city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം ലക്ഷ്യം: പി.പി.ശ്യാമളാദേവി

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം ലക്ഷ്യം: പി.പി.ശ്യാമളാദേവി
കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരും അല്ലാത്തവരും മാനസിക - ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സമഗ്ര പുനരധിവാസത്തിനും ക്ഷേമത്തിനുമായി ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതി ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി അറിയിച്ചു. സംസ്ഥാനത്തിനു തന്നെ മാതൃകയായ ഈ പദ്ധതിക്ക് 1.81 കോടി രൂപയാണ് ചെലവഴിക്കുക. ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എന്‍ഡോസള്‍ഫാന്‍ ബാധിച്ച 44 കുടുംബങ്ങള്‍ക്ക് തണല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 50 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. കൂടാതെ ഐ എ വൈ ഭവന പദ്ധതിക്കായി 2.10 കോടി രൂപയും ചെലവഴിച്ചു.

ശാരീരിക - മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 5 ലക്ഷം രൂപയും അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിനായി 22,50,000 രൂപയും ബഡ്‌സ് സ്‌കൂള്‍ ധനസഹായത്തിനായി 2,50,000 രൂപയും ക്രഷെകള്‍ക്ക് കളിയുപകരണങ്ങള്‍ വാങ്ങുന്നതിനായി 5,46,679 രൂപയും ചെലവഴിച്ചു. കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കിയ വിവിധ ചികിത്സാ പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ ജില്ലാ പഞ്ചായത്തില്‍ എന്‍.പി.ആര്‍.പി.ഡി മുഖേന 39,18,500 രൂപയുടെ ഹിയറിംഗ് എയ്ഡ് ഉപകരണം വാങ്ങി 734 ഗുണഭോക്താക്കള്‍ക്ക് വിതരണത്തിനായി ഒരുക്കി. ഇതില്‍ 580 എണ്ണം വിതരണം ചെയ്തു. മാറാരോഗം മൂലം കിടപ്പിലായ രോഗികള്‍ക്ക് ആശ്വാസമേകുന്നതിന് 3 ലക്ഷം രൂപ മുടക്കി 150 എണ്ണം വാട്ടര്‍ബെഡ്ഡ് വാങ്ങി 123 എണ്ണം ഇതിനകം വിതരണം നടത്തി. അതുപോലെ മാനസിക വെല്ലുവിളി നേരിടുന്ന 2000 ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ 29 ലക്ഷം രൂപ ചെലവഴിച്ച് എം ആര്‍ കിറ്റ് വാങ്ങി വിതരണത്തിന് സജ്ജമാക്കി.

വികലാംഗ സ്വയംതൊഴില്‍ സംരംഭമായ പുനര്‍ഭവ സ്വയംതൊഴില്‍ പദ്ധതിക്ക് 1,70,000 രൂപ ചെലവഴിച്ചു. 250 ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വികസനത്തിനായി 1.94 കോടി രൂപ ചെലവഴിച്ചു. പട്ടികജാതി വനിതകള്‍ക്ക് പശു, ആട് വളര്‍ത്തല്‍, പട്ടിക വര്‍ഗ്ഗ വനിതകള്‍ക്ക് ആട് വളര്‍ത്തല്‍ എന്നീ പദ്ധതികള്‍ നടപ്പിലാക്കി. പദ്ധതിക്കായി 55,00,000 രൂപ ചെലവഴിച്ചു. 340 വനിതകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.  ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ 1,70,33,393 രൂപയും, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 74,14,500 രൂപയും, സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ 21,47,536 രൂപയും, ഗേള്‍സ്ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും, ടോയ്‌ലറ്റുകളും, കുടിവെള്ള സൗകര്യവുമൊരുക്കാന്‍ 45,81,932 രൂപയും ചെലവഴിച്ചു.
സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കുന്നതിന് സാക്ഷരതാ മിഷനുമായി സഹകരിച്ച് പഠിതാക്കള്‍ക്ക് 10 ലക്ഷം രൂപ ചെലവഴിച്ച് മലയാളം, കന്നഡ മീഡിയം പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്തു. യഥാക്രമം മലയാളം കന്നഡ മീഡിയത്തില്‍ 3378 പേര്‍ നാലാംതരവും, 564 പേര്‍ ഏഴാംതരവും പരീക്ഷയെഴുതി ജയിച്ചു. മികവ് പദ്ധതിയിലൂടെ 12,31,960 രൂപ ചെലവഴിച്ച് പത്താം തരം, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പഠന സഹായി തയ്യാറാക്കി നല്‍കി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ല 96.2 ശതമാനം വിജയം കൈവരിച്ചു.

കായിക രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് 2,57,824 രൂപ ചെലവില്‍ കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് 5,73,990 രൂപ ചെലവില്‍ 106 ഡെസ്‌ക്കുകളും ബെഞ്ചുകളും വിതരണം ചെയ്തു. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിന് 4,95,392 രൂപ ചെലവഴിച്ച് കഞ്ഞിപ്പുര നിര്‍മ്മിച്ചു. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടങ്ങള്‍ 14,73,763 രൂപ ചെലവഴിച്ച് വൈദ്യുതീകരിച്ചു. ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും, അദ്ധ്യാപക പരിശീലനം മുതലായ പ്രവര്‍ത്തനങ്ങള്‍ക്കും എസ്.എസ്.എ യുമായി സഹകരിച്ച് 84,90,000 രൂപ വിനിയോഗിച്ചു.

കാര്‍ഷിക മേഖലയില്‍ ജില്ലാ പഞ്ചായത്ത് വന്‍ നേട്ടമാണ് കൈവരിച്ചത്. തെങ്ങുകൃഷി വികസനത്തിന് 72,80,000 രൂപയും കവുങ്ങ് കൃഷിക്ക് 62,50,000 രൂപയും ജൈവ നെല്‍കൃഷിക്ക് 10,00,000 രൂപയും സമഗ്ര പച്ചക്കറി വികസനത്തില്‍ 30,00,000 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള ഹരിതസാന്ത്വനം പച്ചക്കറി കൃഷിക്ക് 22,00,000 രൂപയും ചെലവഴിച്ചു. ജില്ലയില്‍ 169 ഹെക്ടര്‍ സ്ഥലത്ത് തെങ്ങ് കൃഷിയും, 150 ഹെക്ടര്‍ സ്ഥലത്ത് ജൈവ പച്ചക്കറിയും വികസിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതമായ 11 ഗ്രാമ പഞ്ചായത്തുകളിലെ ദുരിതബാധിതര്‍ക്കിടയില്‍ ജൈവപച്ചക്കറി വികസനത്തിന് 22 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.

കുടുംബശ്രീ ഉല്പന്ന വിപണന കേന്ദ്രം ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നതിന് 90,33,753 രൂപയും ചെലവഴിച്ചു. കുടുംബശ്രീ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണിത്.  ജില്ലയിലെ എച്ച്.ഐ.വി ബാധിതരെ കണ്ടെത്തി പോഷകാഹാരവും മരുന്നും ലഭ്യമാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 13,53,937 രൂപ ചെലവഴിച്ചു. കൂടാതെ അലോപ്പതി, ആയൂര്‍വ്വേദ, ഹോമിയോ ആശുപത്രികളുടെ സമഗ്ര വികസനത്തിനായി 2885,337 രൂപയുടെ പദ്ധതി നടപ്പിലാക്കി. ജില്ലയിലെ 81 റോഡുകളുടെ വികസനത്തിന് ജില്ലാ പഞ്ചായത്ത് 11.57 കോടി രൂപ ചെലവഴിച്ചു. കൂടാതെ പിഎംജിഎസ്‌വൈ റോഡുകള്‍ക്കുള്ള വിഹിതമായി 25.78 ലക്ഷം രൂപയും അനുവദിച്ചു.

Keywords: New project, District Panchayath, Kasaragod, P.P.Shyamala Devi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia