ചന്ദ്രഗിരി റോഡിന്റെ ശോചനീയാവസ്ഥ: പി.ഡി.പി ജനകീയ പ്രക്ഷോഭത്തിലേക്ക്
Sep 22, 2014, 12:30 IST
ഉദുമ: (www.kasargodvartha.com 22.09.2014) കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ വര്‍ഷം കൊട്ടിയാഘോഷിച്ച് പ്രവര്‍ത്തി ഉദ്ഘാടനം നടത്തി ഒരു വര്‍ഷത്തിനകം പണി തീര്‍ക്കുമെന്ന് പറഞ്ഞ് പൊതുസമൂഹത്തെ ഇളിഭ്യരാക്കിയ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അനാസ്ഥയ്‌ക്കെതിരെ പി.ഡി.പി പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ട് ജനകീയ പ്രക്ഷോഭം നടത്തുമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റിയംഗം സിദ്ദീഖ് എം.എം.കെ. പറഞ്ഞു. പി.ഡി.പി ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ ചട്ടഞ്ചാലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്രയും പെട്ടെന്ന് റോഡിന്റെ പണി പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. ഗതാഗതം ദേളി വഴി വഴിതിരിച്ചു വിട്ടതിനാല്‍ ഇവിടെ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും മണിക്കൂറുകളോളം വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടിവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഹുസൈനാര്‍ ബെണ്ടിച്ചാല്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സലീം പടന്ന, യൂനുസ് തളങ്കര, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, മൊയ്തീന്‍ ബാവ തങ്ങള്‍, ഷാഫി കളനാട് എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹുസൈനാര്‍ ബെണ്ടിച്ചാല്‍ (പ്രസിഡണ്ട്), അബ്ദുല്‍ നാസര്‍ കാടങ്കോട് (സെക്രട്ടറി), ബഷീര്‍ അങ്കക്കളരി (ട്രഷറര്‍), അഷ്‌റഫ് എ.കെ.എം, ഇബ്രാഹിം കോളിയടുക്കം (വൈസ് പ്രസിഡണ്ടുമാര്‍), ജാസിര്‍ പൊവ്വല്‍ (ജോ. സെക്രട്ടറി), സിദ്ദീഖ് എം.എം.കെ (സംസ്ഥാന കൗണ്‍സിലംഗം), സയ്യിദ് ബാവ തങ്ങള്‍, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, ഷാഫി കളനാട് (ജില്ലാ കൗണ്‍സില്‍ അംഗം).
സലീം പടന്ന റിട്ടേണിംഗ് ഓഫീസറായിരുന്നു. യോഗത്തില്‍ ബഷീര്‍ അങ്കക്കളരി സ്വാഗതവും, അബ്ദുല്‍ നാസര്‍ കാടങ്കോട് നന്ദിയും പറഞ്ഞു.

Keywords: Chandrigiri, Road, PDP, Strike, Kasaragod, Kerala, Road Work.