്തിന്റെ ആദ്യപാഠങ്ങള്‍ വീടുകളില്‍ നിന്ന് നുകര്‍ന്ന് കുട്ടികള്‍. പുത്തനുടുപ്പും ബാഗുമായി സ്‌കൂളിൽ എത്താൻ ആയില്ലെങ്കിലും ആവേശപൂർവമാണ് പ്രവേശനോത്സവത്തെ വിദ്യാർഥികൾ വരവേറ്റത്. പല സ്‌കൂളുകളും വ്യത്യസ്തത കൊണ്ടുവന്നത് കൗതുകകരമായി.

 വ്യത്യസ്തമാർന്ന പ്രവേശനോത്സവുമായി വിദ്യാലയങ്ങൾ; ബാലപാഠം പകർന്ന വിദ്യാലയത്തിലെ ഉദ്‌ഘാടകനായി എംഎല്‍എ; ഉണ്ണികളോടൊപ്പം 'അഖിലേഷേട്ടനും'; ഭാഷാസംഗമ ഭൂമിയിൽ സപ്തഭാഷയിൽ സ്വാഗതം; ആദ്യ ദിനത്തിലെ കൗതുക കാഴ്ചകൾ

ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് പ്രവേശനം നൽകി നായന്മാർമൂല ടി ഐ എച് എസ് എസ് 

നായന്മാർമൂല: ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പുതുതായി പ്രവേശനം നേടിയ തൻബീഉൽ ഇസ്ലാം ഹയർ സെകൻഡറി സ്കൂളിൽ ഓൺലൈൻ പ്രവേശനോത്സവം നടത്തി. സ്കൂൾ മാനജർ എം അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ ജമാഅത് പ്രസിഡണ്ട് എൻ എ അബൂബകർ ഹാജി ഉദ്ഘാടനം ചെയ്തു. 

ചെങ്കള ഗ്രാമ പഞ്ചായത്ത് അംഗം പി ഖദീജ. പിടിഎ പ്രസിഡണ്ട് എൻ യു അബ്ദുസ്സലാം, ജമാഅത് സെക്രടറി എ മുഹമ്മദ് ബശീർ ഹാജി, പ്രിൻസിപൽ ടി പി മുഹമ്മദലി, പ്രധാനാധ്യാപകൻ പി നാരായണൻ, ഡപ്യൂടി ഹെഡ് മാസ്റ്റർ കെ എസ് നാരായണൻ നമ്പൂതിരി, കെ അശോകൻ, ശ്രീധരൻ മാങ്ങാട്, ടി മുഹമ്മദ്, ടി അശ്റഫ്, ഷോളി തോമസ്, ഷീന ജോർജ്, സി എൽ മുഹമ്മദ് സാബിഖ് പ്രസംഗിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾ സ്വയം പരിചയപ്പെടുത്തുകയും നാട്ടുമാവിൻ തൈ നടുകയും ചെയ്തു. ആയിരത്തിലധികം കുട്ടികളാണ് സ്കൂളിൽ പുതുതായി പ്രവേശനം നേടിയത്.

നേതൃത്വത്തിന്റെ ബാലപാഠം പകർന്ന വിദ്യാലയത്തിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മഞ്ചേശ്വരം എംഎല്‍എ

മഞ്ചേശ്വരം: നേതൃത്വത്തിന്റെ ബാലപാഠം പകർന്ന വിദ്യാലയത്തിലെ പ്രവേശനോത്സവം നിയമസഭാ മന്ദിരത്തിന് മുന്നില്‍ നിന്നും ഉദ്ഘാടനം ചെയ്ത് എംഎല്‍എ എകെഎം അശ്റഫ്. ബങ്കര മഞ്ചേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെകൻഡറി സ്‌കൂളിലെ പ്രവേശനോത്സവം  എം എൽ എ ഓണ്‍ലൈനിലെത്തി ഉദ്ഘാടനം ചെയ്തു. അക്ഷര മധുരം നുകരാനെത്തുന്ന പുതിയ കുട്ടികള്‍ക്ക് മുന്നില്‍ രണ്ട് പ്രാവശ്യം സ്‌കൂള്‍ ലീഡറായ ഓര്‍മകള്‍ അദ്ദേഹം അയവിറക്കി. പുതിയ കുരുന്നുകളെ എംഎല്‍എ സ്വാഗതം ചെയ്തു. 

പിടിഎ പ്രസിഡന്റ് ബി എം അശ്റഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ അബ്ദുർ റഹ്‌മാൻ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ശമീന, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ മൊന്തേരോ, ബ്ലോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശംസീന, മഞ്ചേശ്വരം എഇഒ വി ദിനേശന്‍, മദര്‍ പിടിഎ പ്രസിഡന്റ് അസ്മ, സി ഗായത്രി, എംവി ബിന്ദു  സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ. സുനീത സ്വാഗതവും  സ്റ്റാഫ് സെക്രടറി എ പ്രതിഭ നന്ദിയും പറഞ്ഞു.

ഉണ്ണികളോടൊപ്പം ഉണ്ണി രാജുവും പ്രവേശനോത്സവത്തിൽ

തച്ചങ്ങാട്: പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി പ്രതീകാത്മകമായി സ്കൂളിലേക്കിറങ്ങിയ ഉണ്ണികളോടൊപ്പം പ്രശസ്ത ചലച്ചിത്ര-സീരിയൽ താരം ഉണ്ണി രാജും പങ്കു ചേർന്നത് ആവേശമായി. തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവത്തിലാണ് താരം പങ്കെടുത്തത്. തന്റെ വിദ്യാലയകാലത്തെ സുന്ദരമുഹൂർത്തങ്ങൾ ഓർത്തെടുത്ത് ഉദ്ഘാടകനായ ഉണ്ണിരാജ് ചെറുവത്തൂർ കുട്ടികളെ രസിപ്പിച്ചു. പ്രീ-പ്രൈമറി, ഒന്ന്, അഞ്ച് ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികളെ മാത്രം പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചപ്പോൾ ഉണ്ണിരാജും അക്ഷരാർഥത്തിൽ ഉണ്ണിയായി. അടുത്തിടെ പുറത്തിറങ്ങിയ ഓപറേഷൻ ജാവ എന്ന സിനിമയിലെ കഥാപാത്രമായ അഖിലേഷേട്ടാ എന്ന വിളികളുമായി കൊച്ചു കുരുന്നുകൾ ആർത്തുല്ലസിച്ചു. 

ചടങ്ങിൽ വിശിഷ്ടാതിഥിയായി പൂർവ വിദ്യാർഥിയും സന്തോഷ് ട്രോഫി താരവുമായ പി വി വിഷ്ണുവും സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്തംഗങ്ങളായ മണികണ്ഠൻ, കുഞ്ഞബ്ദുല്ല മവ്വൽ, എസ് എം സി ചെയർമാൻ ടിവി നാരായണൻ, വികസന സമിതി ചെയർമാൻ വിവി സുകുമാരൻ , മദർ പിടിഎ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ , സ്റ്റാഫ് സെക്രടറി അജിത എന്നിവർ സംസാരിച്ചു. തുടർന്ന് മുഴുവൻ കുട്ടികളും പരസ്പരം പരിചയപ്പെടുകയും വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. 

ആവേശം പകര്‍ന്ന് ബോവിക്കാനം ബി എ ആർ എച് എസ്.എസിൽ 'ലോഗിൻ' 

ബോവിക്കാനം: കോവിഡ് പ്രതിസന്ധിക്കിടയിലും മാറ്റ് കുറയ്ക്കാതെ ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെകൻഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ പ്രവേശനോത്സവമായ 'ലോഗ് ഇന്‍ 'പരിപാടി ആവേശമായി മാറി. ഗൂഗിള്‍ മീറ്റില്‍ പി ടി എ പ്രസിഡണ്ട് എ ബി കലാം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പിവി മിനി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, ജില്ലാ പഞ്ചായത്ത് അംഗം  പി ബി ശഫീഖ്, മാധ്യമ പ്രവര്‍ത്തകന്‍ എ ബി കുട്ടിയാനം, വാർഡ് മെമ്പർ അബ്ബാസ് കൊളച്ചപ്പ്, സ്കൂൾ മാനജർ ബി അശ്‌റഫ്, പ്രിൻസിപൽ മെജോ ജോസഫ്, നാരായണൻ മാസ്റ്റർ, റോസമ്മ ടീചെർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ എം കെ അരവിന്ദാക്ഷൻ നമ്പ്യാർ സ്വാഗതവും സ്റ്റാഫ് സെക്രടറി ദിനേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ബോവിക്കാനം എ യു പി എസിൽ പ്രവേശനോൽസവം 

മുളിയാർ: ബോവിക്കാനം എയുപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പിവി മിനി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പ്രേമ ബിന്ദു സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ബിഎം ഹാരിസ് അധ്യക്ഷത വഹിച്ചു.  

വിദ്യാഭ്യാസ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് വൃക്ഷ തൈനടൽ ഉദ്ഘാടനം ചെയ്തു. ബി അശ്റഫ്, അബ്ബാസ് കൊളച്ചപ്പ്, സാജുദ്ദീൻ മുഗാരിതോട്ടം, അബ്ദുൾ ഖാദർ, വേണു കുമാർ മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ, രമ, സുഭാഷ് ചന്ദ്ര, ജയ കൃഷ്ണൻ, രഞ്‌ജിത്ത് പ്രസംഗിച്ചു.

മേലാങ്കോട്ട്  പ്രവേശനോത്സവം നടന്നത് 400 വീടുകളിൽ

കാഞ്ഞങ്ങാട്: വേറിട്ട പരിപാടികളോടെ സ്കൂൾ പ്രവേശനോത്സവം നടത്തി മേലാങ്കോട്ട് എസി കണ്ണൻ നായർ സ്മാരക ഗവ. യുപി സ്കൂൾ. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഓരോ വീടും കൊടിക്കൂറകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. ശാസ്ത്രവും ഗണിതവും ഭാഷയും രൂപങ്ങളും കമാനങ്ങളുമായി മാറിയപ്പോൾ വീടുകൾ വിദ്യാലയമായി. 400 വീടുകളിലാണ് പ്രവേശനോത്സവത്തിൻ്റെ ഭാഗമായി അറിവുത്സവത്തിൻ്റെ അരങ്ങൊരുക്കിയത്.വീട്ടുമുറ്റത്തെ പ്രവേശനോത്സവത്തിൽ കുടുംബാംഗങ്ങൾ ഒന്നടങ്കം പങ്കെടുത്തു. പായസ ദാനവും ചെണ്ടമേളവും ഒരുക്കിയ വീടുകൾ വരെയുണ്ടായി. നാട്ടുമാവിൻ തൈ നട്ടു കൊണ്ടാണ് വീടുകളിലെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.

സ്കൂൾ തല പ്രവേശനോത്സവം നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. എച് എൻ പ്രകാശൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ  സന്തോഷ് ഏച്ചിക്കാനം വാർഷിക സ്മരണിക പ്രകാശനം ചെയ്തു. ജെസി ഡാനിയേൽ പുരസ്കാര ജേതാവ് ബാലചന്ദ്രൻ കൊട്ടോടി അക്ഷര വിസ്മയം ജാലവിദ്യയ ഒരുക്കി . പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, കെവി വനജ, ജയൻ ജി, പി ശ്രീകല, കെ രശ്മി, ഋതുരാജ് പ്രസംഗിച്ചു. 

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സ്‌കൂള്‍ പ്രവേശനോത്സവം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ ജില്ല സ്‌കൂള്‍ പ്രവേശനോത്സവം  ഇ ചന്ദ്രശേഖരന്‍ എംഎല്‍എ കാഞ്ഞങ്ങാട് സൗത് ഹയര്‍ സെകൻഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ അടച്ചിടലില്‍ നിന്നും മോചിതരായി വരും നാളുകളില്‍ ആഹ്‌ളാദപൂർവം അധ്യയന ദിനങ്ങള്‍ കൊണ്ടാടാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആംശംസിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി.സുജാത അധ്യക്ഷയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു. 

നെല്ലിക്കുന്ന് എല്‍ പി സ്‌കൂളിൽ എന്‍എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്‌തു 

നെല്ലിക്കുന്ന്: അന്‍വാറുല്‍ ഉലും എ യു പി സ്‌കൂളിലെ പ്രവേശനോത്സവം കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷനായി. മാനജ്മന്റ് കമിറ്റി പ്രസിഡന്റ് എന്‍എം സുബൈര്‍, മുനിസിപാലിറ്റി സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുർ റഹ്‌മാൻ, എഇഒ അഗസ്തില്‍ ബര്‍ണാഡ്,  മാനജ്മന്റ് കമിറ്റി സെക്രടറി ഖമറുദ്ദീന്‍ തായല്‍, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, ബിആര്‍സി ട്രെയ്‌നര്‍ ജയറാം ആശംസ നേർന്നു. ഗൂഗിള്‍ മീറ്റില്‍ നടന്ന ചടങ്ങില്‍ ഒന്നാം തരത്തിലെത്തുന്ന വിദ്യാർഥികൾ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ എ കെ മുഹമ്മദ് കുട്ടി സ്വാഗതവും വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

അഡൂര്‍ ഗവ.ഹയര്‍ സെകൻഡറി സ്‌കൂളിൽ അഡ്വ. സി എച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്‌തു 

അഡൂര്‍: ജി എച് എസ് എസില്‍ നടന്ന പ്രവേശനോത്സവം ഉദുമ എംഎല്‍എ അഡ്വ. സി എച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്‌തു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് എത്തിയ എല്ലാ കുഞ്ഞുങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.  ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ദേലമ്പാടി ഗ്രാമ പഞ്ചായത്ത് അഡ്വ. എ പി ഉഷ  അധ്യക്ഷയായി.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാറഡുക്ക ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് എന്‍ സരിത, ഡിഡിഇ കെവി. പുഷ്പ, ഡിഇഒ എന്‍ നന്ദികേശന്‍, ജില്ലാ പഞ്ചായത്ത് അംഗം പി ബി ശഫീഖ്, ബ്ലോക് പഞ്ചായത്ത് അംഗം വാസന്തി, ദേലമ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ നളിനാക്ഷി, വാര്‍ഡ് അംഗം ടിഎ മുഹമ്മദ് ഇഖ്ബാല്‍, സ്‌കൂള്‍ വികസന കമിറ്റി വര്‍കിങ് ചെയര്‍മാന്‍ എ ചന്ദ്രശേഖരന്‍, മദര്‍ പിടിഎ പ്രസിഡന്റ് എന്‍ ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

സപ്ത ഭാഷ സംഗമ ഭൂമിയിൽ സപ്ത ഭാഷയിൽ സ്വാഗതമോതിക്കൊണ്ട്‌ അടുക്കത്ത്ബയൽ സ്‌കൂൾ 

കാസർകോട്: സപ്തഭാഷകളിൽ കുരുന്നുകളെ സ്വാഗതമോതി ഗവ. യു പി സ്കൂൾ അടുക്കത്ത്ബയൽ. പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവമാണ് ഏഴ് ഭാഷകളിൽ  നടത്തി സ്കൂൾ ശ്രദ്ധേയമായത്. ഈ സ്കൂളിൽ വിവിധ ഭാഷകളിലായി ആയിരത്തോളം കുട്ടികളാണ് പഠിക്കുന്നത്.

പ്രസിദ്ധ കവി കുരീപ്പുഴ ശ്രീകുമാർ, സോമൻ കടലൂർ, സതി കൊടക്കാട്, എന്നിവർ കുരുന്നുകൾക്ക് സ്വാഗതമോതി. വിവിധ ഭാഷകളിൽ കാസർകോട് നഗരസഭാ വൈസ് ചെയർമാൻ ശംസീദ ഫിറോസ് (ബ്യാരി), സാമൂഹ്യ പ്രവത്തക സതി കൊടക്കാട് (മലയാളം), സിനിമ നടൻ കാസർകോട് ചിന്ന (കൊങ്കണി). തുളു അകാഡെമി  ചെയർമാൻ ഉമേഷ് സാലിയ (തുളു). ഗൗരി ടീചെർ (മറാത്തി). മുൻ ഡയറ്റ് ഫാകെൽറ്റി സത്യ നാരായണ റാവു (കന്നഡ), മുഹമ്മദ്  സാലി (ഉറുദു) എന്നിവർ സ്വാഗതമോതി.

എംഎൽഎ എൻ എ നെല്ലിക്കുന്ന് ഉദ്‌ഘാടനം നിർവഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ, സോമൻ കടലൂർ  മുഖ്യതിഥികളായി. എ ഇ ഒ അഗസ്റ്റിൻ ബർണാഡ്, ബി പി സി ടി കാസിം മാസ്റ്റർ, പി ടി എ  പ്രസിഡന്റ്  കെ സുരേന്ദ്രൻ, വാർഡ് കൗൺസിലർ അശ്വിനി പ്രസംഗിച്ചു. ചടങ്ങിന് എച് എം യശോദ ടീചെർ സ്വാഗതം പറഞ്ഞു. അധ്യാപകനായ റാം മനോഹർ നേതൃത്വം നൽകി.

ജി എൽ പി സ്‌കൂൾ തെരുവത്ത് സ്‌കൂളിൽ നഗരസഭ ചെയർമാൻ ഉദ്‌ഘാടനം ചെയ്‌തു 

കാസർകോട്:  ജി എൽ പി സ്‌കൂൾ തെരുവത്ത് പ്രവേശനോത്സവം ഗൂഗിൾ മീറ്റിൽ മുനിസിപൽ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും പി ടി എ പ്രസിഡന്റുമായ ആഫില ബശീർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അജിത എം വി സ്വാഗതം പറഞ്ഞു.

മുൻ കൗൺസിലർ നൈമുന്നീസ, ബി ആർ സി ടെയിനർ ജയറാം, ആസ്ക് തളങ്കര ക്ലബ് സെക്രടറി ശിഹാബ് ഊദ്, മദർ പിടിഎ പ്രസിഡൻറ് മാലിനി , സിറാജുദ്ദീൻ മൗലവി, ലത ടീചെർ, സ്റ്റാഫ് സെക്രടറി ഷാജു ആശംസകൾ നേർന്നു. രമ ടീച്ചർ നന്ദി പറഞ്ഞു. ചടങ്ങിൽ നവാഗതരായ കുട്ടികൾ ഓർമ മരം നട്ടുകൊണ്ട് പരിചയപ്പെടുത്തിയ വീഡിയോ ദൃശ്യങ്ങൾ പുതുമയായി.

Keywords: kasaragod, school, Students, MLA, District, president, Members, Panchayath, class, Teachers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia