തിരക്കൊഴിവാക്കാന്‍ വ്യാപാരികള്‍ കൈകോര്‍ത്തു; കാസര്‍കോട് നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമൊരുക്കി
May 23, 2018, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 23.05.2018) തിരക്കൊഴിവാക്കാന്‍ വ്യാപാരികള്‍ കൈകോര്‍ത്തു. കാസര്‍കോട് നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമൊരുക്കി. നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ സ്ഥലമായ ക്രോസ് റോഡിലെ വ്യാപാരികളാണ് ക്രോസ് റോഡ് കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കൂട്ടായ്മയുടെ ആദ്യ പ്രവര്‍ത്തനമെന്ന നിലയിലാണ് ക്രോസ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വാഹനപാര്‍ക്കിംഗിന് സ്ഥലമൊരുക്കിയത്.
ശ്രീ ഹരി സ്വാമി ബസാറിന്റെ പിറക് വശത്തുള്ള സ്ഥലം കൂട്ടായ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് ഉടമ പാര്‍ക്കിംഗിനായി അനുവദിച്ച് നല്‍കി. ശ്രീ ഹരി സ്വാമി ബസാര്‍ പാര്‍ക്കിംഗിന്റെ ഉദ്ഘാടനം കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദുര്‍ റഹീം നിര്‍വ്വഹിച്ചു. നഗരത്തിലെ ജനത്തിരക്കേറിയതും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതുമായ ക്രോസ് റോഡില്‍ ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് വേണ്ടി കൂട്ടായ്മ നടത്തിയ പ്രവര്‍ത്തനം മാതൃകയാണെന്നും നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി വ്യാപാരികള്‍ സഹകരിക്കണമെന്നും സി.ഐ അഭ്യര്‍ത്ഥിച്ചു.
നേരത്തെ കാസര്‍കോട്ടെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി സ്വകാര്യ പേ പാര്‍ക്കിംഗ് ആരംഭിച്ചിരുന്നു. 30 കാറുകള്‍ക്കും 30 ലധികം ബൈക്കിനും ഓട്ടോയ്ക്കും പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള പാര്‍ക്കിംഗ് സൗകര്യമാണ് ഒരുക്കിയത്. വ്യാപാരികള്‍ ചേര്‍ന്ന് മറ്റൊരു പാര്‍ക്കിംഗ് സൗകര്യം കൂടി ഒരുക്കിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഏറെക്കുറെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കെട്ടിട ഉടമ മഞ്ജുനാഥ കാമത്ത്, വ്യാപാരി നേതാക്കളായ എ.കെ മൊയ്തീന്‍ കുഞ്ഞി, കെ. നാഗേഷ് ഷെട്ടി, ബഷീര്‍ കല്ലങ്കാടി, എ.എ അസീസ്, അഷ്‌റഫ് സുല്‍സണ്‍, നഈം അങ്കോള, കെ. ചന്ദ്രാമണി, ക്രോസ് റോഡ് കൂട്ടായ്മയുടെ ഭാരവാഹികളായ നരേന്ദ്രന്‍, സുബൈര്‍, അഷ്‌റഫ് ഐവ, റഈസ് കെജി ടു, കുഞ്ഞഹ് മദ് ലൗലി, റഹീം സെയിന്‍ എന്നിവര്‍ സംബന്ധിച്ചു.
Related News:
കാസര്‍കോട്ടെ രൂക്ഷമായ ഗതാഗത കുരുക്കിന് ആശ്വാസമായി ആദ്യത്തെ പേ പാര്‍ക്കിംഗ് ആരംഭിച്ചു; ബൈക്കിന് 5 രൂപ, കാറിനും ഓട്ടോയ്ക്കും 10 രൂപ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vehicles, Road, New parking zone in Kasaragod town set up by Merchants < !- START disable copy paste -->