city-gold-ad-for-blogger

തെരുവ് നായകളെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതി വരുന്നു

കാസര്‍കോട്: (www.kasargodvartha.com 20.07.2015) ജില്ലയിലെ തെരുവ് നായ ശല്യം പരിഹരിക്കാനും പേവിഷബാധ ഒഴിവാക്കാനും ജില്ലാ പഞ്ചായത്ത് നായകള്‍ക്ക് വന്ധീകരണ നിയന്ത്രണ പദ്ധതിയൊരുക്കുന്നു. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് അഞ്ചുവര്‍ഷത്തെ പദ്ധതിയിക്ക് തുടക്കമിടുന്നത്.

ഓഗസ്റ്റ് 10 മുതല്‍ 25-ാം തീയ്യതിവരെ ജില്ലയിലെ മുഴുവന്‍ തെരുവുനായ്ക്കളെയും വീട്ടില്‍ വളര്‍ത്തുന്ന നായകളെയും പിടികൂടി പ്രത്യേക ക്യാംപിലൂടെ പ്രതിരോധ കുത്തിവപ്പിന് വിധേയമാക്കും. കാസര്‍കോട്, നീലേശ്വരം ആശുപത്രികളില്‍ ഓപറേഷനും വിധേയമാക്കും. ഇതിനായ് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ കൊണ്ടുവരും. തെരുവ് നായകളെ പിടികൂടാനായി താല്‍പര്യമുള്ള ആളുകളെ കരാറടിസ്ഥാനത്തില്‍ തേടും. 20,000 രൂപയാണ് ഇവര്‍ക്ക്് മാസ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്.

2012 ല്‍ നടന്ന കണക്കനുസരിച്ച് ജില്ലയില്‍ 40,119 വളര്‍ത്തുനായകളും, 9331 തെരുവ് നായകളും ഉണ്ടെന്നാണ് കണക്ക്. ഇവയ്ക്ക്് കുത്തിവപ്പ് എടുക്കാനും വന്ധീകരണം നടത്തുവാനും, ലൈസന്‍സ് എടുക്കുവാനും ഉടമസ്ഥര്‍ ബാധ്യസ്ഥരാണ്. ജില്ലയിലെ 38 പഞ്ചായത്തുകളിലായി ആറ് ആശുപത്രികളാണ് നിലവിലുള്ളത്. ഒരുബ്ലോക്കില്‍ ഒരാശുപത്രിയെന്ന നിലയില്‍ സജ്ജമാക്കിയാണ് പ്രവര്‍ത്തനം നടക്കുക. തുടക്കത്തില്‍ പ്രതിരോധ കുത്തിവെപ്പ്് നടത്തിയ എല്ലാ വളര്‍ത്തുനായകള്‍ക്കും ലൈസന്‍സ് നല്‍കും.

തെരുവ് നായകളെ കുത്തിവപ്പിനും വന്ധീകരണത്തിനും വിധേയമാക്കി അവരെ പിടികൂടിയ സ്ഥലത്ത് തന്നെ തുറന്ന്് വിടും. മൂന്ന്് വര്‍ഷത്തോടെ പൂര്‍ണമായും പേവിമുക്ത ജില്ലയാക്കി മാറ്റാണ് അധികൃതരുടെ ശ്രമം. ഇതിനായ് ജനങ്ങളുടെ സഹായവും അത്യാവശ്യമാണെന്ന്് അധികൃതര്‍ പറയുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളിലെത്തി സര്‍വ്വെ നടത്തും. കുത്തിവപ്പ് നടത്താത്ത നായകളെ കകണ്ടെത്തി കുത്തിവെപ്പെടുപ്പിച്ച്്് ലൈസന്‍സ് നല്‍കും. കൂടാതെ ഹെല്‍ത്ത്് ഇന്‍സ്‌പെക്ടര്‍മാര്‍ വീടുകളിലെത്തി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം നിര്‍വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി, ഡോ. പി.എം ജയകുമാര്‍, ഡോ. സുനില്‍, ഡോ. ചന്ദ്രബാബു, രാജ് മോഹന്‍, മുരളീധരന്‍, മഹേഷ് എന്നിവര്‍ സംബന്ധിച്ചു.

തെരുവ് നായകളെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതി വരുന്നു


Keywords : Dog, Health, Press Meet, Hospital. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia